Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

 

‘ഞാൻ പോവാ…’

കൃഷ്ണ എന്നോട് യാത്ര പറയാൻ വേണ്ടി എന്റെ നേരെ അല്പം കുനിഞ്ഞു നിന്നു.

ഞാൻ കണ്ണുകൾ മെല്ലെ തുറന്നു. എന്താ ഇപ്പോൾ ഇവൾ പറഞ്ഞത്.. ഞാൻ ഒന്നും കേട്ടില്ലല്ലോ. ഇവൾ എപ്പോളാണ് എന്റെ വീട്ടിൽ വന്നത്.. ഞാൻ കൃഷ്ണയേ ഒരു നിഴൽ പോലെ കണ്ടപ്പോ ഇഷാനി ആണെന്ന് ഓർത്തു. രണ്ട് പേരുടെയും ശരീര ആകൃതി കുറച്ചു സാമ്യം ഉള്ളത് കൊണ്ട് മദ്യം എന്നെ കൊണ്ട് തോന്നിപ്പിച്ചത് ആയിരുന്നു. മദ്യം തീർത്ത പിന്നീട് ഓർമ കിട്ടാത്ത ഏതോ മായികസ്വപ്നത്തിൽ കണ്ട ഇഷാനിയോട് ഞാൻ പതിയെ ‘അയിലവ്യൂ..’ എന്ന് പറഞ്ഞു

 

അത് കേട്ടതും പോകാൻ നിന്ന കൃഷ്ണയുടെ ഉള്ളിൽ ഒരു ലഡ്ഡു പൊട്ടിയത് പോലെ തോന്നി. അവൾ അർജുന്റെ മുഖത്ത് കൈ വച്ചു. ആ കൈകളുടെ തണുപ്പ് അനുഭപ്പെട്ടു അർജുൻ കണ്ണ് തുറക്കാതെ തന്നെ അവളുടെ കയ്യിൽ പിടിച്ചു. കൃഷ്ണയ്ക്ക് രോമാഞ്ചം വരുന്നത് പോലെ തോന്നി.

‘എന്നോട് തന്നെ ആണോ പറഞ്ഞത്..?

 

വിശ്വാസം വരാത്ത പോലെ കൃഷ്ണ ചോദിച്ചു. അർജുൻ ആ ഉദ്ദേശിച്ചത് ഒരുപക്ഷെ ആരെ ആയിരിക്കാം എന്നൊരു ബോധ്യം കൃഷ്ണയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ ആ ചോദ്യം ഉറക്കത്തിൽ ആണ്ടു പൊയ്ക്കൊണ്ട് ഇരുന്ന അർജുനെ സ്പർശിച്ചില്ല. എന്നിരുന്നാലും അവന്റെ കയ്യിൽ അവളുടെ കൈകൾ ഉണ്ടായിരുന്നു. കൃഷ്ണയ്ക്ക് ഒരു നിമിഷം ചിന്ത ഒന്ന് വഴി പിഴച്ചെങ്കിലും മുമ്പ് ഇതേ സാഹചര്യത്തിൽ അർജുൻ തന്നോട് കാണിച്ച മര്യാദ ഓർത്തു അവൾ കൈ മെല്ലെ വിടുവിച്ചിട്ട് എഴുന്നേറ്റു.

 

ഞാൻ പിന്നെ കണ്ണ് തുറന്നത് പിറ്റേന്ന് ഒരുപാട് വൈകി ആണ്. സമയം ഏകദേശം ഉച്ച ആകാറായി കാണണം. തലേന്നത്തെ കളിയുടെ ക്ഷീണവും വെള്ളമടിച്ചു ബോധം ഇല്ലാത്ത ഉറക്കവും എല്ലാം കാരണം എഴുന്നേൽക്കാൻ താമസിച്ചു.. എണീറ്റപ്പോൾ തന്നെ നല്ലത് പോലെ വിശക്കാൻ തുടങ്ങി. വീട്ടിൽ ആണേൽ ഒന്നും ഉണ്ടാക്കിയിട്ടും ഇല്ല. എന്തെങ്കിലും ഉണ്ടാക്കിയാലോ എന്ന് ആലോചിച്ചു. പിന്നെ അത് വേണ്ടന്ന് വച്ചു. സമയം പോകും. കോളേജിൽ ചെന്നു ഇഷാനിയെ കാണേണ്ടത് ആണ്. അവളുടെ മുഖത്ത് നിന്നും ഇഷ്ടം ആണെന്ന് കേൾക്കണ്ടതാണ്.. ഞാൻ അതോർത്തു എന്റെ കാലി വയറിനെ ആശ്വസിപ്പിച്ചു. പെട്ടന്ന് റെഡി ആയി വെളിയിൽ ഇറങ്ങിയപ്പോൾ ആണ് ബൈക്ക് ഇവിടെ ഇല്ല. പിന്നെ അതെവിടെ പോയി.. ഇന്നലെ ഇവിടെ എങ്ങനെ വന്നെന്ന് ഞാൻ മറന്നിരുന്നു.. തല ഒന്ന് പുകച്ചപ്പോൾ കൃഷ്ണ ആണ് ഇന്നലെ എന്നെ ഇവിടെ കൊണ്ട് വിട്ടതെന്ന് ഓർമ വന്നു. അവൾ എന്നെ ഹോട്ടലിൽ നിന്നാണ് പിക്ക് ചെയ്തത്. അപ്പോൾ ബൈക്ക് ഹോട്ടലിൽ ആണ്. കീ ഭാഗ്യത്തിന് പാന്റിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025