Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 1

 

*എടാ പട്ടി…! നിന്നെ കൈയിൽ കിട്ടിയാല്‍ ഞാൻ നിന്നെ കൊല്ലും.* അവളുടെ ടെക്സ്റ്റ് മെസേജ് ഉടനെ വന്നു.

 

തൊട്ടു പുറകെ അവളുടെ കോളും. പക്ഷേ ഞാൻ കട്ടാക്കി.

 

*ഇപ്പോഴത്തെ നിന്റെ ഈ മൂഡിൽ എനിക്ക് നിന്നോട് സംസാരിക്കാന്‍ പേടിയാ.. അതുകൊണ്ട്‌ ഞാൻ എടുക്കില്ല.* ഞാൻ ടെക്സ്റ്റ് അയച്ചു.

 

ഒരുപാട്‌ നേരം കഴിഞ്ഞാണ് അവളില്‍ നിന്നും അടുത്ത വോയ്സ് മെസേജ് വന്നത്.

 

*എടാ പട്ടി തെണ്ടി… നിന്നെ ഞാൻ വഴക്ക് പറയില്ല. നി ഫോൺ എടുക്കടാ പോത്തേ..!* അവളുടെ ദേഷ്യത്തിലുള്ള വോയ്സ് വന്നതും ഞാൻ ചിരിച്ചു.

 

*എന്നെ മന്ദബുദ്ധി എന്നാണോ വിചാരിച്ചത്..? ഞാൻ ഫോൺ എടുക്കില്ല.*

 

പിന്നേ അര മണിക്കൂര്‍ കഴിഞ്ഞാണ് മറുപടി വന്നത്.

 

*നി എന്നെ വേദനിപ്പിച്ചത് ഒട്ടും ശരിയായില്ല, സാം.. എന്നെ നി വേദനിപ്പിക്കാന്‍ പാടില്ലായിരുന്നു.* അവസാനം സങ്കടം പറഞ്ഞുള്ള വോയ്സാണ് വന്നത്.

 

എന്നെ സാം എന്ന് വിളിച്ചത് കൊണ്ട് എന്നോടുള്ള ദേഷ്യം അവള്‍ക്ക് മാറിയെന്ന് ഞാൻ മനസ്സിലാക്കി.

 

*ശെരിയാ.. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. പക്ഷേ എനിക്കറിയില്ല എന്താ ചെയ്യേണ്ടതെന്ന്… ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ ജീവിക്കുന്നത്. സോറി വിനി.* ഞാൻ വോയ്സ് അയച്ചിട്ട് മൊബൈലിനെ ഫ്ലൈറ്റ് മോഡിലിട്ട ശേഷം ഉറങ്ങാൻ കിടന്നു… എന്റെ മനസ്സിനെ മാത്രം സ്നേഹിക്കുന്ന എന്റെ ഭാര്യയെ കെട്ടിപിടിച്ചു കൊണ്ട്‌.

 

********×*********×********×********

 

രാവിലെ കാപ്പി കുടിച്ചിട്ട് ഞാനും സാന്ദ്രയും വീട്ടില്‍ നിന്നിറങ്ങി. എപ്പോഴത്തേയും പോലെ ബൈക്കില്‍ ഒരു വശത്ത് മാത്രമായി കാലുമിട്ട്.. ഞങ്ങള്‍ക്കിടയിൽ അല്‍പ്പം ഗ്യാപ്പ് കീപ്പ് ചെയ്ത് എന്റെ തോളത്തും പിടിച്ചാണ് സാന്ദ്ര ഇരുന്നത്.

 

കഴിഞ്ഞ രാത്രി എന്നോട് അവള്‍ക്കുണ്ടായിരുന്ന ദേഷ്യവും വെറുപ്പും ഒന്നും ഇപ്പോൾ ഇല്ലായിരുന്നു.

 

വീട്ടിന്റെ പരിസരം താണ്ടി ബൈക്ക് പോയതും ജീവിതത്തിൽ ആദ്യമായി സാന്ദ്ര മുന്നോട്ട് നീങ്ങി വന്ന് എന്റെ ശരീരത്തോട് ചേര്‍ന്നിരുന്നു.

 

ഒരു സെക്കന്‍ഡ് നേരത്തേക്ക് എന്റെ ഹൃദയം പോലും സ്തംഭിച്ചു പോയി. ഞാൻ സ്വപ്നം കാണുകയാണോ!? എന്റെ തല ഞാൻ കുടഞ്ഞു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025