Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 25

“നീയെന്താടി മഞ്ജുസ് ഇങ്ങനെ ഒകെ പറയുന്നേ ? സംഗതി എനിക്ക് നിന്റെ പാസ്റ്റ് ഒകെ കേട്ടപ്പോ കുറച്ചു ഫീൽ ആയി എന്നത് സത്യം ആണ് . എന്നുവെച്ചു അതൊക്കെ സിമ്പതി ആണോടി ടീച്ചറെ ? ”
ഞാൻ പറഞ്ഞു നിർത്തിക്കൊണ്ട് അവളെ ഉറ്റുനോക്കി .

“കവി…ഞാൻ സീരിയസ് ആയിട്ടു പാഞ്ഞതൊന്നും അല്ലെടാ ..നീ വെറുതെ കാട് കേറണ്ട ”
മഞ്ജു എന്നെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു ചിരിച്ചു .

“ആഹ് ..അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. ഇപ്പൊ പറയണത് കേൾക്ക് ..”
ഞാൻ അവളെ തിരുത്തികൊണ്ട് വീണ്ടും തുടർന്നു.

“മഞ്ജുസേ ..ഞാൻ നിന്നെ ആശിച്ചു മോഹിച്ചു സ്വന്തം ആക്കിയതല്ലേടി.. അപ്പൊ നിന്നെ ഞാൻ വെറുപ്പിക്കുമെന്നു തോന്നുന്നുണ്ടോ ? തമാശക്ക് ഞാൻ നിന്നെ കളിയാക്കും ..കരയിപ്പിക്കുമെന്നൊക്കെ അല്ലാണ്ടെ നീ വിഷമിച്ചാൽ എനിക്ക് ഫീൽ ആകും .അതുകൊണ്ടാ ഞാനിപ്പോ തല്ലുകൂടാനൊന്നും നിക്കാത്തതു ! അതിനു നീയിങ്ങനെ സിമ്പതി ആയിട്ടാണ് എന്നൊക്കെ പറഞ്ഞാൽ എനിക്ക് വിഷമാവും ട്ടോ..”

ഞാൻ സ്വല്പം നീരസത്തോടെ പറഞ്ഞു അവളുടെ വലതു കൈ തഴുകി . ആ സമയം ആ വയലിന് നടുകെകൂടിയുള്ള റോഡിലൂടെ വേറെയും ഒന്ന് രണ്ടു ചെറു വാഹനങ്ങൾ കടന്നു പോയെങ്കിലും ഞങ്ങളത് മൈൻഡ് ചെയ്തില്ല . ഞാൻ പറഞ്ഞു കഴിഞ്ഞതും മഞ്ജുസിന്റെ മുഖം ഒന്ന് ശോകമൂകം ആയി . സന്തോഷം കൊണ്ടാണോ അതോ വിഷമം കൊണ്ടാണോ എന്നറിയില്ല. ആ കണ്ണുകളിൽ ചെറുതായി വെള്ളം പൊടിഞ്ഞു !

“കവി ..ഞാനങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ട് പറഞ്ഞതല്ലെടാ …”
മഞ്ജു പയ്യെ പറഞ്ഞു എന്നെ നോക്കി .

“അറിയാടി മഞ്ജുസേ..എന്നാലും ഞാൻ എന്റെ ഭാഗം പറഞ്ഞെന്നെ ഉള്ളൂ ..വാ ഇനി പോകാം”
ഞാൻ ചെറു ചിരിയോടെ അവളെ ചേർത്ത് നിർത്തി .

“ശേ…ഞാൻ ബോറായല്ലേ ..ഒരു വഴിക്ക് ഇറങ്ങീട്ട് …”
മഞ്ജു ചിരിയോടെ കണ്ണ് തുടച്ചുകൊണ്ട് എന്നെ നോക്കി .

“ഏയ്..അങ്ങനെ ഒന്നും ഇല്ല ..നമ്മള് ഫ്രെണ്ട്സ് അല്ലെ …”
ഞാൻ പയ്യെ പറഞ്ഞു അവളുടെ കവിളിൽ ഒരുമ്മ നൽകി . ആ സമയം അവിടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നുള്ളത് ഞാൻ നോക്കാൻ പോയില്ല എന്നതാണ് വാസ്തവം ! അതോടെ സിമ്പതി വിഷയം അവിടെ തീർത്തു ഞങ്ങൾ ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി . പിന്നെ അധികം വൈകാതെ തന്നെ ഞങ്ങൾ കൃഷ്ണൻ മാമയുടെ വീട്ടിലെത്തി . ഞങ്ങൾ വരുന്നത് അറിയാവുന്നതു കൊണ്ടോ എന്തോ ഗേറ്റ് ഒകെ മലർക്കെ തുറന്നിട്ട് കൃഷ്ണൻ മാമ ഉമ്മറത്തെ കസേരയിൽ പുറത്തേക്കും നോക്കി ഇരിപ്പുണ്ടായിരുന്നു .

ഗേറ്റ് കടന്നു ഞങ്ങളുടെ ശകടം വീട്ടുമുറ്റത്തേക്ക് കടന്നതും കൃഷ്ണൻ മാമയുടെ മുഖം തെളിഞ്ഞു . പുള്ളി ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു മോഹനവല്ലി അമ്മായിയെ വിളിച്ചൂ. വീട്ടിൽ ആയതുകൊണ്ട് തന്നെ ഒരു ലുങ്കി മുണ്ട് മാത്രമാണ് കൃഷ്ണൻ മാമയുടെ വേഷം ! പേപ്പർ വായിക്കാൻ നിറത്തിടുന്ന സോഡാ ഗ്ലാസ്സ് മുഖത്ത് ഫിറ്റ് ചെയ്തു വെച്ചിട്ടുണ്ട് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025