അവളുടെ കൊഴുത്ത ദേഹം കണ്ട് അയാളിലെ പെണ്ണുപിടിയനുണർന്നു.
അതുവരെ അന്നാട്ടിൽ തന്റെ കണ്ണിന്
പിടിക്കുന്ന ഒരുത്തിയെയും കിട്ടാതെ നടന്ന രാജീവ് അവളുടെ ശരീരത്തിൽ ആകൃഷ്ടനായി.ജനമൈത്രി പോലീസ് എങ്ങുമുള്ള നാടല്ലേ…..രാജീവ് ആ വഴി തന്നെ പിടിച്ചു.മഴയത്ത് ഒറ്റക്ക് നിന്ന പെണ്ണിനെ വീട്ടിലെത്തിച്ചു.അത് ഒരു തുടക്കമായി.വീണ്ടും അയാൾക്ക് പലയിടങ്ങളിലും പരിചയം പുതുക്കാൻ സാഹചര്യമുണ്ടായി,
അല്ലെങ്കിൽ ഉണ്ടാക്കി.സാഹിലയുടെ കുടുംബം അടിമാലി ഭാഗത്തായിരുന്നു.സലിം ട്രെയിനിങ് കഴിഞ്ഞു ജോലിക്ക് കയറിയ സമയം.
ഭർത്താവിന്റെ മരണശേഷം തന്റെ ശാരീരികാവശ്യങ്ങൾ ഉള്ളിലൊതുക്കി ജീവിച്ചിരുന്ന സാഹിലയെ തന്റെ വരുതിയിലാക്കാൻ രാജീവന് കഴിഞ്ഞു.രഹസ്യമായി അവർ കോർട്ടെഴ്സിൽ സംഗമിച്ചു.തന്നിലെ പെണ്ണ് വീണ്ടും ഉണർന്നപ്പോൾ സാഹിലക്ക് ജീവിക്കണമെന്നുള്ള ആഗ്രഹം തോന്നിത്തുടങ്ങി.തന്റെ ഇഷ്ട്ടം അറിയിച്ചപ്പോൾ ഓരോ മുടക്കുകൾ പറഞ്ഞു നീട്ടിക്കൊണ്ടു പോയ രാജീവനെ തന്റെയാക്കുവാൻ അവൾ തുനിഞ്ഞിറങ്ങി.
തന്നെ തഴഞ്ഞു പുതിയൊരു ബന്ധം തുടങ്ങാനായി കരുക്കൾ നീക്കിയ രാജീവനോട് അവൾ വീണ്ടുമടുത്തു.
അവന്റെ വാക്കുകൾക്ക് മറുവാക്ക് പറയാതെ,തന്റെ ആവശ്യങ്ങൾ
പിൻവലിച്ചു എന്ന് വിശ്വസിപ്പിച്ച സാഹില വീണ്ടും അവനോടൊപ്പം അന്തിയുറങ്ങി.
പച്ചക്ക് ഒന്നുചേരുവാൻ ഇഷ്ട്ടമുള്ള രാജീവ് കൊടുത്തിരുന്ന ഗുളികകൾ കഴിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തി സാഹില തന്റെ കരുക്കളും മുന്നോട്ട് നീക്കി.
വയറ്റിൽ പിടിച്ചു എന്ന് ഉറപ്പിച്ചതിന്റെ പിറ്റേ ദിവസം അവൾ രാജീവനെ വീട്ടിലേക്ക് ക്ഷണിച്ചു.അവളുടെ ക്ഷണത്തിലെ ദുരുദ്ധേശം മനസിലാവാതെ അയാളെത്തുകയും ചെയ്തു.
ഒരാഴ്ച്ചത്തെ വീട്ടിൽപോക്കും,ശേഷം മാസമുറയുടെ പേരിലും കൊണ്ട് അയാളിലെ കൊതിയവൾ ആളിച്ചുനിർത്തിയിരുന്നു.പ്രായം ഉള്ള രണ്ടുപേരുണ്ടെന്നുള്ളതും മറന്ന് അവിടെയെത്തിയ രാജീവന് തന്നെ കാത്തിരിക്കുന്ന കെണിയെക്കുറിച്ചു ബോധ്യം വന്നപ്പോഴേക്കും സമയം വൈകിയിരുന്നു.പ്രായമുള്ളവർ പ്രശ്നമാവില്ലെന്ന് കരുതി അവളെ അവളുടെ ബെഡ്റൂമിലിട്ടു പൂശണം എന്നാശിച്ചു വന്ന രാജീവൻ കാര്യം കൈവിട്ടുപോയെന്ന് മനസിലാക്കിയ സമയം സലിം മുറിയിലെത്തിയിരുന്നു
വീട്ടിലായിരുന്ന സമയം സാഹിലക്ക് സഹായം ചോദിക്കാൻ സ്വന്തം ആങ്ങള മാത്രമേ ഉണ്ടായുള്ളൂ.ആദ്യം പൊട്ടിത്തെറിച്ചുവെങ്കിലും പെങ്ങളുടെ ഭാവിയെക്കരുതിയും രാജീവനെക്കുറിച്ച് കേട്ടറിവുള്ളതു കൊണ്ടും അവൻ കൂടെ നിന്നു. അന്ന് രാത്രിയ വീടിന്റെ പരിസരത്ത് അവന് വേണ്ടി കാത്തുനിക്കുകയായിരുന്നു.
സലിം മുറിയിലെത്തുമ്പോൾ സാഹില ഒരു മാക്സിയെടുത്തണിഞ്ഞിരുന്നു.
സലീമിനെ കണ്ടു പതറി പുതപ്പുചുറ്റി
നഗ്നതമറച്ച രാജീവനെ കൈകൾ പുറകിലേക്ക് പിടിച്ചു ലോക്ക് ചെയ്തു പുറത്തേക്ക് കൊണ്ടുവരുമ്പോൾ സ്വീകരിക്കാൻ സലീമിന്റെ കുറച്ചു കൂട്ടുകാർ തയ്യാറായി നിന്നിരുന്നു.
അന്ന് മുതൽ സാഹില രാജീവന്റെ ഭാര്യയുടെ പദവിയിലുണ്ട്.സ്വന്തമുള്ള രണ്ടും ബോണസ് കിട്ടിയ ഒരെണ്ണവും ചേർത്ത് മൂന്നെണ്ണം ഓടിക്കളിക്കുന്നുമുണ്ട്.എങ്കിലും
