Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

 

‘നിനക്കല്ലേ തരാൻ മടി.. എനിക്ക് തരാമല്ലോ…!

അവൾ കള്ളച്ചിരിയോടെ പറഞ്ഞു

 

‘എന്ത്.. പണിയാണ് കാണിച്ചേ… ഞാൻ ആകെ…’

ഞാൻ പെട്ടന്ന് തിരിച്ചു വന്നു

 

‘ പേടിച്ചു പോയോ മോൻ..?

അവൾ എന്നെ കളിയാക്കി ചോദിച്ചു

 

‘നാളെ കാണുമ്പോൾ ഇങ്ങനെ തന്നെ ഈ ചിരി കണ്ടാൽ മതി.. അപ്പോൾ ഇനി തനി സ്വഭാവം കാണിച്ചാൽ ഞാൻ കാലേ വാരി അടിക്കും..’

ഞാൻ പറഞ്ഞു

 

‘നോ പ്രോബ്ലം മാൻ… ഞാൻ ഒന്നൂടി തരട്ടെ… ഏഹ്…’

അവൾ കുഴഞ്ഞ ശബ്ദത്തിൽ ചിരിച്ചു കൊണ്ട് ചോദിച്ചു

 

‘നീ ഓവർ ആണ്. വൻ ഓവർ.. ജാക്കറ്റ് എടുത്തിട്.. മഴ ഒന്നും കഴിയണ്ട, നിന്നെ ഇപ്പോൾ തന്നെ കൊണ്ട് വിടാം..’

ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. അവൾ പെട്ടന്ന് എന്റെ മടിയിലേക്ക് തല വച്ചു കിടന്നു

 

‘അയ്യോ എണീക്കല്ലേ.. ഞാൻ ചുമ്മാ പറഞ്ഞതാ.. എനിക്ക് തല വേദനിക്കുന്നു.. ഞാൻ ഒന്ന് മയങ്ങട്ടെ… നീ മഴ തോരുമ്പോൾ വിളിക്ക്..’

അതും പറഞ്ഞു അവൾ കണ്ണടച്ചു എന്റെ മടിയിലേക്ക് തല വച്ചു ചുരുണ്ടു കൂടി കിടന്നു

 

‘ഉറങ്ങാൻ ആണേൽ ദേ കട്ടിലിൽ പോയി കിടന്നോ..’

 

‘വേണ്ട.. ഞാൻ ഇവിടെ കിടന്നോളാം..’

അവൾ കണ്ണടച്ചു കൊണ്ട് തന്നെ പറഞ്ഞു. ഞാൻ പിന്നെയും പറഞ്ഞെങ്കിലും അവളുടെ മറുപടിയുടെ കനം കുറഞ്ഞു വന്നു. അവൾ പതിയെ ഉറക്കം പിടിച്ചു. മഴയുടെ ഇരമ്പൽ അപ്പോളും കേൾക്കാം.. ഉടനെ ഒന്നും തോരുന്ന ലക്ഷണമില്ല.. ഞാൻ മെല്ലെ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു.. ഞാൻ ചിന്തിച്ചത് മുഴുവൻ കുറച്ചു മുമ്പ് നടന്ന ചുംബനത്തെ കുറിച്ച് ആയിരുന്നു.. എന്റെ ചിന്തകളിൽ ആ ഓർമ വീണ്ടും വിസ്ഫോടനങ്ങൾ സൃഷ്ടിച്ചു.. ആ സുഖലോലുപതയിൽ മുഴുകി ഞാനും ഉറക്കത്തിലേക്ക് വീണു..

 

മഴ തോർന്നത് ആ ഉറക്കത്തിൽ ഞാൻ അറിഞ്ഞില്ല. ഉണർന്നപ്പോൾ ക്ലോക്കിൽ സമയം രണ്ടര. ഇഷാനിയെ ചെറുതായ് ഒന്നു മുട്ടി വിളിച്ചെങ്കിലും അവൾ അനക്കമില്ലാതെ ഉറക്കം തുടർന്നു. ഇനിയിപ്പോ ഈ നേരത്ത് അവളെ എഴുന്നേൽപ്പിച്ചു വീട്ടിൽ കൊണ്ട് പോയി വിടുന്നത് ഓർത്തപ്പോ തന്നെ എനിക്കും മടുപ്പടിച്ചു. അവളെ മെല്ലെ കൈകളിൽ എടുത്തു ഞാൻ കട്ടിലിൽ കിടത്തി. ഞാൻ കരുതിയതിലും ഭാരം ഉണ്ട് ഇവൾക്ക്. അവളെ ശരിക്കും പുതപ്പിച്ചു കഴിഞ്ഞു ഞാൻ സോഫയിൽ വന്നു കിടന്നു. നല്ല ഉറക്കം വരുന്ന സമയം ആയത് കൊണ്ട് അവിടെ കിടന്നു ഞാൻ പെട്ടന്ന് ഉറക്കം പിടിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025