എടാ ഞാൻ നാളെ മറ്റന്നാളോ പോകും ഇവിടെന്ന്
എങ്ങോട്
അത് അറിയില്ല
നീ എന്താ പറഞ്ഞു വരുന്നേ….
എടാ അവരൊന്നും എന്റെ ആരും അല്ലടാ…..
അവൻ പ്രേതേകിച് ഭാവ മാറ്റം ഒന്നും ഉണ്ടായില്ല….
എന്താടാ നീ ഞെട്ടത്തെ
അജിൻ : എനിക്ക് അറിയായിരുന്നടാ
അപ്പൊ ഞാൻ മാത്രേ അറിയാതെ ഉണ്ടായിരുന്നത് അല്ലെ
ഞാൻ : നിന്നോട് ആര് പറഞ്ഞു.
വീട്ടിൽ അച്ഛൻ അമ്മയ്മ് ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്…..
അജിൻ : നിന്നോട് അവർ പറഞ്ഞു അല്ലെ
മ്മ്. പൊക്കോളാൻ പറഞ്ഞു
അജിൻ : എനിക്ക് നീ അന്ന് ഹോസ്പിറ്റലിൽ കിടന്നപ്പോൾ മനസ്സിലായതാ.അവർ അതിനുള്ള തയ്യാറെടുപ്പിൽ ആണെന്ന് നീ എന്റെ വീട്ടിൽ നിന്നോടാ….
ഞാൻ : എടാ ഞാൻ ഒരു പൊട്ടൻ ആയിരുന്നല്ലേ. ഇത്രെയും നാൾ. എന്തൊക്കെയോ ചെയ്ത് ഇന്ന് ഓർക്കുമ്പോൾ അതിനൊന്നും ഒരു അർത്ഥവും ഇല്ല അല്ലെ.. എന്നാലും എനിക്ക് എന്താടാ മനസ്സിലാകാഞ്ഞത്.. ഇത്രെയും ഒക്കെ അവർ കാണിച്ചിട്ട്
അജിൻ : നീ അത് വിട് അളിയാ എന്നായാലും നീ അറിയണ്ടത് അല്ലെ…..
ഞാൻ : മ്മ് മിക്കവാറും നാളെ തന്നെ പോകും ഞാൻ പാലക്കാട് അവർ ഒരു ജോലി ശെരി ആക്കിയിട്ടുണ്ട്… താമസവും ഉണ്ട്
അജിൻ : നീ എന്തിനാടാ പോണേ ഇവിടെ നില്ക് അവർ പോട്ടെ പോണേൽ
ഞാൻ : പോടാ നിനക്ക് അത് പറയാ. ഒന്നുല്ലങ്കിൽ ഇത്രെയും നാൾ എന്നേ വളർത്തി വലുതാക്കിയില്ലേ അത് തന്നെ പോരെ.
ആദ്യം കേട്ടപ്പോ വിഷമം ആയി.. പിന്നെ ഞാൻ അത് accept ചെയ്താടാ…..
മദ്യം കിട്ടാതെ വിഷമത്തിൽ ഞങ്ങൾ തിരിച്ചു പോയി…….
ഞാൻ വീണ്ടു വീട്ടിൽ കേറി…. എന്റെ വീട് അല്ല എന്ന് തോന്നിയങ്കിലും…. സന്തോഷത്തോടെ.. അവിടെ നിന്നും ഇറങ്ങാൻ തീരുമാനിച്ചു….. നാളെ അല്ലെ മറ്റെന്നാൾ…….. ഇറങ്ങാൻ തീരുമാനിച്ചു……..
ബാഗ് എല്ലാം പാക്ക് ചെയ്തു……. റെഡി ആക്കി വെച്ച്….. പിറ്റേന്ന് എഴുന്നേറ്റപ്പോൾ ഉച്ചക്ക് 3 മണി കഴിഞ്ഞിരുന്നു……
പല്ലൊക്കെ തേച് ഹാൾ ഇൽ ചെന്ന്…. അമ്മ ഭക്ഷണം കൊണ്ട് തന്നു… ഒന്നും മിണ്ടിയില്ല. നേരെ പോലും നോക്കിയില്ല. താഴെ നോക്കി ഉള്ളിലേക്ക് പോയി….
