Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 26

“ആഹ്..അമ്മായി …”
പുള്ളി എഴുന്നേറ്റുകൊണ്ട് എന്റെ അമ്മയെ ചേർത്തുപിടിച്ചു .

“നീ എപ്പോ വന്നെടാ ? ഞാൻ അപ്രത്തെ വീട്ടിലൊന്നു പോയതായിരുന്നു ”
വിവേകേട്ടനോട് കുശലം തിരക്കുന്ന പോലെ ‘അമ്മ ചോദിച്ചു .

“ഇപ്പൊ എത്തിയെ ഉള്ളൂ അമ്മായി ..പിന്നെന്തൊകെ ഉണ്ട് വിശേഷം ? മാമൻ വിളിക്കാറില്ല ?”
വിവേകേട്ടൻ ആവേശത്തോടെ തിരക്കി .

“ആഹ്…മാമനൊക്കെ വിളിക്കാറുണ്ട്. പിന്നെ വിശേഷം ഒക്കെ ദേ ഇരിക്കുന്നു . ഇതിനെ നോക്കല് തന്നെ പണി ”
മാതാശ്രീ ചെറിയ തമാശ പറഞ്ഞുകൊണ്ട് ചിരിച്ചു .

“ഹ ഹ ..”
വിവേകേട്ടനും അതുകേട്ടൊന്നു പുഞ്ചിരിച്ചു .

“മ്മ്…നീ ഇരിക്കെടാ വിവേകേ..അമ്മായി ചായ എടുക്കാം ..”
ഒടുക്കം സ്ഥിരം ഡയലോഗ് പറഞ്ഞു അമ്മ വിവേകേട്ടനെ കസേരയിൽ പിടിച്ചിരുത്തി .

അങ്ങനെ ഞങ്ങൾ വീണ്ടും ഓരോന്ന് സംസാരിച്ചിരിക്കുമ്പോഴാണ് മായേച്ചിയുടെ വരവ് . ഒരു ചുവന്ന ചുരിദാറും വെളുത്ത പാന്റും ആണ് വേഷം ! വെള്ളയിൽ  ചുവന്ന പൂക്കളുള്ള മനോഹരമായ ഒരു ഷാളും അവളുടെ മാറിൽ വിരിച്ചിട്ടിട്ടുണ്ട് ! വലതു തോളിൽ ഒരു ഹാൻഡ് ബാഗ് തൂക്കിയിട്ടിട്ടുണ്ട് . വലതുകൈ അതിൽ പിടിച്ചുകൊണ്ടാണ് ഗേറ്റും കടന്നു വരുന്നത്. അധികം മേക്കപ്പ് യൂസ് ചെയ്യാറില്ലേലും മായേച്ചിയെ കാണാൻ നല്ല ചന്തമാണ്‌ ! ആ ചെമ്പൻ മുടിയിഴകൾ കാറ്റിൽ പറത്തികൊണ്ട് അവൾ എന്റെ വീട് ലക്ഷ്യമാക്കി വന്നു .

“ഡാ ഡാ..മായേച്ചി …”
അവള് വരുന്നത് ആദ്യമേ കണ്ട ശ്യാം എന്നെ നോക്കി പറഞ്ഞു . അപ്പോഴാണ് ഞാനും വിവേകേട്ടനും അങ്ങോട്ടേക്ക് നോക്കുന്നത് . ഉമ്മറത്തു പതിവില്ലാതെ വിവേകിനേയും ശ്യാമിനെയും കണ്ടപ്പോൾ മായേച്ചിയും ഒന്ന് പരുങ്ങി .

“ഹേമാന്റി ഇല്ലേ മായേച്ചി ?”
അവളുടെ ഒറ്റക്കുള്ള ആ  വരവ് കണ്ടതും ഞാൻ ഉമ്മറത്തിരുന്നു ഉറക്കെ വിളിച്ചു ചോദിച്ചു .അതവള് കേട്ടിട്ടും ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് നടന്നടുത്തു .

“ഇതാരാടാ ?”
മായേച്ചിയെ അടിമുടി ഒന്ന് നോക്കി വിവേകേട്ടൻ ചോദിച്ചു .

“അമ്മേടെ ഫ്രണ്ടിന്റെ മകളാ..പിന്നെ ഞങ്ങടെ ടീച്ചറും കൂടി ആയിരുന്നു ..”
ഞാൻ പുള്ളിയുടെ ആകാംക്ഷ നിറഞ്ഞ മുഖം നോക്കി പതിയെ പറഞ്ഞു . മായേച്ചിയെ കണ്ടപ്പോൾ വിവേകേട്ടന്റെ മുഖത്തൊരു തെളിച്ചം വന്നത് ഞാനും നോട്ട് ചെയ്തിരുന്നു .

മായേച്ചി അടുത്തെത്തിയതും ശ്യാമും വിവേകേട്ടനും എഴുനേറ്റു . പക്ഷെ അവളതു കണ്ടു ചിരിക്കുകയാണ് ചെയ്തു .

“എന്നെ കണ്ടിട്ടാണോ ഈ ബഹുമാനം ? ഇരിക്കേടോ ചങ്ങാതി…”
മായേച്ചി സ്വതസിദ്ധമായ ശൈലിയിൽ ശ്യാമിനോടായി പറഞ്ഞു . പിന്നെ ആളെയത്ര പിടികിട്ടിയില്ല എന്ന ഭാവത്തിൽ വിവേകേട്ടനെയും നോക്കി .

“ഇതാരാ കണ്ണാ ?”
മായേച്ചി ശ്യാമിനു അടുത്തായി തിണ്ണയിലേക്കിരുന്നു സംശയത്തോടെ ചോദിച്ചു .

“എന്റെ വല്ല്യമാമന്റെ മോനാ ..വിവേകേട്ടൻ . മായേച്ചി മുൻപെപ്പോഴോ വന്നപ്പോ കണ്ടിട്ടുണ്ടാവണമല്ലോ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025