Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

 

‘ഹേയ്.. അത് എനിക്ക് കിട്ടേണ്ടത് ആയിരുന്നു. ഞാൻ ശരിക്കും നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി തന്നെ ആണ് അങ്ങനെ പറഞ്ഞത്.. പക്ഷെ നീ അടിച്ചപ്പോൾ എനിക്ക് എന്തോ പെട്ടന്ന് ദേഷ്യം ആയി.. അതാ അങ്ങനെ ഒക്കെ..’

 

‘നീ പറഞ്ഞത് ഒന്നും തെറ്റ് അല്ലായിരുന്നു. അതാണ് സത്യം എന്ന് എനിക്ക് അറിയാമായിരുന്നു.. അത് അക്‌സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് ആയത് കൊണ്ടാണ് ഞാൻ ആ ദേഷ്യം നിന്നിൽ തീർത്തത്.. സോറി..’

അവളെന്റെ മുഖത്ത് നോക്കാതെ അത് പറഞ്ഞു

 

‘പറഞ്ഞല്ലോ നീ എന്നോട് സോറി പറയണ്ട കാര്യം ഇല്ലെന്ന്.. എന്നോട് ഇനി ദേഷ്യം ഒന്നും ഇല്ലല്ലോ..?

ഞാൻ ഒരല്പം അവളോട് ചേർന്നു ഇരുന്ന് കൊണ്ട് ചോദിച്ചു. അതിന് മറുപടി പറയുന്നതിന് മുമ്പ് അവൾ ഒരല്പം പിന്നിലേക്ക് നീങ്ങി ഇരുന്നു..

 

‘അർജുൻ നമ്മളിനി സംസാരിക്കുന്നത്… അത്.. അത് എനിക്ക് ബുദ്ധിമുട്ട് ആണ്..’

 

‘എന്താ നിനക്ക് പറ്റിയത്.. ഞാനിനി ആ കാര്യം എടുത്തു ഇടില്ല.. പ്രോമിസ്..’

 

‘നീ പറഞ്ഞത് സത്യം ആണ് അർജുൻ.. ഞാനൊരു വൃത്തികെട്ടവൾ ആണ്.. നീ എന്റെ അടുത്ത് ഇനി സംസാരിക്കുമ്പോ എല്ലാം എനിക്ക് അത് വീണ്ടും വീണ്ടും ഓർമ വരും..’

അവൾ നിസ്സംഗതയോടെ പറഞ്ഞു

 

‘എന്റെ പൊന്ന് ഇഷാനി, ഞാൻ അത് ആ ദേഷ്യത്തിൽ പറഞ്ഞത് അല്ലേ നീ പറഞ്ഞതിന്റെ ബാക്കി.. അത് നീ സീരിയസ് ആയി എടുക്കാതെ..’

 

‘അല്ല.. നീ അങ്ങനെ ആയിരിക്കും പറഞ്ഞത്. പക്ഷേ അതാണ് സത്യം. ഞാനൊരു വൃത്തികെട്ടവൾ ആണ്. അതെത്രയായാലും എന്നിൽ നിന്ന് പോവില്ല. പ്ലീസ് ലീവ് മീ അലോൺ…’

അവൾ ഒരു അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു

 

‘ഞാൻ അന്ന് പറഞ്ഞത് നിനക്ക് ഇത്ര ഫീൽ ആയോ..? അത്രക്ക് ഒക്കെയേ ഉള്ളായിരുന്നോ നമ്മൾ….?

ഞാൻ അത് ചോദിച്ചപ്പോൾ എന്റെ ശബ്ദം ഇടറി….

 

‘നിനക്കെന്നെ ഒത്തിരി ഇഷ്ടം ആണെന്ന് എനിക്കറിയാം… അത് കൊണ്ട് ഞാൻ ഒരു കാര്യം നിന്നോട് ചോദിക്കുവാ.. എന്നെ എന്റെ വഴിക്ക് വിട്ടേക്ക്.. നമ്മളിനി പഴയ പോലെ ആവില്ല.. സോറി.. അതൊരിക്കലും നിന്റെ തെറ്റല്ല…’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025