Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

 

‘അയാം സോറി.. ലച്ചു.. ഇത് ഇങ്ങനെ ഒരു മൊമെന്റിലേക്ക് വരരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.. ബട്ട്‌…. അയാം സോറി.. റിയലി…’

ഞാൻ തല കുനിച്ചു കൊണ്ട് പറഞ്ഞു

 

‘എന്ത്.. നിന്റെ കള്ളപ്രേമം ഞാൻ പിടിക്കുന്നത് വരെ വരരുത് എന്നോ..?

ലച്ചു വീണ്ടും പുച്ഛത്തിൽ ചോദിച്ചു

 

‘അതേ.. നിന്നോട് അത് എങ്ങനെ പറയും എന്ന് എനിക്ക് അറിയില്ലായിരുന്നു. അത് എന്റെ മിസ്റ്റേക്ക് ആണ്..’

ഞാൻ തലയുയർത്തി ലച്ചുവിനെ നോക്കി പറഞ്ഞു. അത്രയും നേരം അവളിൽ ഉണ്ടായിരുന്ന ക്രോധം പെട്ടന്ന് ഇല്ലാതായത് പോലെ തോന്നി. ഇഷാനിയോടുള്ള പ്രണയം ഞാൻ സമ്മതിച്ചു കൊടുത്തപ്പോൾ ഒരു നിമിഷം അവൾ ഉലയുന്നത് ഞാൻ കണ്ടു

 

‘അവളായിരുന്നു നിന്റെ റിയൽ എങ്കിൽ ഞാൻ ആരായിരുന്നു.. നിന്റെ കീപ്പോ…?

അവളുടെ ശബ്ദം ഇടറാൻ തുടങ്ങിയിരുന്നു.. അവൾ കരയും എന്ന് എനിക്ക് തോന്നി.

 

‘അങ്ങനെ ഒന്നും അല്ല ലച്ചു ഞാൻ നിന്നെ കണ്ടത്.. ആക്ച്വലി ഇഷാനിയെ ഞാൻ മറക്കാൻ പലവട്ടം ശ്രമിച്ചതാണ്. പക്ഷെ ഒരു ലിമിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് അതിനൊട്ടും പറ്റാതെ ആയി.. അവളെ മനസ്സിൽ വച്ചു കൊണ്ട് നിന്നെ ചീറ്റ് ചെയ്യാനും എനിക്ക് കഴിഞ്ഞില്ല. സോ ഞാൻ പലതും പറഞ്ഞു നിന്റെ അടുക്കൽ നിന്നും ഒഴിഞ്ഞു മാറി.. നമ്മുടെ ഈ റിലേഷൻ നിർത്തണം എന്ന് എനിക്ക് നിന്നോട് നേരിട്ട് പറയാമായിരുന്നു. ശരിയാണ്.. പക്ഷെ നമ്മൾക്ക് രണ്ട് പേർക്കും അറിയാം നീ അത് സമ്മതിക്കാൻ പോണില്ല എന്ന്. പിന്നെ എന്ത് ചെയ്യണം എന്ന് എനിക്കൊരു പിടുത്തവും ഇല്ലായിരുന്നു..’

ഞാൻ അത് പറഞ്ഞതും അണ പൊട്ടി വന്ന കണ്ണുനീർ ലച്ചു പെട്ടന്ന് പിടിച്ചു വച്ചത് പോലെ എനിക്ക് തോന്നി.

 

‘ഓഹ്.. നീ അങ്ങനെ ഒക്കെ ആണോ കരുതിയിരിക്കുന്നത്.. നീ നിർത്താം എന്ന് പറഞ്ഞാൽ അതിന് സമ്മതിക്കാതെ ഞാൻ നിന്റെ വാലിൽ തൂങ്ങി പിടിച്ചു കിടക്കും എന്നോ..? ഫക്ക് യൂ അർജുൻ.. ഫക്ക് യൂ…’

ലച്ചു അവളുടെ നടുവിരൽ എനിക്ക് നേരെ ഉയർത്തി കാണിച്ചു. അവൾക്ക് എന്നോട് എത്രത്തോളം വെറുപ്പും ദേഷ്യവും ഉണ്ടെന്ന് അവളുടെ മുഖം ഇപ്പോൾ കാണുമ്പോൾ വ്യക്തമായ് അറിയാം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025