Kambikuttan Malayalam

Sex stories Kambikuttan kambikathakal

സംവിധാന സഹായി 4

“അറിയാം സർ ഹെവി ലൈസൻസും ഉണ്ട് “

ഞാൻ മറുപടി നൽകി.

“നീ അത്ര വലിയ ഹെവി ഒന്നും ഓടിക്കേണ്ട ഈ കാർ ഓടിച്ചാൽ മതി “

മദ്യ ലഹരിയിൽ ചാരി നിൽക്കുന്ന കാർ ചൂണ്ടിക്കാണിച്ചു കൊണ്ട് അയാൾ പറഞ്ഞു.

“നാളത്തെ സോങ്ങ് ന് വേണ്ടി ഒരു ആക്ട്രസ്സ് നെ കൊണ്ടു വരുന്നതിനു വേണ്ടിയാണ് നിന്റെ നമ്പർ താ

ലൊക്കേഷൻ വാട്സ്ആപ്പ് ചെയ്യാം .. “

കൂടെയുണ്ടായിരുന്ന പേരറിയാത്ത മനുഷ്യൻ എന്നോടായി പറഞ്ഞു.

ഞാൻ നമ്പർ നൽകിയതനുസരിച്ച് അയാൾ ലൊക്കേഷൻ ഷെയർ ചെയ്തു. കൂടെ അവിടെയെത്തി കഴിഞ്ഞ് കോൺടാക്ട് ചെയ്യുവാനുള്ള നമ്പരും.

പോകേണ്ട സ്ഥലം തമിഴ് നാട്ടിലെ ‘കുറിച്ചി കൊട്ടെ’ .. മൂന്നാറിൽ നിന്നും കൃത്യം രണ്ടര മണിക്കൂർ യാത്ര. രാവിലെ ആറ് മണിക്ക് മുൻപ് നടിയെയും കൂട്ടി തിരികെയെത്തണം എന്നാണ് നിർദ്ദേശം. ഏത് നടിയെയാണ് കൊണ്ടു വരാൻ പോകുന്നതെന്നോ മറ്റു കാര്യങ്ങളൊ വിശദമായി പറഞ്ഞു തന്നിരുന്നില്ല.

വിമൽ നടേശൻ എന്റെ കയ്യിലേക്ക് ഏൽപ്പിച്ച ആരുടേതെന്ന് പോലുമറിയാത്ത ഹോണ്ട അമേസ് കാറുമായി രാത്രി 11മണിക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു കൊണ്ട് കോടമഞ്ഞിറങ്ങിയ മൂന്നാറിലെ വഴിയിലൂടെ  ‘ കുറിച്ചികൊട്ടൈ ‘ ലക്ഷ്യമാക്കി ഞാൻ കാർ പായിച്ചു.

മറയൂർ വഴി മാനിപ്പട്ടി എത്തിയപ്പോഴേക്കും സമയം രാത്രി ഒരു മണി കഴിഞ്ഞിരുന്നു. പിന്നീട് ഏകദേശം അര മണിക്കൂറോളം യാത്ര ചെയ്ത് അവർ ഷെയർ ചെയ്തു തന്ന സ്ഥലത്ത് ഞാൻ എത്തി.

‘മുരുകൻ ഇഡലി ഷോപ്പ് ‘ എന്ന് തമിഴിലും ഇംഗ്ലീഷിലും എഴുതി വച്ചിരുന്ന ഒരു ചെറിയ ഹോട്ടലിന്റെ മുന്നിലേക്ക് ഞാൻ വണ്ടി നിർത്തി. വാട്സാപ്പിൽ ഉണ്ടായിരുന്ന നമ്പറിലേക്ക് ഞാൻ വിളിച്ചു.

“ഹലോ .. ഇത് യാര് ?”

മറുതലയ്ക്കൽ ഒരു സ്ത്രീ ശബ്ദം മുഴങ്ങി.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025