Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

 

‘താങ്ക് ഗോഡ്… ഹോ ഇതെങ്ങാനും സാറിന്റെ കയ്യിൽ എത്തിയിരുന്നേൽ നിന്നെ കൊന്നേനെ..’

ഇഷാനി “ഐ ലവ് യൂ ” എന്നെഴുതിയ പേപ്പർ നിവർത്തി നോക്കി കൊണ്ട് പറഞ്ഞു

 

‘എത്തിയില്ലല്ലോ.. ഇതൊക്കെ നമുക്ക് നിസാര കേസ് അല്ലേ..’

ഞാൻ സ്വയം പൊക്കി അടിച്ചു

 

‘എന്നാലും നീ എന്ത് പെട്ടന്നാണ് ഇത് എടുത്തു തിരിച്ചു വന്നത്.. ഞാൻ കരുതി കൊറേ നേരം എടുക്കുമെന്ന്..’

 

‘അതിന് ആര് അകത്തു കയറി ഇതൊക്കെ എടുത്തു…! ഞാൻ ജസ്റ്റ്‌ ഒന്ന് ഉള്ളിൽ ചാടി രണ്ട് മിനിറ്റ് അവിടെ തന്നേ നിന്നിട്ട് തിരിച്ചു ചാടിയതാണ്..’

ഞാൻ പറഞ്ഞു

 

‘ങേ.. അപ്പോൾ ഈ പേപ്പർ എങ്ങനെ കിട്ടി..?

ഇഷാനി അത്ഭുതത്തോടെ ചോദിച്ചു

 

‘നീ പറഞ്ഞ ഐഡിയ ഞാൻ നേരത്തെ പ്രയോഗിച്ചു.. രേണുവിനെ കൊണ്ട് നൈസ് ആയി എടുപ്പിച്ചു..’

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘എടാ ദുഷ്ടാ.. നിനക്ക് അപ്പോൾ ഇത് നേരത്തെ കിട്ടിയോ..? അപ്പോൾ എന്നെ എന്തിനാ ഇത്രയും നേരം പിടിച്ചു നിർത്തി ഇവിടെ എല്ലാം ഇട്ട് ഓടിച്ചത്..?

അവൾ എന്നെ തല്ലാൻ വന്നു കൊണ്ട് ചോദിച്ചു

 

‘ഞാൻ നിന്നോട് വീട്ടിൽ പൊക്കോളാൻ എപ്പോ തൊട്ട് പറയുന്നു. നീ ആണ് പോകാതെ ഇരുന്നത്. അപ്പോൾ ഞാൻ കരുതി ഒന്ന് ത്രില്ല് അടിപ്പിക്കാമെന്ന്..’

ഞാൻ തല്ലാൻ വന്ന അവളുടെ കൈയിൽ നിന്ന് ഒഴിഞ്ഞു മാറിക്കൊണ്ട് പറഞ്ഞു

 

‘ടെൻഷൻ കൂട്ടി നീ എനിക്ക് അറ്റാക്ക് വല്ലോം ഉണ്ടാക്കി തന്നേനെ.. ഹോ എനിക്കിപ്പോളും വയ്യ അണച്ചിട്ട്.. എന്റെ ലൈഫിൽ ഞാൻ ഇങ്ങനെ ഓടിയിട്ടില്ല..’

ഇഷാനി പറഞ്ഞു

 

‘ഒരു ന്യൂ എക്സ്പീരിയൻസ് ആയില്ലേ..?

ഞാൻ അവളെ കളിയാക്കി പറഞ്ഞു

 

‘ഉവ്വ.. ഇതിനുള്ളത് തരാം.. ‘

ഇഷാനി പറഞ്ഞു കൊണ്ട് കയ്യിൽ ഇരുന്ന പേപ്പർ നോക്കി ആലോചിച്ചു

‘ഇതിനി എന്ത് ചെയ്യണം.. കീറി കളഞ്ഞേക്കട്ടെ..?

 

അവൾ അത് പറഞ്ഞപ്പോ പെട്ടന്ന് എനിക്ക് അത് ഫീൽ ആയി. അത്രയും നേരം ചിരിച്ചു കളിച്ചു അവൾക്ക് മേൽ ജയിച്ചു നിന്ന എനിക്ക് ഒരു പരാജയം പോലെ തോന്നി അത്. തമാശക്ക് ആണെങ്കിലും ഞാൻ ഇഷ്ടം ആണെന്ന് എഴുതിയ പേപ്പർ ആണ്. അതവൾ വെറുതെ ചുരുട്ടി കളഞ്ഞാൽ അതെനിക്ക് ഫീൽ ആകും.. എന്റെ മുഖം മാറുന്നത് ഇഷാനിയും ശ്രദ്ധിച്ചു.. അവളുടെ മുഖത്ത് ഒരു കള്ളച്ചിരി വിടർന്നു.. എന്നെ കൂടുതൽ വട്ട് പിടിപ്പിക്കാൻ തീരുമാനിച്ചത് പോലെ ആയിരുന്നു ആ ചിരി.. എന്നാൽ അതിനും മുമ്പ് അവളുടെ കയ്യിൽ ഇരുന്ന പേപ്പറിലേക്ക് ഒരു മഴത്തുള്ളി വന്നു പതിച്ചു. വെള്ളം വീണത് കണ്ടു മേലേക്ക് നോക്കിയ ഞങ്ങളുടെ രണ്ടിന്റെയും മുഖത്തു മഴവെള്ളം വീണു.. മഴ ഒരു ട്രെയിൻ വരുന്നത് പോലെ ഒരു ഭാഗത്തു നിന്നും ഇരച്ചു വരുന്നത് ഞങ്ങൾ കേട്ടു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025