Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 3

മയിര്!!!! പണിയായല്ലോ? ഇനി ഇവമ്മാരെല്ലാം കൂടി ലവനെ തട്ടിയാ ഞാന്‍ സാക്ഷിപറയാന്‍ പോകേണ്ടിവരും…..

എന്തുവേണം?? ഒരു നിമിഷം ആലോചിച്ചു നിന്നു.. പിന്നെ സിഗ്നേച്ചറിന്റെ ബലത്തില്‍ അരയും തലയും മുറുക്കി ഇറങ്ങി…

അവിടേക്ക് ഓടി അടുത്തുകൊണ്ട്,  ഉള്ള മസ്സില്‍ മൊത്തം പിടിച്ച്, മാക്സിമം ശബ്ദത്തില്‍ ഒരൊറ്റ അലര്‍ച്ച..

“ഡാ.. ആരെടാ അവിടെ…….”

അടിച്ചുകൊണ്ട് നിന്നവന്മാര്‍ ഒച്ച കേട്ട് എന്നെയൊന്നു നോക്കി… പിന്നെ ജീവനും കൊണ്ട് ഓടി… എന്ത് കണ്ടിട്ടാണോ എന്തോ??അവന്മാര്‍ തിരിഞ്ഞു നിന്നിരുന്നെങ്കിലോ??!!! ഹെന്‍റെ സിവനേ!!!! ഓര്‍ക്കാന്‍ കൂടി വയ്യ…

തല്ലുകൊണ്ടോണ്ട് നിന്നവന്റെ അടുക്കല്‍ എത്തുമ്പോഴേക്കും മറ്റവന്മാര്‍ ഏതോ ഇടവഴി കേറി സ്ഥലം വിട്ടിരുന്നു… ചെക്കന്‍ നിന്നു കിതക്കുന്നു… കടവായില്‍ കൂടി ചോര ഒഴുകി ഇറങ്ങുന്നുണ്ട്…. സുന്ദരനായ ചെക്കന്‍. പത്തിരുപതു വയസ്സു കാണും. വെളുത്ത നിറവും തേന്‍ കണ്ണുകളും.

കിതപ്പടങ്ങിയപ്പോള്‍ അവന്‍ ചിരിച്ചു….

“താങ്ക്സ് ചേട്ടായീ… ചേട്ടന്‍ വന്നില്ലാരുന്നേല്‍ അവന്മാരെന്നെ ചവിട്ടിക്കൂട്ടിയെനേം…”

“ഓ.. അപ്പൊ മലയാളിയാരുന്നോ? ഇടപെട്ടത് നന്നായല്ലോ??”  ഞാനവന്‍റെ മുഖം പരിശോധിച്ചു.. ചുണ്ടു പൊട്ടിയിട്ടുണ്ട്…

“വാ.. വന്നു വായ കഴുക്… ” അവനെയും കൂട്ടി വീട്ടിലേക്ക് നടന്നു…

“ചേട്ടന്‍റെ മലയാളമാണ് രക്ഷിച്ചത്.. അത് കേട്ടപ്പോ അവരോര്‍ത്തത് എന്‍റെ ഗാങ്ങിലുള്ള ആരോ ആണെന്നാ.. അതാ വിട്ടു പോയത്!!”

ഈശ്വരാ.. ഏതോ അധോലോക ഗാങ്ങ് വാറില്‍ ആണോ കൊണ്ടെ തലയിട്ടത്?? പണിയായോ? വിനോദ് ഭയന്നു..

“ഗാങ്ങോ??”.. അറിയാണ്ടെ ചോദിച്ചു പോയി..

“കോളേജ് ഗാങ്ങാ ചേട്ടാ.. അല്ലാതെ വേറെ പ്രശ്നമൊന്നും ഇല്ല…” പൈപ്പിലെ വെള്ളത്തില്‍ മുറിവ് കഴുകിക്കൊണ്ട് അവന്‍ പറഞ്ഞു…. പിന്നെ മേശപ്പുറത്തിരുന്ന കുപ്പിയിലേക്ക് ആര്‍ത്തിയോടെ നോക്കി…

“അടിക്കുന്നോ ഒരെണ്ണം??” വിനോദ്  ചോദിച്ചു…

“ആവാം…” ചെക്കന്‍ സന്തോഷത്തില്‍ പറഞ്ഞു.. സത്യത്തിലെനിക്കായിരുന്നു സന്തോഷം.. ഒറ്റക്കടിച്ചു ശീലമില്ല. കുറഞ്ഞപക്ഷം സീതയെങ്കിലും കമ്പനി തരാന്‍ ഇല്ലാതെ കഴിക്കുന്നത് ഭയങ്കര ബോറാണ്…

“എന്തായിരുന്നു പ്രശ്നം?..” അകത്തു നിന്നും രണ്ടാമതൊരു ഗ്ലാസും കസേരയും കൂടി എടുത്തോണ്ടു വന്നിട്ട്  ചോദിച്ചു…

“കോളേജിലെ പ്രശ്നങ്ങള്‍ തന്നേ.. മല്ലൂസും ലോക്കല്‍സും തമ്മില്‍.. പറഞ്ഞു തീര്‍ക്കാം എന്നുമ്പറഞ്ഞ് കൂട്ടത്തിലുള്ള ഒരു മലയാളി തന്നേ വിളിച്ചു വരുത്തിയതാ.. ഒന്നും രണ്ടും പറഞ്ഞുടക്കിയപ്പോ ലവന്‍ വിട്ടു പോയി.. വിളിച്ചുവരുത്തി പണി തന്നതാണോ എന്നും സംശയമുണ്ട്…” അവന്‍ കസേരയിലേക്ക് ഇരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025