Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 26

ഞങ്ങളുടെ ഒകെ പെരുമാറ്റം കണ്ടു വിവേകേട്ടൻ അമ്പരപ്പോടെ തിരക്കി .

“ഒന്നും ഇല്ല…നിങ്ങള് സംസാരിച്ചിരിക്ക്..ഞാൻ ആന്റിയെ ഒന്ന് കാണട്ടെ ..”
മായേച്ചി പെട്ടെന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു സ്വിച്ച് ഇട്ടപോലെ ചാടി എഴുനേറ്റു. പിന്നെബാഗും കയ്യില് പിടിച്ചു അകത്തേക്ക് ഓടി .

“ആന്റി…..”
അവളുടെ നീട്ടിയുള വിളി കേട്ട് ഞാനും ശ്യാമും ഉമ്മറത്തിരുന്നു ചിരിച്ചു .

“എന്താടാ കണ്ണാ ? എന്താ കാര്യം ? എനിക്കൊന്നും മനസിലാവണില്ല ! ”
വിവേകേട്ടൻ അന്തം വിട്ടു ഞങ്ങളെ നോക്കി .

“ഹി ഹി..അതൊക്കെ ഒരു കഥയാണ് മോനെ . കല്യാണം എന്ന് കേട്ടാൽ ആ പോയ സാധനത്തിനു ദേഷ്യം വരും ”
ഞാൻ ചിരിയോടെ പറഞ്ഞു വിവേകേട്ടന്റെ കയ്യിൽ പിടിച്ചു .

“അതെന്താ അങ്ങനെ ? ”
വിവേകേട്ടൻ അറിയാനുള്ള ത്വര കൊണ്ട് വീണ്ടും തിരക്കി .

“അതൊന്നുമില്ല ബ്രോ .പുള്ളിക്കാരിക്ക് പണ്ടൊരു മുടിഞ്ഞ പ്രേമം  ഉണ്ടായിരുന്നു . ഒടുക്കം അയാള് കയ്യൊഴിഞ്ഞു . അതിന്റെ വാശിയില് ആണുങ്ങളോടൊക്കെ ദേഷ്യമാ …”
ശ്യാം ഇടക്കുകയറി സ്വല്പം കോമഡി കലർത്തി പറഞ്ഞു .

“ഹഹ..അത് കൊള്ളാല്ലോ . പക്ഷേ ആള് നല്ല സ്മാർട്ട് ആണല്ലോ ”
വിവേകേട്ടൻ ചിരിയോടെ ഞങ്ങളെ നോക്കി .

“ഏഹ്..എന്താണ് ഭായ് അങ്ങോട്ടേക്കൊരു സോഫ്റ്റ് കോർണർ ? വല്ല ദുരുദ്ദേശവും ഉണ്ടോ ?”
വിവേകേട്ടന്റെ ഉത്തരം കേട്ട് ഞാൻ നെറ്റിചുളിച്ചു .

“ഏയ് പോടാ…ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല . ആളെ കാണാൻ കൊള്ളാം . പിന്നെ ഇപ്പൊ സംസാരിച്ചിടത്തോളവും ഓക്കേ ആണല്ലോ ”
വിവേകേട്ടൻ സ്വാഭാവികമായി തന്നെ പറഞ്ഞു .

“മ്മ്…ങ്ങനെ ആണേൽ ഇയാളൊന്ന് പ്രൊപ്പോസ് ചെയ്തു നോക്ക്..എന്തായാലും പെണ്ണ് തിരഞ്ഞു നടക്കുവല്ലേ . ഇനി അവൾക്കും വല്ല താല്പര്യം തോന്നിയാലോ ”
ഞാൻ കളിയായി പറഞ്ഞു ശ്യാമിന് നോക്കി .

“ആഹ്..അതെന്നെ . ആ സാധനം ഒന്ന് കല്യാണം കഴിച്ചാൽ ആ പാവം ഹേമാന്റിക്ക് ഒരാശ്വാസം ആകും . വയസ് ചിലപ്പോ ഒരു പൊടി കൂടും…”
ശ്യാം ചിരിയോടെ പറഞ്ഞു .

“പോടാ പട്ടികളെ ..ഞാൻ ഒരു തമാശ പറഞ്ഞെന്നുവെച്ച രണ്ടുംകൂടി ഇനി എന്റെ മെക്കിട്ടു കേറിക്കോ ..”
വിവേകേട്ടൻ ചിരിയോടെ പറഞ്ഞു കസേരയിലേക്ക് ചാരികിടന്നു .

അപ്പോഴേക്കും മായേച്ചി ഞങ്ങൾക്കുള്ള ചായയുമായി ഉമ്മറത്തേക്കെത്തി .

“അല്ല..ഇതെന്താ നീ ചയൊക്കെ ആയിട്ട് ? ഇവിടെ ആരേലും നിന്നെ പെണ്ണുകാണാൻ വന്നിട്ടുണ്ടോ ?”
ട്രേയിൽ ചായ ഗ്ലാസ് ഒകെ നിരത്തിവെച്ചു ഉമ്മറത്തേക്ക് വന്ന മായേച്ചിയെ നോക്കി ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു .

“അതെന്താ ഞാൻ തന്നാൽ നീ കുടിക്കില്ലേ ? കിന്നാരം പറയാതെ എടുത്തു കുടിക്കെടാ ചെക്കാ ..നിന്റെ അമ്മ തന്നെയാ എന്നോട് ഇത് കൊണ്ട് തരാൻ പറഞ്ഞത് ..”
മായേച്ചി ഞാൻ പറഞ്ഞത് കേട്ട് സ്വല്പം ചൂടായി .  പക്ഷെ അത്ര പരിചയമില്ലാത്ത വിവേകേട്ടൻ അവിടെയിരിക്കുന്ന കാര്യം  ഓര്മ വന്നതോടെ അവളൊന്നു കണ്ണിറുക്കി എരിവ് വലിച്ചു .

ഞാനും ശ്യാമും അത് നോക്കി ചിരിയടക്കി. അതുകണ്ടു കൊണ്ട് തന്നെ മായേച്ചി ട്രേയും പിടിച്ചു വിവേകിന് നേരെ തിരിഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025