Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമർപ്പണം 2

“” ഇപ്പോൾ ആള് കോൺഷ്യസ് ആണ് ,പക്ഷേ മെമ്മറി സ്റ്റബിൽ അല്ല എന്ന് തോന്നുന്നു.  കുറെ വർഷം മുൻപുള്ള കാര്യങ്ങളാണ് സംസാരിക്കുന്നത്. ഒരുപക്ഷേ ഞങ്ങൾക്ക് തോന്നിയതാവാം,  അതാണ് നിങ്ങളെ വിളിപ്പിച്ചത് നിങ്ങളെല്ലാവരും ഒന്ന് അകത്തേക്ക് വരൂ.. അവർക്ക് ആരെയെങ്കിലും മനസ്സിലാവുന്നോ എന്ന് നോക്കാം, “..

അങ്ങനെ പതുക്കെ എല്ലാവരും അകത്തേക്ക് കടന്നു , മേടം കണ്ണുകൾ അടച്ചു കിടക്കുകയാണ്. തലയിൽ ഒരു കെട്ടുണ്ട് കാലിലും കൈകളിലും പ്ലാസ്റ്റർ ഉണ്ട് ഒരു കൈയിൽ എന്തെല്ലാമോ മരുന്നുകൾ കയറിക്കൊണ്ടിരിക്കുന്നു ഡോക്ടർ പതുക്കെ മേടത്തെ വിളിച്ചു കൊണ്ടിരിക്കുന്നു.

“സെറീന ഇതാരൊക്കെ വന്നതെന്ന് നോക്കിക്കേ !!    തൻറെ റിലേറ്റീവ്സും കൊലിക്സും എല്ലാം ആണ് ,””

സെറീന മാഡം ഇമകൾ പ്രയാസപ്പെട്ട് തുറക്കാൻ ശ്രമിച്ചു.  പരാജയപ്പെട്ട പോലെ ബെഡിലിട്ട് ഒന്നുകൂടി അമർന്നു, ഡോക്ടർ വീണ്ടും അവരുടെ മുഖത്ത് പതിയെ തട്ടിക്കൊണ്ടിരുന്നു ,ഇപ്രാവശ്യം ഫലം കണ്ടു കേട്ടോ .     അവർ കണ്ണുകൾ പ്രയാസപ്പെട്ട് തുറന്നു. ഒന്ന് രണ്ടുവട്ടം മിഴികൾ തുറക്കുകയും അടക്കുകയും ചെയ്തു. ഡോക്ടർ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അവരവിടെ നിൽക്കുന്ന ആളുകളെ  ആണ് ശ്രദ്ധിക്കുന്നത്  കാണാമായിരുന്നു,  കണ്ണുകൾ ഒരു സൈഡിൽ നിന്നും പതിയെ പതിയെ ഞങ്ങളിലേക്ക് അടുത്തുകൊണ്ടിരുന്നു ഷെഫി അവന് അടുത്ത് ഷിഫ അതുകഴിഞ്ഞാണ് ഞാൻ നിൽക്കുന്നത് . ഷെഫിയുടെ അടുത്ത് എത്തിയതും അവരുടെ കണ്ണുകൾ പൂർണ്ണ രൂപത്തിലോട്ടു വന്നു , മുഖത്ത് ദേഷ്യം തിളയ്ക്കുന്നതുപോലെ തോന്നി ,  എന്തോ പറയാൻ ശ്രമിക്കുന്നു, പതിയെ ഡോക്ടർ ഷെഫിയെ അവിടെ നിന്നും മാറ്റാൻ പറഞ്ഞു.  ഞങ്ങൾ എന്താണെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്. അവനെന്നെ കണ്ണുകൊണ്ട് “എന്താണ് ?!””                 എന്ന് ചോദിച്ചു, ഞാൻ ചുമരുകൾ കുലുക്കി “എനിക്കറിയില്ല!” എന്ന് മറുപടി പറഞ്ഞു, ഫിഫയിൽ ഒന്ന് തങ്ങി ആ കണ്ണുകൾ എൻറെ നേരെ തിരിഞ്ഞു എന്നെ കണ്ടതും ആ കണ്ണുകൾ  വിശ്വസിക്കാനാവാതെ ഒരിക്കൽകൂടെ അടച്ചു തുറന്നു, പിന്നെ ആ കണ്ണുകളിൽ നിന്ന്  കണ്ണുനീർ ധര ധരയായി ഒഴുകി ,      എല്ലാവരും അന്താളിച്ചു എന്നെയും അവരെയും  നോക്കുന്നുണ്ട്,  അവരുടെ ചുണ്ടുകൾ എന്തോ പറയാൻ വേണ്ടി വിതുമ്പുന്നു , പ്ലാസ്റ്റർ ഇടാത്ത കൈ എൻറെ നേരെ മാടി വിളിക്കുന്നത് പോലെ എനിക്ക് തോന്നി,  എല്ലാവരും അന്തംവിട്ടു നിൽക്കുകയാണ് , “എൻറെ ജോർജ് ….'””””” “”എൻറെ ജോർജ് …””””                പതിയെ പതിയെ അവരുടെ ശബ്ദം മുറിയിൽ പ്രതിധ്വനിച്ചു , “ഇയാൾ മുന്നോട്ട് വരു,”!!! ഡോക്ടർ പറഞ്ഞു  ,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025