Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 25

“മ്മ്…ഇപ്പൊ എങ്ങനെ ഉണ്ട്..വേദന ഉണ്ടോ ?”
പുള്ളിക്കാരി എന്റെ അടുത്തേക്ക് നീങ്ങി പൾസ്‌ ഒകെ ചെക്ക് ചെയ്തുകൊണ്ട് തിരക്കി .പിന്നെ ഡ്രിപ് ഇട്ടിരുന്നത് മാറ്റി പുതിയതൊന്നിട്ടു .

“അഹ്..വേദന ഒകെ ഉണ്ട്..”
ഞാൻ സ്വല്പം ഞെരക്കത്തോടെ പറഞ്ഞു .

“മ്മ്..കാണും കാണും ..രക്ഷപെട്ടത് തന്നെ മഹാഭാഗ്യം ”
അവർ ചെറിയൊരു ചിരിയോടെ പറഞ്ഞു .

“ആരെയെങ്കിലും കാണണോ ? ഞാൻ പുറത്തു പോയി ഇയാൾക്ക് ബോധം വന്നത് അറിയിക്കാം . ”
ഡ്രിപ് മാറ്റിയിട്ട് പുള്ളിക്കാരി ചിരിയോടെ തിരക്കി.

പെട്ടെന്ന് മഞ്ജുസ് എന്നാണ് നാവിലേക്ക് ഓടിക്കയറിയതെങ്കിലും അപകടത്തിന് മുൻപ് നടന്ന ഇഷ്യൂ ഓർത്തപ്പോൾ എനിക്കവളെ കാണാൻ തോന്നിയില്ല. അത്രമാത്രം അവളെന്നെ കുത്തിനോവിച്ചിട്ടുണ്ട് !പക്ഷെ അബോധാവസ്ഥയിൽ എന്റെ കണ്ണിൽ നിറഞ്ഞ മുഖം അത്രയും മഞ്ജുസിന്റേതായിരുന്നു !

”അമ്മ….എന്റെ അമ്മയോട് വരാൻ പറയുമോ ?”
ഞാൻ സ്വല്പ നേരം ആലോചിച്ചിട്ട് ചെറിയൊരു കണ്ണീരോടെ പറഞ്ഞു .ഒടുവിലെ ആശ്രയം ആണല്ലോ അമ്മ !

“ആഹ്..പറയാം..”
അവര് ചിരിയോടെ പറഞ്ഞു പുറത്തേക്കിറങ്ങി .

പിന്നെ സ്വല്പം കഴിഞ്ഞതും എന്റെ അമ്മ റൂമിനകത്തേക്കെത്തി . എന്ന കണ്ടതും അമ്മയിലൊരു തേങ്ങൽ ഉണ്ടായി. അവർ തേങ്ങിക്കൊണ്ട് തന്നെ പയ്യെ പയ്യെ എന്റെ അടുത്തേക്ക് നടന്നടുത്തു .

“കണ്ണാ…മോനേ….”
അമ്മ പയ്യെ വിളിച്ചുകൊണ്ട് എന്റെ കൈത്തലം മുറുകെ പിടിച്ചു ശബ്ദമില്ലാതെ കരഞ്ഞു .

“ആഹ്..കരയല്ലേ അമ്മാ ..എന്താ ഉണ്ടായത് ? എനിക്കൊന്നും ഓര്മ ഇല്ല..?”
ഞാൻ ചെറിയൊരു പുഞ്ചിരിയോടെ തിരക്കി .

“അതൊക്കെ പിന്നെ പറയാം കണ്ണാ..നിനക്കിപ്പോ എങ്ങനെ ഉണ്ട് ? ”
അമ്മ കണ്ണ് തുടച്ചു ചെറിയൊരു ആശ്വാസത്തോടെ തിരക്കി .

“കുഴപ്പല്യ….”
ഞാൻ പയ്യെ പറഞ്ഞു .

“മ്മ്..എന്നാൽ കുഴപ്പം ഉള്ള ഒരാളു പുറത്തുണ്ട് .നിന്റെ ഭാര്യ ! എന്താ കണ്ണാ നിങ്ങള് തമ്മിൽ പ്രെശ്നം ?”
മഞ്ജുസുമായുള്ള എന്റെ വഴക്ക് ഓർത്തു അമ്മ തിരക്കി .

“ഏയ് ഒന്നും ഇല്ല. അതിനു വട്ടാ അമ്മാ . എനിക്കതിനെ കാണാൻ കൂടി താല്പര്യം ഇല്ല്യ. അത്രക്ക് അന്ന് പറഞ്ഞു കൂട്ടിയിട്ടുണ്ട് ..”
ഞാൻ വേദനയുടെ ഞെരക്കത്തിലും സ്വല്പം ഉറക്കെ പറഞ്ഞു .

“പോടാ . അങ്ങനെ ഒന്നും പറയല്ലേ കണ്ണാ . ഇതിനാണോ ഞങ്ങളോടൊക്കെ വഴക്കിട്ട് നീയവളെ കല്യാണം കഴിച്ചത് ? [അമ്മയെന്നെ ചോദ്യ ഭാവത്തിൽ നോക്കി ] അത് പുറത്തു നിൽക്കുന്നുണ്ട് മോനെ . പാവം കരഞ്ഞു കരഞ്ഞു അതിനു വയ്യാണ്ടായിട്ടുണ്ട് .നിന്റെ കാര്യം അറിഞ്ഞപ്പോ തൊട്ട് പ്രാന്ത് പിടിച്ച പോലെ വീട്ടിൽ കിടന്നു അലറാൻ തുടങ്ങിയതാ . എല്ലാത്തിനും കാരണം അവളാണെന്നു പറഞ്ഞു ഒരേ കരച്ചിലും ബഹളവും ആണ് .ഇവിടെ വന്നു നിന്നെ കണ്ടപ്പോ ബോധം കെട്ട് വീണിട്ട് എന്തൊക്കെയോ പിച്ചും പേയും

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025