Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

 

‘ഞാൻ രാവിലെ വാങ്ങിക്കാൻ ഇരുന്നതാ.. മറന്ന് പോയി.. ഇപ്പോളാ ഓർത്തത്..’

അവൻ പറഞ്ഞു

 

‘ഇനിയിപ്പോ തുണിക്കടയിൽ ഒക്കെ പോകണ്ടേ.. ടൈം എടുക്കും..’

ആഷിക്ക് പറഞ്ഞു

 

‘ദേ ആ വളവിൽ കുറെ വഴിയോര കച്ചവടക്കാർ ഉണ്ട്.. അവിടെ ചെന്നാൽ കിട്ടും..’

ഞാൻ പറഞ്ഞു

 

‘വഴി സൈഡിൽ നിന്ന് വാങ്ങണോ..?

രാഹുൽ ചോദിച്ചു

 

‘അല്ലടാ ഈ സമയം ഇല്ലാത്ത സമയത്ത് നിനക്ക് ജോക്കിയുടെ ഷോപ്പിൽ കൊണ്ട് പോയി അളവെടുത്തു ഇടീപ്പിച്ചു കൊണ്ട് വരാം.. എണീറ്റ് വാടാ കോമാളി പെട്ടന്ന്..’

ആഷിക്ക് അവന്റെ താടിയിൽ തട്ടി വിളിച്ചു. ഞങ്ങൾ അവിടേക്ക് നടന്നു. കുറച്ചു ദൂരമേ ഉള്ളു. ടൂർ അവളില്ലാതെ വിരസം ആയിരിക്കും എന്നാണ് ഞാൻ കരുതിയത്.. പക്ഷെ ഈ രണ്ട് വാണങ്ങൾ എന്റെ രണ്ട് സൈഡിലും ഉണ്ടേൽ ഫൺ തന്നെ ആകും മൊത്തത്തിൽ..

 

രാഹുൽ അവിടെ കണ്ട ഒരു കച്ചവടക്കാരോട് ഷഡിക്ക് വില പേശുമ്പോൾ ഞങ്ങൾ രണ്ടും വെറുതെ വേറെ ഒരിടത്തു നിന്ന് രണ്ട് ബനിയൻ നോക്കുകയായിരുന്നു.. ഇവിടെ കച്ചവടം ചെയ്യാൻ ഇരിക്കുന്നവരിൽ കൂടുതലും ഹിന്ദിക്കാരാണ്.. ഞാൻ ഹിന്ദിയിൽ കച്ചവടക്കാരനോട് സംസാരിക്കുമ്പോൾ ആണ് രാഹുൽ ഓടി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നത്

 

‘ഡാ ഇഷാനി…..!

അവൻ പെട്ടന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. അവൾ വരുന്നില്ല എന്ന് പറഞ്ഞിട്ട് വന്നോ..? എന്റെ ഉള്ളിൽ സന്തോഷത്തിന്റെ ഒരു അമിട്ട് പൊട്ടാൻ തുടങ്ങുകയായിരുന്നു…

‘ഇഷാനി.. ഇഷാനിയെ പോലെ തന്നെ കാണാൻ ലൂക്കുള്ള ഒരു കൊച്ചു.. ദേ ഇപ്പോൾ അവിടെ ഉണ്ടായിരുന്നു.. നിങ്ങളെ നോക്കി തല വെട്ടിച്ചപ്പോൾ കണ്ടില്ല.. ‘

എനിക്കവന്റെ പിടലി അടിച്ചു തിരിക്കാൻ തോന്നി. ഒറ്റ സെക്കൻഡിൽ ഞാൻ എത്ര മോഹിച്ചു പോയി. അവളെ പോലെ ഉള്ള ആരെയെങ്കിലും കണ്ടേനാണോ ഇവൻ ഈ ഓടി പിടിച്ചു വന്നത്.. കോപ്പൻ.. നിർഗുണൻ…

 

‘അവളുടെ കാര്യം മേലാൽ എന്നോട് പറഞ്ഞേക്കല്ല്..’

ആഷി സീരിയസ് ആയി പറഞ്ഞിട്ട് അവനിട്ടൊരു കൊട്ട് കൊടുത്തിട്ട് പോയി.. രാഹുൽ ചമ്മിയ മുഖത്തോടെ എന്നെ നോക്കി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025