Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 25

അമ്മയ്ക്കും അഞ്ജുവിനുമൊക്കെ അപ്പഴേ സംഗതി കത്തിക്കാണും എന്ന് ഞാൻ ഊഹിച്ചു .

അതിന്റെ ഒരു ദേഷ്യത്തിൽ തന്നെയാണ് ഞാൻ മുകളിലേക്ക് നടന്നു കയറിയത് . മഞ്ജു വാതിലും തുറന്നിട്ടു ബെഡിൽ കമിഴ്ന്നു കിടന്നു മൊബൈലിൽ ഗെയിം കളിക്കുന്നുണ്ട്. നൈറ്റി ആണ് വേഷം ! ആ സമയം അവളുടെ ഭംഗിയും കിടപ്പിന്റെ ഘടനയൊന്നും ഞാൻ നോക്കാൻ നിന്നില്ല. സ്വല്പം കലിപ്പിൽ റൂമിനകത്തേക്ക് കയറി വാതിൽ സാമാന്യം ഉറക്കെ കൊട്ടി അടച്ചു !

“ടപ്പ്…”
വാതിൽ അടയുന്ന ശബ്ദം കേട്ടിട്ടും മഞ്ജുസിനു അനക്കം ഒന്നുമില്ല. ഉറങ്ങുന്നവരെ അല്ലെ ഉണർത്താൻ പറ്റു. ഉറക്കം നടിക്കുന്നവർക്കെന്ത് ഒച്ചയും ബഹളവും !

“ഡീ …”
ഞാൻ സ്വല്പം ഉറക്കെ വിളിച്ചു .

“എന്താടാ ?”
അതെ ട്യൂണിൽ അവളും വിളികേട്ടു . ആ മറുപടിയിൽ തന്നെ അവളുടെ മൂഡ് ഞാൻ ഊഹിച്ചതാണ് !

“ഞാൻ വന്നത് നീ കണ്ടില്ലേ ?’
ആദ്യമൊന്നു പതറിയെങ്കിലും പിന്നീട് ഞാൻ സ്വരം ഒന്ന് താഴ്ത്തി ഗൗരവത്തിൽ ചോദിച്ചു .

“കണ്ടു..നിന്റെ കാർ വരുന്നതൊക്കെ ഞാൻ മുകളിൽ നിന്നുകൊണ്ട് തന്നെ കണ്ടതാ . ”
മഞ്ജുസ് സ്വല്പം പുച്ഛത്തോടെ തട്ടിവിട്ടു .

“പിന്നെന്താടി നിനക്കൊന്നു താഴേക്ക് വന്നാൽ ? അവരൊക്കെ എന്ത് വിചാരിക്കും ? ഞാൻ അരമണിക്കൂറോളം കാത്തു നിന്നിട്ട് നീയിവിടെന്നു ഒരടി അനങ്ങിയോ ?”
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി .

“എനിക്കിപ്പോ താഴെ വന്നു താലപ്പൊലി എടുക്കാനൊന്നും സൗകര്യം ഇല്ല .അതിലിനി ആരെന്തു വിചാരിച്ചാലും എനിക്കൊന്നും ഇല്ല..”
മഞ്ജുസ് തീർത്തു പറഞ്ഞു ബെഡിൽ എണീറ്റിരുന്നു .

“ഓഹ്. അപ്പൊ അങ്ങനെ ഒകെ ആയി അല്ലെ ?”
ഞാൻ സ്വല്പം വിഷമത്തോടെ ചോദിച്ചു .

“ആഹ്..ആയി . നീ പോയി കേസ് കൊടുക്ക് . എന്നെ സോപ്പിടാൻ വേണ്ടി ആണേൽ മോൻ വെറുതെ നേരം കളയണ്ട , വന്നപോലെ തിരിച്ചു വിട്ടോ ”
മഞ്ജുസ് സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

“എടി മഞ്ജുസേ..പ്ലീസ് ..ഞാൻ വേണേൽ നിന്റെ കാലു പിടിയ്ക്കാടി മോളെ . നീ എന്താ ഇങ്ങനെ ?”
ഞാനെൻറെ നിസ്സഹായ അവസ്ഥയോർത്തു കെഞ്ചി പറഞ്ഞു .

“ആഹ്..ഞാനിപ്പോ ഇങ്ങനാ . നിനക്കെന്നെക്കാള് വേണ്ടപെട്ടവരൊക്കെ ഉള്ളതല്ലേ , അവരുടെ കാലുപോയി പിടിക്ക് . മാത്രമല്ല നിന്റെ തെറിയും കേട്ട് ജീവിക്കാൻ ഒന്നും ഇനി എന്നെക്കിട്ടില്ല. മടുത്തു… ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു നിർത്തി . പിന്നെ ചീറ്റികൊണ്ട് പിന്നെയും പറഞ്ഞു .

“പത്തു പൈസയുടെ ഉപകാരം ഉണ്ടെങ്കിലും തരക്കേടില്ല . ഭർത്താവു ആണ് പോലും .നാണം കെട്ടവൻ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025