Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 25

കാറിൽ നിന്ന് ബാഗും എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു കയറുന്നതിനിടെ മഞ്ജു തിരക്കി . ഒരു പിങ്ക് കളർ സാരിയും ബ്ലൗസും ആണ് അവളുടെ വേഷം . കൈമുട്ടോളം സ്ലീവ് ഉള്ള ടൈപ്പ് ബ്ലൗസ് ആണ് അവളുടേത് . മാത്രമല്ല അതിനു കോളർ പോലെ ഒരു കോട്ടിങ്ങും ഉണ്ട് !

“ഇല്ലെടോ ..അമ്മേം അഞ്ജുവും കൂടെ റീസെപ്‌ഷനു പോയി . ഇനി ഞാനും കൂടിപ്പോയാൽ വീട് അടച്ചിടണ്ടേ , സോ ഇവിടിരുന്നു ..”
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു കസേരയിൽ ചാരി കിടന്നു . കാലുകൾ തിണ്ണയിലേക്ക് നീട്ടി വെച്ചാണ് എന്റെ കിടത്തം .

“മ്മ്..”
മഞ്ജുസ് ഒന്ന് മൂളികൊണ്ട് ഉമ്മറത്തേക്ക് കേറി . ബാഗ് തിണ്ണയിലേക്ക് വെച്ചുകൊണ്ട് മഞ്ജു പെട്ടെന്ന് എന്റെ നേരെ മുൻപിൽ വന്നിരുന്നു . വിയർപ്പും പെർഫ്യൂമും കലർന്ന് സാമാന്യം കുത്തൽ ഉള്ള ഒരു ഗന്ധം അവൾ വന്നിരുന്നപ്പോൾ എന്റെ മൂക്കിലേക്ക് തുളഞ്ഞു കയറി .

“ഇന്നെങ്ങനെ ഉണ്ടായിരുന്നു ? ”
മഞ്ജു വന്നിരുന്നതും ഞാൻ പയ്യെ തിരക്കി .

“ആഹ്…കുഴപ്പമില്ല …”
മഞ്ജു ചെറിയൊരു കോട്ടുവാ ഇട്ടുകൊണ്ട് ചിരിയോടെ പറഞ്ഞു .

“മ്മ്…പിന്നെ നീ എളുപ്പം കുളിക്കുവാണേൽ നമുക്കും കൂടി റീസെപ്‌ഷനു പോകാം ? എന്താ താല്പര്യം ഉണ്ടോ ? അയൽവാസികൾ ആയിട്ട് പോയില്ലേൽ മോശം അല്ലെ ”
ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി .

“ആഹ്…അതൊക്കെ ശരിയാ . പക്ഷെ , ഇവിടൊക്കെ ഉള്ള പ്രായമായ ചേച്ചിമാര് വരെ എന്നെ ടീച്ചറെ , ടീച്ചറെ എന്ന വിളിക്ക്യാ .അതോണ്ട് ഒരു സദസ്സിലേക്ക് പോകാൻ എനിക്ക് ചമ്മൽ ആണ് . പിന്നെ അതുമാത്രല്ല , ഭർത്താവിന് സുഖം അല്ലെ ടീച്ചറെ എന്നൊക്കെ ഓരോരുത്തര് കളിയാക്കി ചോദിക്കും..”
മഞ്ജു കല്യാണത്തിന് പോകാൻ അത്ര താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .

“ഹി ഹി..”
അവളുടെ മറുപടി കേട്ട് ഞാൻ പയ്യെ ചിരിച്ചു .

“മ്മ്….എന്തായാലും നാളെ രാവിലെ കൃഷ്ണൻ മാമേടെ വീട്ടിൽ പോണം . അത് മറക്കണ്ട മോളെ ”
ഞാൻ പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ പറഞ്ഞു

“മ്മ്…അതൊക്കെ പോകാം . എന്തായാലും നീ ഇരിക്ക് കവി . ഞാൻ ഇതൊക്കെ മാറ്റിയിട്ട് വരാം .നീ ചായ കുടിച്ചിട്ടില്ലല്ലോ ?”
മഞ്ജുസ് പെട്ടെന്ന് പറഞ്ഞുകൊണ്ട് ബാഗും കയ്യിലെടുത്തു എഴുന്നേറ്റു .

“ഇല്ല….”
ഞാൻ പയ്യെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025