Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 22

കോമരം ഉറഞ്ഞു തുള്ളികൊണ്ട് എന്നെ നോക്കി . ഞാൻ ഒന്നും മനസിലാകാത്ത ഭാവത്തിൽ മഞ്ജുസിനെയും അവളുടെ അച്ഛനെയുമൊക്കെ നോക്കി .

“ഹ്മ്മ്മ്…..അതെ…എന്റെ പൈതങ്ങൾക്കു വിഷമം ഉണ്ട്…അമ്മ എല്ലാം അറിയുന്നുണ്ട് ..
പരിഹസിക്കണ്ട ..ഈ പൈതങ്ങളുടെ മംഗല്യം എന്റെ ഹിതം ആണ് ..അതുകൊണ്ട് ഇവരെ ആരും പരിഹസിക്കണ്ട….അങ്ങനെ ഒരു ശാപം വാങ്ങണോ ”
ആൾക്കൂട്ടത്തിലേക്ക് നോക്കി കോമരം ഉറഞ്ഞു തുള്ളി .

അപ്പോഴാണ് കുറച്ചു മുൻപേ ആളുകൾ ഞങ്ങളെ കളിയാക്കുന്ന കാര്യം മഞ്ജുവും ഞാനും പരസ്പരം ഡിസ്കസ് ചെയ്തത് ഓർത്തു പോയത് ! ഇതൊക്ക കോമരം എങ്ങനെ അറിഞ്ഞൂ എന്ന സംശയം എനിക്കെപ്പോഴും തോന്നി . ഇനി ഈ കോപ്രായത്തിലൊക്കെ വല്ല വാസ്തവവും ഉണ്ടോ എന്തോ !

എന്തായാലും കോമരത്തിന്റെ ഡയലോഗിൽ ക്ഷേത്ര മുറ്റം നിശബ്ദമായി . ആരും ഒന്നും പറഞ്ഞില്ല . അതോടെ കോമരം മഞ്ജുസിനടുത്തേക്ക് നീങ്ങി . അവളെ ഉടവാളുകൊണ്ടുഴിഞ്ഞു ഭഗവതി ദീർഘ സുമംഗലിയായി വാഴ്ത്തി . പിന്നെ ഞങ്ങളെ വിട്ടു പുതിയ ആളുകളെ പിടിച്ചു .

പിന്നെ ക്ഷേത്രത്തിലെ പൂജയിലും കർമ്മങ്ങളിലും ഉള്ള അതൃപ്തി കോമരം കുടുംബാംഗങ്ങളെ അറിയിച്ചു . ഞാനും മഞ്ജുവും അതെല്ലാം നോക്കി അന്തം വിട്ടു നിന്നു . ഒടുക്കം എല്ലാം ഒന്ന് കെട്ടടങ്ങിയപ്പോൾ വീണ്ടും ഞങ്ങൾ രണ്ടു വഴിക്കായി . അവളെ കസിൻസ് വന്നു പിടിച്ചു വലിച്ചു കൊണ്ടുപോയി . അതോടെ ഞാൻ വീണ്ടും പോസ്റ്റ് !

ഇനി ഊണൊക്കെ കഴിഞ്ഞു നട്ടപാതിരാ നേരം ആകുമ്പോഴാണ് കളംപാട്ടു നടക്കുന്നത് . അത് വരെ എല്ലാരും ഫ്രീ ആണ് . പക്ഷെ പറഞ്ഞിട്ടെന്താ . സ്വന്തം ഭാര്യയെ എനിക്കൊന്നു കയ്യിൽ കിട്ടാത്ത അവസ്ഥ ആണ് . ഒടുക്കം ഊണ് കഴിക്കാൻ തറവാട്ടമ്പലത്തിനോട് ചേർന്നുള്ള പന്തലിൽ ഇരിക്കുമ്പോഴാണ് മഞ്ജുവിനെ വീണ്ടും ഒന്നടുത്തു കിട്ടുന്നത് .

ഭാര്യ ഭർത്താക്കന്മാർ ആയതുകൊണ്ട് തന്നെ എല്ലാവരും കൂടി ഞങ്ങളെ ഒന്നിച്ചിരുത്തി . പക്ഷെ പന്തിയിൽ വേറെയും ഒരുപാട് ആളുകൾ ഉണ്ടായിരുന്നതുകൊണ്ട് അതിലൊന്നും വല്യ കാര്യമില്ലെന്നു വേണം പറയാൻ . ഓരോരുത്തരായി വന്നു ഇലയിൽ ഊണും കറികളും വിഭവങ്ങളുമൊക്കെ വിളമ്പി . ഞാൻ ആ സമയം അച്ചാറ് തൊട്ടു നക്കികൊണ്ട് അടുത്തിരുന്ന മഞ്ജുവിന്റെ കാലിലൊന്നു തട്ടി .

അപ്പോഴാണ് തൊട്ടടുത്തിരുന്ന ചെറിയമ്മയോടു സംസാരിച്ചിരുന്ന അവൾ ഞെട്ടിക്കൊണ്ട് എന്നെയൊന്നു നോക്കുന്നത് . പിന്നെ പുരികം ഉയർത്തികൊണ്ട് എന്നോട് കാര്യം തിരക്കി .ഞാൻ ഒരു കാര്യം പറയാൻ ഉണ്ടെന്ന ഭാവത്തിൽ അവളോട് ഒന്ന് അടുത്തേക്ക് ചേർന്നിരിക്കാൻ ആംഗ്യം കാണിച്ചു . അതോടെ മഞ്ജു ഇലയിൽ കിടന്ന ശർക്കര ഉപ്പേരി വായിലേക്കിട്ട് ചവച്ചുകൊണ്ട് എന്റെ അടുത്തേക്ക് നീങ്ങി..

“ഹ്മ്മ്…എന്താ ?”
മഞ്ജു സ്വകാര്യം പോലെ തിരക്കി . അതോടൊപ്പം അവളുടെ പല്ലുകൾ ഉപ്പേരി കടിച്ചു മുറിക്കുന്ന ശബ്ദവും എന്റെ കാതിൽ മുഴങ്ങി .

“കുന്തം..എടി എനിക്ക് വട്ടു പിടിക്കുന്നുണ്ട് ട്ടോ..”
ഞാൻ സ്വല്പം നിരാശയോടെ സ്വരം താഴ്ത്തി പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025