Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

 

‘അത്യാവശ്യം ഒന്നും ഇല്ല. മാച്ച് മുഴുവൻ കണ്ടിട്ടാണ് ഞാൻ പോന്നത്.. കൺഗ്രാറ്റ്ലഷൻസ്…’

അവൾ എന്നെ അഭിനന്ദിച്ചു. അത് കേട്ടിട്ട് എനിക്ക് തരിമ്പും സന്തോഷം തോന്നിയില്ല.

 

‘അത് നീ കയ്യിൽ തന്നെ വച്ചോ..’

ഞാൻ പിണങ്ങി കോൾ കട്ട് ചെയ്യാൻ ഒരുങ്ങി

 

‘ദേഷ്യപ്പെടല്ലേ.. ഞാൻ അവിടെ നിക്കാഞ്ഞത് മനഃപൂർവം ആണ്. നമുക്കിടയിൽ ഉള്ളത് നമ്മൾ മാത്രം ഉള്ളപ്പോൾ പറയേണ്ട കാര്യം അല്ലേ..? ഇപ്പോൾ ഞാൻ നിന്റെ അടുത്തോട്ടു വന്നാൽ നീ എന്റെ അടുത്ത് നിന്ന് മാറില്ല. എനിക്ക് ഉറപ്പാ. ഇത് ശരിക്കും നിനക്ക് സെലിബ്രേറ്റ് ചെയ്യണ്ട ടൈം ആണ് എല്ലാവരുടെയും ഒപ്പം.. ഞാൻ അതിന്റെ മൂഡ് കളയാനില്ല.. നീ ഇപ്പോൾ അടിച്ചു പൊളിക്ക്. നമുക്ക് നാളെ ആണേലും കാണാമല്ലോ..’

അവൾ അത് പറഞ്ഞപ്പോൾ എനിക്ക് അതിൽ കാര്യം ഉണ്ടെന്ന് തോന്നി. ഇപ്പോൾ അവളെ കണ്ടാൽ ഞാൻ അവളിലേക്ക് മാത്രം ആയി ഒതുങ്ങി പോകും. സത്യം ആണ്. ആറ്റു നോറ്റ് കിട്ടിയ കപ്പ് അതിന്റെ മാക്സിമത്തിൽ ആഘോഷിക്കാൻ പറ്റാതെയും വരും. അവളോട് പിണങ്ങാതെ തന്നെ ഞാൻ ഫോൺ വച്ചു.. ആഘോഷങ്ങൾ അതിന്റെ ബാക്കിയായി നടന്നു

 

‘ഞാൻ അപ്പോളേ പറഞ്ഞില്ലേ മൈരേ നീ ഉണ്ടേൽ നമ്മൾ കപ്പ് അടിക്കുമെന്ന്..’

ഓടി വന്നു ഫൈസി എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. ഈ കോളേജിൽ ഇപ്പോൾ ഞാൻ കഴിഞ്ഞാൽ ഏറ്റവും അധികം സന്തോഷിക്കുന്നത് അവനാകും.. അത്രക്ക് അവൻ ആശിച്ചിട്ടുണ്ട് ഈ കപ്പ്. കളിച്ചു നേടാൻ പറ്റിയില്ല എങ്കിലും ഞങ്ങൾ കപ്പ് അടിക്കുന്നത് കണ്ടപ്പോ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഞാൻ കാരണം ഒന്നുമല്ല കപ്പടിച്ചത് എന്ന് എനിക്ക് പറയാൻ തോന്നിയെങ്കിലും അവന്റെ കെട്ടിപ്പിടുത്തതിന്റെ ഊഷ്മളതയിൽ ഞാനത് പറഞ്ഞില്ല

 

പക്ഷെ ഞാനത് പറഞ്ഞത് ആഘോഷങ്ങൾ ഞങ്ങളുടെ ഡ്രസിങ് റൂമിൽ ഞങ്ങൾ ഇരിക്കുമ്പോ ആണ്. ഞാനാണ് കളിയിലെ താരം എന്ന നിലയ്ക്ക് സംസാരം ഉയർന്നു വന്നപ്പോൾ ആണ് എനിക്കത് പറയേണ്ടി വന്നത്

 

‘ഞാൻ വിനയം പറയുവോന്നുമല്ല.. നിങ്ങൾക്ക് എന്നെ അറിയാമല്ലോ..? ഈ കളി നമ്മൾ ആരെക്കാളും നന്നായി കളിച്ചതും ഈ വിജയത്തിന്റെ ക്രെഡിറ്റും അച്ചുവിന് ഉള്ളതാ.. അവൻ ഇല്ലായിരുന്നേൽ ഇന്ന് പത്തു ഗോൾ അടിച്ചാൽ പോലും നമ്മൾ ജയിക്കില്ലായിരുന്നു..’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025