Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 28

തന്റെ ചിന്നവീട്ട് സെറ്റ് അപ്പ് വീണ്ടും തുടർന്നുപൊന്നു.പക്ഷെ വീണ്ടും പണികിട്ടിയത് ഇങ്ങനെയെന്ന് മാത്രം.”അവള് പെടുത്തിയതാ……ഗുളിക കഴിക്കുന്നതായി ഭാവിച്ചുകൊണ്ട് ചതിക്കുകയായിരുന്നു”രാജീവ്‌ അടക്കം പറഞ്ഞു.

“നന്നായി…….അല്ലേൽ താനവളെ ഒഴിവാക്കി മുങ്ങിയേനെ.അന്നവൾ
തന്റെ വലയിൽ വീണു.അങ്ങനൊരു ബുദ്ധി തോന്നിയത് കൊണ്ട് അവൾ സേഫ് ആയി.അല്ലേൽ അളിയൻ ചവച്ചുതുപ്പിയ പെണ്ണുങ്ങളിൽ ഒന്ന് കൂടിയേനെ”

“അതെ……..നിങ്ങളുടെ ഫാമിലി കാര്യം പറഞ്ഞു സ്വയം നാറാതെ ഇപ്പൊ സംഭവിച്ചതിനെക്കുറിച്ചു ചിന്തിക്ക്.ഇപ്പോൾ തന്നെ കാര്യം കൈവിട്ടു നിക്കുവാ”അവരുടെ തർക്കം മുറുകിയപ്പോൾ പത്രോസ് ഇടപെട്ട് പറഞ്ഞു.

“ആ ചെക്കൻ കൈവിട്ടുപോയി, അല്ലെടോ?”

“അതെ സാറെ…….ആ നേരത്ത് വിട്ടു കൊടുക്കാനെ പറ്റിയുള്ളൂ”

“അറിയാം പത്രോസേ……..രാത്രിക്ക് രാത്രി അവനുവേണ്ടി പടപ്പുറപ്പാട് നടന്നുവെങ്കിൽ മാധവന്റെ രഹസ്യങ്ങളുടെ ഖനിയാണവൻ.കിട്ടും അല്ലാതെ എവിടെപ്പോവാൻ”

“ഇവിടുന്നിറങ്ങുന്നതിനെക്കുറിച്ചു തീരുമാനമായിട്ട് പോരെ?മാധവൻ ഇനി അടങ്ങിയിരിക്കും എന്ന് തോന്നുന്നുണ്ടോ സാറിന്?”

“ഇല്ല പത്രോസേ…. മാധവൻ ഇറങ്ങി.
എന്നോട് മുഖാമുഖം വരികയും ചെയ്തു.ഇനിയിതെന്റെ വാശിയാ.
ഇവിടെ തോറ്റാൽ പിന്നെ രാജീവില്ല”

“എന്നാലും സലീമേ നീ കേറി ഇറങ്ങിയിട്ടും ആ ചെക്കൻ വാ തുറന്നില്ല എന്ന് ഓർക്കുമ്പോഴാ”
പത്രോസ് പറഞ്ഞു.

അതു കേട്ട രാജീവന്റെ മുഖം വലിഞ്ഞു മുറുകി.”ഇടിയൻ സലീമിന്റെ ശൗര്യം കുറഞ്ഞുതുടങ്ങി അല്ലെ പത്രോസ് സാറെ”രാജീവ്‌ പറഞ്ഞു.അതുകേട്ട് സലീമിന്റെ തല കുനിഞ്ഞു.

“അവൻ വാ തുറക്കാത്ത സ്ഥിതിക്ക് ഇനി എന്താ സാറിന്റെ മനസ്സിൽ?”

അതു കേട്ട രാജീവിന്റെ കണ്ണിലെ അവശേഷിച്ചിരുന്ന തിളക്കവും അണയുന്നത് പത്രോസ് കണ്ടു.ശംഭു കയ്യിലായപ്പോൾ ഒരു വിജയിയുടെ ഭാവമായിരുന്നു രാജീവന്റെ മുഖത്ത് എന്ന് പത്രോസ് ഓർമ്മിച്ചു.കുറച്ചു നേരത്തെ നിശബ്ദതക്കുശേഷം രാജീവ്‌ പറഞ്ഞുതുടങ്ങി.

“അവന്റെ ഓരോ വാക്കും നമ്മുക്ക്
വിലപ്പെട്ടതായിരുന്നു.അതൊട്ട് കിട്ടിയതുമില്ല.ഇപ്പൊ കീ കൊടുത്തു വിടുമ്പോൾ കയ്യടിക്കുന്ന പാവ മാത്രമാണ് ഞാൻ”

“സാറെന്താ ഉദ്ദേശിക്കുന്നത്…..”

“അധികാരമുണ്ട്,തെളിവുകളും.
പക്ഷെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ.ശരീരം നുറുങ്ങുന്ന വേദന അനുഭവിച്ചപ്പോഴും ഒരു പ്രതീക്ഷ അവശേഷിച്ചിരുന്നു.ഇപ്പൊ അതും…..

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025