Kambikuttan Malayalam

Sex stories Kambikuttan kambikathakal

റിയൂണിയൻ

സ്റ്റേഷനിൽ നിന്നും പോകുന്നതിനു മുൻപ് അച്ചു ജെനിയെ കുറച്ചു നേരം നോക്കി നിന്നു മുൻപ് ആരോടും തോന്നാത്ത എന്തോ ഒന്ന് അവളോട് അവനു തോന്നി. അവനു അത്‌ എന്താ എന്ന് മനസിലായില്ല . സ്വയം  ചിരിച്ചു കൊണ്ട് അവൻ സ്റ്റേഷനിൽ നിന്നും ഇറങ്ങി.

അച്ചു തന്നെ നോക്കുന്നതും മറ്റും ജെനിയും ശ്രെദ്ധിക്കുണ്ടായിരുന്നു. അവൾക്കും അവന്റെ മുഖം എവിടെയോ കണ്ടിട്ട് ഉള്ളതായി തോന്നി. എന്തോ ഒരു ആകർഷണം അവന്റെ മുഖത്ത് ഉള്ളത് പോലെ. അവൾ ഒരുനിമിഷം ആലോചിച്ച ശേഷം  മറ്റ് ജോലികളിലേക്ക് തിരിഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ സ്റ്റേഷന് മുന്നിൽ ഒരു വലിയ കാര്യം വന്നു നിന്നു. കാറിൽ നിന്നും ഒരാൾ ഇറങ്ങി സ്റ്റേഷനിലേക്ക് കയറി. പോലീസുകാർ അയാളെ കണ്ടു പേടിച്ച് മറി നിൽപ്പുണ്ട്. ജെനിയുടെ മുറിയേലേക്ക് ആണ്‌ അയാൾ കയറിയത്.
ജെനിക്ക് അയാളെ ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി. നടേശൻ

” എസ്‌ ഐ ജെനി തോമസ്… അല്ലെ  ഞാൻ നടേശൻ  എന്നെ  മേഡത്തിന് അറിയില്ലായിരിക്കും….. അതുകൊണ്ടാണല്ലോ എന്റെ ആളിനെ അറസ്റ്റ് ചെയ്തത്……. അതിൽ വലിയ കാര്യം ഒന്നും ഇല്ല വിവരമില്ലായ്മ….. അത്‌ സംഭവിക്കും…… പക്ഷെ വർഷങ്ങൾക്ക് ശേഷം ആണ്‌ എന്റെ ആളിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ട് വരുന്നത്… അതിപ്പോൾ അറിഞ്ഞു കൊണ്ടായാലും അല്ലെങ്കിലും..  എന്തോ മേഡത്തിനെ നേരിൽ കാണണം എന്ന് തോന്നി……..എനിക്ക് ആളുകളെ കൊന്നും ഭിഷണി പെടുത്തിയും മടുത്തു അത്‌ കൊണ്ടാണ് അത്‌ ചെയ്യാൻ ആളുകളെ വെച്ചിരിക്കുന്നത് … എനിക്ക് മേഡത്തിനെ ഇഷ്ട്ടപെട്ടു…… എനിക്ക് മേഡത്തിനെ  എതിർപക്ഷത് കാണാൻ താല്പര്യം ഇല്ല എന്റെ കൂടെ നിന്നാൽ മേഡത്തിന് ഗുണമേ ഉണ്ടാകു “

ഇത്രയും പറഞ്ഞു കൊണ്ട് അയാൾ ജെനിക്ക് മുന്നിലേക്ക് കൈ നീട്ടി. അയാളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും എല്ലാം ഉള്ളിൽ ഒതുക്കി അവൾ അവിടെ നിന്നു.

അവൾ ഒട്ടും പ്രേതിക്ഷിക്കാതെ ഉള്ള കുടിക്കാഴ്ച ആയിരുന്നു അത്‌…. ഇത്ര പെട്ടെന്ന് നടേശനെ നേരിൽകാണാൻ പറ്റും എന്ന് ജെനി വിചാരിച്ചിരുന്നില്ല. അയാളെ നേരിട്ട് എതിർക്കുന്നതിനെകൾ കൂടെ നിന്നു തെളിവുകൾ ശേഖരിച്ചു നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്ന ശേഷം അയാൾക്കുള്ള ശിക്ഷ വിധിക്കാൻ അവൾ തരുമാനിച്ചു.

ജെനി ചിരിച്ചുകൊണ്ട് നടേശാന്റെ കൈ പിടിച്ചു.

” അപ്പോൾ നമുക്ക് കാണാം ജെനി മേഡം….. ഇതാ എന്റെ കാർഡ് …. ഇതിൽ എന്റെ ഫോൺ നമ്പർ ഉണ്ട് അതികം ആർക്കും ഞാൻ ഇത് കൊടുക്കാറില്ല “

ജെനി ഒന്ന് ചിരിച്ചതല്ലാതെ അയാളോട് ഒന്നും മിണ്ടിയില്ല.

നടേശൻ സ്റ്റേഷനിൽ നിന്നു പോയപ്പോൾ ആണ്‌ മറ്റ് പോലീസ്‌കാരുടെ ശ്വാസം നേരെ വീണത്.

ജെനി തന്റെ പുതിയ പദ്ദതികൾ ആലോചിച്ചു തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025