ഇത് കണ്ടതും അവൾക്ക് അങ്ങൊട് പോണം…… എന്നാ ശെരി പോയി കളയാം…….
അവിടെ എത്തി…… പക്ഷെ അങ്ങോട്ട് പ്രേവേശനം അന്ന് ഇല്ലായിരുന്നു.. നിരാശയോടെ മടങ്ങി ………
എയർപോർട്ടിൽ ലോട്ട് ഇനി അതികം ദൂരം ഇല്ല സമയം 4 മണി….. കഴിഞ്ഞിരുന്നു………
ഞാൻ വണ്ടി ഒഴിഞ്ഞ ഒരു സ്ഥാലത് നിർത്തി….
ഞാൻ : ചെന്നിട്ട് വിളിക്കണം….
അനു : വിളിച്ചില്ലങ്കിൽ….
ഈ കോട്ടയം എന്ന് പറയണത് അങ്ങ് ഉഗാണ്ടയിൽ ഒന്നും അല്ലല്ല
അനു : ഓ അപ്പോൾ ഫോണിൽ എടുക്കാതിരുന്നാൽ അങ്ങനെ ഒരു ചാൻസ് ഉണ്ടല്ലേ.
ഞാൻ : അഹ് അഹ് അത് വേണ്ട. ഞാൻ വന്നോളാം ഇടക്ക്..
അനു : ആ പേടി വേണം….. അല്ല ഇനി എങ്ങനെ തിരിച്ചു പോകും……..
ഞാൻ : ഓ ഇപ്പോഴെങ്കിലും ചോതിച്ചല്ലോ……. ഞാൻ ബസ് നെ പൊക്കോളാം…….
എന്നാ നമ്മുക്ക് എയർപോർട്ടിൽ പോകാം……
ഞങ്ങൾ അവിടെ എത്തി . അവളുടെ അച്ഛൻ വന്ന്… ഞാൻ മാറി നിന്നു….. കണ്ടു….
പുള്ളി വന്നതും മകളെ കെട്ടിപിടിച്… സ്നേഹം പങ്കു വെച്ച്… അത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി…….. വര്ഷങ്ങളോളം ഗൾഫിൽ കിടന്നിട്ടല്ല അയാൾ വന്നത് മാസത്തിൽ ഒരിക്കൽ പോകും അവിടെത്തെ ബിസിനസ് നോക്കാൻ.. അങ്ങെനെ പോയതാ…..
പക്ഷെ മകളോടുള്ള സ്നേഹം കണ്ടൽ. തോന്നും. പോയിട്ട് കുറെ നാൾ ആയി..എന്ന് പക്ഷെ അവൾ അതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറുന്നത് പോലെ….. ഇനി ഞാൻ കണ്ടിട്ട് എനിക്ക് ഫീൽ ആകണ്ട എന്ന് ഓർത്ത് ആണെന്ന് എനിക്ക് മനസ്സിലായി…… ഈ പെണ്ണിന്റെ ഒരു കാര്യം ഞാൻ മനസ്സിൽ പറഞ്ഞു….
അവർ കാറിൽ കേറി അവൾ ഡോർ തുറന്ന് കൈ കാണിച്ചു പോയി അവളുട അച്ഛൻ ആണ് വണ്ടി എടുത്തത്. അത് കണ്ടപ്പോൾ ഒന്നുകൂടി ആശ്വാസം ആയി….
ഞാൻ തിരിച്ചു അവിടെ നിന്നും പാലക്കാട്ക്ക് ബസ് കേറി……. ബസ്സിൽ സൈഡ് സീറ്റും പിടിച്ചു…… പാട്ടും കേട്ട് ഇരുന്നു….. കുറെ നേരം മുന്നോട്ടുള്ള കാര്യങ്ങളെ പറ്റി ഒക്കെ ചിന്തിച്ചു കൂട്ടി…. എപ്പോഴോ ഉറങ്ങി പോയി …….
10 മണി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ…….. Stair കേറി മുകളിൽ ചെന്നപ്പോൾ ആണ് ഒരു കാര്യം ഓർത്തത്….. വീടിന്റെ താക്കോൽ അവളുടെ കാറിൽ ആണെന്ന്……. ശങ്കരൻ ചേട്ടന്റെ കയ്യിൽ spare ഉണ്ടാകണമെന്ന് പ്രാർത്ഥിച്ചു കൊണ്ട്…… അവരുടെ കാളിങ് ബെൽ അടിച്ചു….
ഭാഗ്യത്തിന് അവരുടെ കയ്യിൽ വേറെ ഉണ്ടായിരുന്നു…… ഞാൻ അകത്തു കയറി ലൈറ്റ് ഇട്ടു……. കസേരയിൽ ഇരുന്നു…..
