Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 7

അഞ്ജു എന്നെ മുഖം ഉയർത്തി നോക്കി വല്യ താല്പര്യമില്ലാത്ത പോലെ മൊഴിഞ്ഞു .

“മ്മ്…നിനക്ക് പോവാറായില്ലേ ?”
ഞാൻ അവളുടെ നോട്ടം അത്ര ഇഷ്ടമാകാത്ത പോലെ ഭാവിച്ചു ഗൗരവത്തിൽ തിരക്കി .

“ഞാൻ സമയം ആകുമ്പോ പോക്കൊള്ളാം ..ഇയാള് സ്വന്തം കാര്യം നോക്കിയാ മതി..”
അഞ്ജു എന്റെ ഗൗരവം ഇഷ്ടപെടാത്ത പോലെ പറഞ്ഞു പേപ്പർ മടക്കി കസേരയിലേക്കിട്ടു തിണ്ണയിൽ നിന്നും എഴുനേറ്റു .

“ഞാൻ കൊണ്ട് വിടണോ ?”
അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിയോടെ തിരക്കി .

“അയ്യോ വേണ്ടായേ ..”
അവളെന്നെ നോക്കി തൊഴുതു അകത്തേക്ക് കടന്നു . അപ്പോഴേക്കും മഞ്ജുസ് അടുക്കളയിൽ നിന്നും കിച്ചണിലേക്കെത്തി . ഒരു ഇളം നീല നൈറ്റിയാണ് അവളുടെ വേഷം . അയഞ്ഞ ടൈപ്പ് ആണ് .! കഴിക്കാനുള്ള ഫുഡ് ഒക്കെ എടുത്താണ് വരവ് .

“അഞ്ജു നീ കഴിച്ചില്ലല്ലോ ..വാടി”
ഡൈനിങ് ടേബിളിൽ ഫുഡ് ഒക്കെ കൊണ്ട് വെച്ച മഞ്ജുസ് അവളോടായി വിളിച്ചു പറഞ്ഞു. അവള് മുടിയൊക്കെ ചീകാനായി സ്വന്തം റൂമിലേക്ക് പോയതാണ് .

“ആഹ്..ധ അവരുന്നു ചേച്ചി…”
അവൾ അകത്തു നിന്നും വിളിച്ചു പറഞ്ഞു .

“നീ ഇരിക്കെടാ …”
മഞ്ജു പഴയ ഫ്ളോവിൽ പറഞ്ഞു എന്നെ നോക്കിയതും ഞാൻ ഒന്ന് കണ്ണുരുട്ടി.

“സ്സ്….സോറി ..കവി ഇരിക്ക് ..”
അവൾ എരിവ് വളിച്ച പോലെ ഭാവിച്ചു ചിരിച്ചു ..പിന്നെ തെറ്റ് തിരുത്തികൊണ്ട് പറഞ്ഞു . എത്ര ആയാലും ഇടക്ക് അവൾക്ക് എടാ ..പോടാ..എന്നൊക്കെ കേറിവരും .

ഞാൻ പുഞ്ചിരിയോടെ ഇരുന്നു . മഞ്ജുസ് തന്നെ എനിക്ക് വിളമ്പി . അപ്പവും മുട്ടക്കറിയും ആയിരുന്നു . അവള് തന്നെയാണ് ഉണ്ടാക്കിയത് .

“മഞ്ജുസ് കഴിച്ചോ ?”
ഞാൻ കറിയൊക്കെ പകർന്നു കഴിക്കാനായി തുനിഞ്ഞുകൊണ്ട് അവളെ നോക്കി .

എന്റെ അടുത്ത് അഞ്ജുവിനെയും കാത്തു നിൽക്കുകയാണ് കക്ഷി .

“ഇല്ല..അഞ്ജു വരട്ടെ ”
മഞ്ജു പയ്യെ പറഞ്ഞു അവളെ ഒന്നുടെ വിളിച്ചു ..

“അഞ്ജു നീ വരുന്നുണ്ടോ ..”
മഞ്ജു സ്വല്പം ഉറക്കെ അവളെ നീട്ടിവിളിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025