Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

 

‘ഇത് അവൾക്ക് നല്ലോണം ചേരും..’

അവൾ അത് സ്വന്തം കയ്യിൽ ഇട്ട് നോക്കി കാണിച്ചു കൊണ്ട് പറഞ്ഞു.. ഇഷാനി അത് വാങ്ങുമോ ഇല്ലയോ എന്ന് അറിയില്ല എങ്കിലും ഞാനത് വാങ്ങി.. അന്ന് വൈകിട്ട് ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു.. ഒരിക്കലും മറക്കാനാവാത്ത ഒരുപാട് ഓർമ്മകളും നെഞ്ചിൽ ഇട്ട് ക്ഷീണിച്ചു ഉറക്കം പിടിക്കുന്ന കണ്ണുകളുമായി ഞങ്ങൾ കോളേജിനു മുന്നിൽ വന്നിറങ്ങി.. പലരുടെയും വീട്ടിൽ നിന്നും ആളുകൾ പിക്ക് ചെയ്യാൻ വന്നിരുന്നു. കൃഷ്ണ രാവിലെ എത്തുള്ളു എന്ന് വീട്ടിൽ കള്ളം പറഞ്ഞിരുന്നു. എന്റെ കൂടെ വീട്ടിലേക്ക് പോരാനുള്ള പ്ലാൻ ആയിരുന്നു അവൾക്ക്. ഞാനത് വേണ്ടെന്ന് പറഞ്ഞത് കൊണ്ട് അവൾ കറക്റ്റ് സമയം പറഞ്ഞു. അവളുടെ വീട്ടിൽ നിന്നും കാർ വന്നിട്ടുണ്ട്. രാഹുൽ എന്റെ കൂടെയാണ് വരുന്നത്.. എല്ലവരും ചേർന്നു അവസാനം ഒന്ന് കൂടി അർത്തു വിളിച്ചിട്ട് ഓരോരുത്തരായി പിരിഞ്ഞു പോയി..

 

അടുത്ത ദിവസം ക്ലാസിൽ വന്നപ്പോളും പലരും ടൂറിന്റെ ഹാങ്ങോവറിൽ നിന്നും മാറിയിട്ടില്ല എന്ന് മനസിലായി. സംസാരം എല്ലാം ടൂറിന്റെ വിശേഷങ്ങൾ ആയിരുന്നു. ആ കൂട്ടത്തിൽ ഒരു വിശേഷങ്ങളും ഇല്ലാഞ്ഞത് ഇഷാനിക്ക് മാത്രം ആയിരുന്നു. അവൾ പതിവ് പോലെ ഒരു മൂലയിൽ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു എവിടേക്കോ നോക്കി ഇരിക്കുന്നു.. എനിക്ക് അവളുടെ മുഖത്ത് നോക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നി. അവളോട് പ്രണയം ഉള്ളിൽ ഉണ്ടായിട്ടും കൃഷ്ണ ആയി ഹൂക് അപ്പ് ആയത് എനിക്ക് വല്ലാത്ത കുറ്റബോധം സൃഷ്ടിച്ചു. പിന്നെ ആലോചിച്ചപ്പോൾ ഒരുപക്ഷെ ഇഷാനിയെ മറക്കാൻ ഇത് കൊണ്ട് സാധിച്ചേക്കും എന്ന് കരുതി. അവളെ അവളുടെ വഴിക്ക് വിടാം.. കുറ്റബോധം കാരണം അന്ന് കോളേജിൽ വച്ചു ടൂറിനു വാങ്ങിയ ആ ഓർണമെന്റ് അവക്ക് കൊടുക്കാൻ കഴിഞ്ഞില്ല.. കൃഷ്ണ എന്നോട് ഇങ്ങോട്ട് വന്നു അത് കൊടുത്തോ എന്നൊക്കെ തിരക്കി. ഞാൻ ഇല്ലാ എന്ന് മാത്രം മറുപടി കൊടുത്തു..

 

രണ്ട് മൂന്ന് ദിവസത്തെ സാവകാശത്തിൽ അവളോട് സംസാരിക്കാൻ ഉള്ള മൈൻഡ് ഞാൻ ഉണ്ടാക്കി എടുത്തിരുന്നു. ഇനി ഒരിക്കലും പഴയ പോലെ അവളെ കാണില്ല എന്നും ഒരു നല്ല ഫ്രണ്ട് ആയിരിക്കും എന്നൊക്കെ പറയാം എന്ന് കരുതി. ക്ളീഷേ ആണ്.. പക്ഷെ സാഹചര്യത്തിൽ ഇതൊക്കെ ഉള്ളു പറയാൻ. കോളേജിൽ വച്ചു അവളോട് മിണ്ടാൻ ഒരു മടി തോന്നി. അവൾ എന്നെ മൈൻഡ് ആക്കാതെ പോയാൽ അതാരെങ്കിലും കണ്ട് എനിക്ക് ക്ഷീണം ആകും.. സൊ കോളേജ് വിട്ടു കഴിഞ്ഞു പോകുന്ന വഴിയിൽ വച്ചു സംസാരിക്കാം എന്ന് കരുതി. കൃത്യം ഇഷാനി കോളേജ് ഗേറ്റ് കടന്നു പോയപ്പോൾ ഞാൻ ബൈക്ക് എടുത്തു അവളുടെ പുറകെ വച്ചു പിടിച്ചു. കോളേജ് മെയിൻ ഗെറ്റ് ന് മുന്നിൽ എത്തിയപ്പോൾ ആണ് അവൾ ബൈക്കിൽ ഇരിക്കുന്ന ഒരു ചെറുപ്പക്കാരൻ ആയി സംസാരിക്കുന്നത് കണ്ടത്. ഞാൻ പോലും അറിയാതെ എന്റെ കാൽ തനിയെ ബ്രേക്ക് പിടിച്ചു. അവരുടെ അടുത്ത് എന്റെ വണ്ടി ചെന്നു നിന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025