Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷഹല എന്ന ഹൂറി 1

ശനിയും ഞായറുമാണ് കല്യാണാഘോഷം, പക്ഷെ അടുത്ത ബന്ധുക്കൾ ഒരു ദിവസം മുന്നേയെങ്കിലും എത്തണമുള്ളതു അവിടുത്തെ ഒരു രീതിയാണ്, അതുകൊണ്ടു വെള്ളിയാഴ്ച വൈകിട്ട് തന്നെ ഞാൻ അവിടെ എത്തി, ലീവ് കിട്ടാത്തതിനാൽ എന്റെ ഭർത്താവിന് നാട്ടിലേക്കു വരാൻ പറ്റിയിരുന്നില്ല.

ഞാൻ അവിടെ ചെല്ലുമ്പോൾ ഒട്ടുമിക്ക എല്ലാ കുടുംബക്കാരും എത്തിക്കഴിഞ്ഞിരുന്നു, അതിൽ വിദേശത്തു ഫാമിലിയായി താമസിക്കുന്നവരും ഇണ്ടായിരുന്നു. ഇങ്ങനെയുള്ള കല്യാണ ആവശ്യങ്ങളോ മറ്റു വലിയ ആഘോഷങ്ങളോ ഉണ്ടാകുമ്പോൾ മാത്രമാണ് ഇത്രയും കുടുംബക്കാരെ ഒന്നിച്ചു കാണാൻ പറ്റിയിരുന്നു.

ഞാൻ അവരെല്ലാവരും ആയി സംസാരിച്ചു നിൽകുമ്പോൾ പെട്ടെന്ന് ഗാംഭീര്യമുള്ള ഒരു പുരുഷ ശബ്ദം എന്റെ പേര് വിളിക്കുന്നത് കേട്ടു, ഞാൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി,

ഏതാണ്ട് മുപ്പതിനുമേൽ വയസ്സ് തോന്നിക്കുന്ന ഒരാൾ, വെള്ള മുണ്ടും ഒരു ലിനൻ ടൈപ്പ് വൈറ്റ് ഷർട്ടും, നല്ല ആരോഗ്യമുള്ള ശരീരവും, അറബികളെ പോലെ നല്ല വെളുത്തു തുടുത്ത മുഖമുള്ള ഒരാൾ, സത്യം പറഞ്ഞാൽ ഞാൻ അങ്ങേരുടെ സൗന്ദര്യം കണ്ടു കുറച്ചു നേരം പകച്ചു നിന്ന് നോക്കിപ്പോയി.

തെറ്റിധരിക്കേണ്ട, എനിക്ക് അങ്ങേരോട് പ്രേമമൊന്നും മൊട്ടിട്ടിട്ടില്ല , പക്ഷെ നല്ല ഭംഗിയുള്ള ഒരാളെ കണ്ടാൽ അത് ഒരു വസ്തുവായാൽ പോലും ഞങ്ങൾ ഒന്ന് നോക്കി നിന്ന് പോകില്ലേ? അത്രെയേ ഉള്ളൂ.

ഷഹലയ്ക്കു എന്നെ മനസ്സിലായോ? അങ്ങേരുടെ ആ ചോദ്യമാണ് എന്നെ ആ ബ്രഹ്മത്തിൽ നിന്നും ഉണർത്തിയത്, ചോദ്യം എന്റെ കാതിൽ പതിഞ്ഞെങ്കിലും എന്തോ ഞാൻ ഇപ്പോഴും ആ മുഖത്തിന്റെ സൗന്ദര്യത്തിൽ ലയിച്ചു നിക്കയായിരുന്നു, വെളുത്തു തുടുത്ത മുഖം, താടി ക്ലീൻ ഷേവ് ആണ്, നല്ല കട്ടിയുള്ള ‌ നീട്ടി വളർത്തിയ മീശ, തടിച്ച പുരികം, ശരിക്കും ഒരു ചുള്ളൻ അറബി ചെക്കൻ മുണ്ടും ഷർട്ടും ഇട്ടു മുന്നിൽ നിൽക്കുന്ന പോലെ തോന്നി എനിക്ക്,

“ഇയാളെന്താ സ്വപ്നം കാണുകയാണോ”? എന്ന അങ്ങേരുടെ അടുത്ത ചോദ്യത്തിൽ ഞാൻ പെട്ടെന്ന് സ്വപ്നത്തിൽ നിന്നും തിരിച്ചെത്തിയ പോലെ ഒന്ന് തല കുടഞ്ഞു അങ്ങേരോട് ഏഹ്… എന്താ എന്ന് തിരിച്ചു ചോദിച്ചു,

അയാൾ മനം മയക്കുന്ന രീതിയിൽ ഒന്ന് ചെറുതായി പൊട്ടിച്ചിരിച്ചു കൊണ്ട് ഇത് ശരിക്കും ഒരു സ്വപ്നജീവി തന്നെ, പാവം എന്റെ ഹാരിഫ് എന്ന് പറഞ്ഞു കൊണ്ട് ചെറിയ മന്ദഹാസത്തോടെ എന്നിൽ നിന്നും നടന്നകന്നു,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025