പിന്നെ അവർ ജീവിക്കും,അവളുടെ വീട്ടിൽ………പിന്നെ തൊടാൻ കിട്ടില്ല.
അങ്ങുന്നേ…….. എന്തൊക്കെയാ പറയുന്നത്.എനിക്കൊന്നും അങ്ങ്….
തത്കാലം ഇത്രയും മനസിലാക്കൂ. എടുത്ത് ചാടി ഒന്നും ചെയ്യരുത്.ചുറ്റും അവനോ അവളോ അറിയാതെ
അവർക്ക് സുരക്ഷയുണ്ട്.വെറുതെ നെഞ്ചിൽ ഉണ്ട കേറ്റണോ നിനക്ക്.
മ്മ്മ്……….
അവസരം വരും,കാത്തിരിക്കണം അതാണ് ബുദ്ധിയുള്ളവർ ചെയ്യുക.
വീണുകിട്ടുന്ന അവസരം മുതലാക്കൂ.
ഇപ്പൊ ഒന്ന് ചെയ്യുക,അവന്റെ നീക്കം മനസിലാക്കുക.എന്ത് വേണമെന്ന് വഴിയെ പറയാം.
*****
കിള്ളിമംഗലം എക്സ്പോർട്ടെഴ്സ്.
എം ഡി യുടെ പുതിയ ചേഷ്ട്ടകൾ സ്ത്രീകളെ അലോസരപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു.അക്കൗണ്ടന്റ് മേരിക്കുട്ടിയും സഹികെട്ട് ആട്ടിയിട്ട് പുറത്തേക്ക് നടക്കുമ്പോൾ ഗോവിന്ദ് അഭിമാനത്തിന് ക്ഷതമേറ്റ് ഉത്തരം കിട്ടാത്ത ചോദ്യവുമായി ഇരിക്കുന്നു.
അവിടേക്കാണ് വില്ല്യം കടന്നുവന്നത്.
എന്താ ബ്രോ ആകെയൊരു വൈക്ലഭ്യം?
ഒന്നും പറയണ്ട ബ്രോ,ആ നായിന്റെ മോൻ തന്ന പണി ഇങ്ങനെയൊരു കുരിശാകും എന്ന് കരുതിയില്ല.ഇപ്പൊ പെണ്ണുങ്ങളുടെ മുന്നിൽ മാനം പോകുന്ന അവസ്ഥ.
കണ്ടു ആ മേരിക്കുട്ടി ചീത്തയും വിളിച്ചു ഇറങ്ങിപ്പോകുന്നത്.ഒരു കാര്യം പറയാം ഈ അവസ്ഥയില് ഇവിടെ നിന്നാൽ അത് പണിയാവും.
എനിക്കും തോന്നാതെയില്ല.ആകെ നാറി,ഇനി ഓഫീസ് ഫ്‌ളാറ്റിലേക്ക് മാറ്റേണ്ടി വരുമെന്നാ……
തത്കാലം ഓഫീസ് മാറുന്നതല്ല,ഇത് നേരെ ആക്കാനുള്ള വഴിനോക്ക്.
പിന്നെ അതുവരെ ഫ്ലാറ്റ് ഓഫീസ് ആക്കാം.
എന്തായാലും അച്ഛൻ ഇതറിയും. ഏത് കോത്താഴത്തു നിന്നാലും ഒന്ന് അനങ്ങിയാൽ അപ്പം അറിയും.
നീ പറഞ്ഞപ്പോൾ ഞാനും ഇത്ര കരുതിയില്ല.വീണയെ പറ്റിക്കുന്നത് പോലെ അങ്ങ് പൊക്കോളും എന്ന് കരുതി.
