ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ബാഗ് വാങ്ങി തൂക്കിപിടിച്ചു അങ്ങേർക്കൊപ്പം നടന്നു . അയാൾ ഞങ്ങളുടെ പെരുമാറ്റം കണ്ടു ചിരിക്കുന്നുണ്ട്..
വാതിൽ തുറന്നു തന്നു ചാവിയും നൽകി മാനേജർ പിൻവാങ്ങി . രാത്രിക്കുള്ള ഭക്ഷണം അയാൾ തന്നെ റെഡി ചെയ്തു തരാമെന്നും പറഞ്ഞു . അത് ഞങ്ങൾക്കൊരു ആശ്വാസമായി..ഇനി റൂം വിട്ടു പുറത്തിറങ്ങേണ്ട കാര്യമില്ല..
കോട്ടേജിനകത്തു കയറി ഞങ്ങൾ ചിര പരിചിതമായ സ്ഥലം പോലെ പഴയ നൊസ്റ്റാൾജിയ ഒരു നിമിഷം ആസ്വദിച്ചു കണ്ടു..പിന്നെ നേരെ റൂമിനകത്തേക്ക് .
മഞ്ജുസ് താക്കോലിട്ടു തിരിച്ചുകൊണ്ടു റൂമിന്റെ വാതില്ക്കല് നിക്കുന്നുണ്ട്. ഞാൻ തൊട്ടു പുറകിലും ..
“ഒന്ന് എളുപ്പം ആകട്ടെ മഞ്ജു കുട്ടി…”
ഞാൻ തണുപ്പടിച്ചു കൊണ്ട് തിരക്ക് കൂട്ടി …
“ഇത് തുറക്കാൻ പറ്റണില്ല…”
മഞ്ജുസ് കുനിഞ്ഞു ഒന്നുടെ ട്രൈ ചെയ്തുകൊണ്ട് പറഞ്ഞു.
“ഓഹ്.ഒരു പൂട്ട് തുറക്കാൻ അറിയാത്ത നീ ഒകെ എവിടത്തെ ടീച്ചർ ആടി..മാറങ്ങോട്ട് ”
ഞാൻ ദേഷ്യത്തോടെ പറഞ്ഞു അവളെ ചന്തികൊണ്ട് തട്ടി നീക്കി ..
“ഡാ…വേണ്ട വേണ്ട ..”
മഞ്ജുസ് എന്റെ നേരെ കൈചൂണ്ടി…
“കൈ ചൂണ്ടുന്നോ”
ഞാൻ പെട്ടെന്ന് ചിരിയോടെ അവളുടെ കൈക്കു കയറി പിടിച്ചു കൊണ്ട് ചോദിച്ചു..
“വിടെടാ ”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു..
“ഇല്ലെങ്കി?”
ഞാൻ ചിരിയോടെ തിരക്കി അവളുടെ കൈ പിടിച്ചു തിരിച്ചു ..
“ആഹ്…അമ്മെ…..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി…
അവളുടെ വെപ്രാളം കണ്ടു ഞാൻ പിടിവിട്ടു, നല്ല വേദനിച്ച പോലെ ഉണ്ട് മുഖഭാവം കണ്ടാൽ . മഞ്ജുസ് ഒന്നും മിണ്ടാതെ എന്നെ തുറിച്ചു നോക്കി . ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ നിന്നും ചാവി വാങ്ങി കുനിഞ്ഞു പൂട്ട് തുറക്കാൻ ശ്രമിച്ചതും പെണ്ണ് എന്റെ നടുവിനോട്ടൊരു കുത്ത്…വലതു കൈ മുഷ്ടി ചുരുട്ടി എന്റെ നടുമ്പുറത്ത് അത്യാവശ്യം വേദനിപ്പിക്കുന്ന രീതിയിലാണ് മഞ്ജുസ് കുത്തിയത്…നേരത്തെ ഞാൻ കൈപിടിച്ച് തിരിച്ചത് ഇഷ്ടമായില്ല..അയ്‌നാണ്!
ഒരു പെരുമ്പറ മുഴക്കം പോലെ ഒരു ശബ്ദം ഉയർന്നു..ഒപ്പം എന്റെ ഞെരങ്ങലും..
“ഹ ഹ ആഹ്….സ്…എടി മഞ്ജുസെ “
