Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 32

“അത് പിന്നെ സാറെ അതറിഞ്ഞത് കൊണ്ട് തന്നാ ജോലി കിട്ടിയെ.ആ മരിച്ചയാളെ മേടത്തിന് അടുത്തറിയാം പോലും.”

“അങ്ങനെയൊന്നുണ്ടൊ?”വിക്രം അതിശയോക്തിയിൽ ചോദിച്ചു.

“എങ്ങനെയെന്ന് അറിയില്ല സാറെ.
പക്ഷെ വില്ല്യം സാറിന്റെ കൂടെ ഉണ്ടായിരുന്ന സാറ് മുതലാളിയുടെ വളരെയടുത്ത ബന്ധുവാണ്.എപ്പഴൊ പറഞ്ഞു കേട്ടതാണ്.”സെക്യൂരിറ്റി കിക്കിന്റെ പുറത്ത് തന്റെ മനസ്സ് വിക്രമന് മുന്നിൽ തുറക്കുകയായിരുന്നു.

വിക്രമൻ ബുദ്ധിപൂർവ്വം തന്റെ കള്ള് സേവ രണ്ടെണ്ണത്തിൽ നിർത്തിയിട്ട് അയാളെക്കൊണ്ട് തനിക്ക് വേണ്ടുന്ന കാര്യങ്ങൾ പറയിപ്പിക്കുന്നതിലാണ് ശ്രദ്ധിച്ചത്.ഒടുവിൽ ഓഫ് ആയ തന്റെ സഹ കുടിയനെ ബാറിൽ തന്നെ ഉപേക്ഷിച്ചിട്ട് തനിക്ക് ലഭിച്ച വിവരങ്ങളുമായി പുറത്തേക്കിറങ്ങി.

തിരികെ വിക്രം വീട്ടിലേക്ക് മടങ്ങുമ്പോൾ തനിക്ക് പുതിയ വഴി തുറന്നുകിട്ടിയതിന്റെ ത്രില്ലിൽ ആയിരുന്നു അയാൾ.ആ സന്തോഷം ആസ്വദിച്ചുകൊണ്ട് അയാൾ ഗിയർ ഷിഫ്റ്റ് ചെയ്തു ഇടത്തേക്ക് തിരിഞ്ഞു.

അന്ന് വന്ന പെണ്ണിന്റെ മുഖം അയാൾ കണ്ടിട്ടില്ല.പക്ഷെ പറഞ്ഞുകേട്ടത് വച്ച് തന്റെയൊരു പൊക്കവും അല്പം കൂടി വണ്ണവുമുണ്ട്.കൂടാതെ മരിച്ചയാൾ എംപയർ ഗ്രൂപ്പിന്റെ മേധാവികൾക്ക് അറിയുന്ന ഒരാൾ,അത് വിക്രമന് പുതിയ അറിവായിരുന്നു.ഒപ്പം ഗോവിന്ദനുമായിട്ടുള്ള ബന്ധവും. അങ്ങനെയുള്ളപ്പോൾ അതിലെ സാക്ഷികളിൽ ഒരാൾക്ക് ഒന്നും നോക്കാതെ ജോലി കൊടുക്കുക.
എന്തോ എവിടെയോ ചീഞ്ഞുനാറുന്നുണ്ട് എന്ന് വിക്രമൻ ഉറപ്പിച്ചു.ഒരിക്കൽ കൂടി ഗോവിന്ദിനെ കാണണം,കുറച്ചു കൂടുതൽ കാര്യം ചോദിച്ചറിയണം.അതിൽ നിന്നും കേസിനെക്കുറിച്ച് വ്യക്തമായൊരു ചിത്രം ലഭിക്കുമെന്ന് വിക്രമൻ കണക്കുകൂട്ടി.ഒപ്പം താൻ ശരിയായ വഴിയേ ആണെന്നുള്ള തോന്നലും അയാൾക്കുണ്ടായി.
*****
അവരുടെ സ്വകാര്യതയിലായിരുന്നു മാധവനും സാവിത്രിയും.എങ്ങനെ പ്രശ്നങ്ങൾക്കൊരു പരിഹാരം കണ്ടു പിടിക്കുമെന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് മാധവൻ.ആദ്യം രാജീവ്‌ മാത്രമായിരുന്നു എതിരെയെങ്കിൽ ഇപ്പോൾ അളിയൻ തന്റെ ശത്രു ആണെന്നുള്ള തിരിച്ചറിവ്‌ മാധവനെ വല്ലാതെ ഉലച്ചിരുന്നു.

“എന്താ ഏട്ടാ………കുറച്ചുനേരമായി ശ്രദ്ധിക്കുന്നു.എന്താ ഇത്രയും ചിന്തിച്ചുകൂട്ടാൻ?ഏത്രയൊക്കെ പ്രശ്നങ്ങൾ നേരിട്ടപ്പോഴും സംയമനം പാലിച്ചുകൊണ്ട് അതൊക്കെ നേരിട്ട എന്റെ മാഷിന് ഇതെന്തു പറ്റി?”കുളി കഴിഞ്ഞു ഈറനോടെ വന്ന സാവിത്രി കട്ടിലിൽ ചാരിയിരുന്നുകൊണ്ട് ആലോചനയിലായിരുന്ന മാഷിനോട്‌ ചോദിച്ചു.

“ഇപ്പൊഴുള്ള കാര്യങ്ങളൊക്കെ ഒന്ന് ഓർത്തുപോയതാണ് സാവിത്രി.ഇത് പോലെ ഒന്ന് മുന്നേ ഉണ്ടായിട്ടുമില്ല.”

“അറിയാം മാഷെ.ആ പിള്ളേരുടെ കാര്യമോർക്കുമ്പഴാ ഒരു വിഷമം. പാവം ഒരു പെണ്ണ് ഈ വീട്ടിൽ കയറി വന്നിട്ട് എന്തെല്ലാം അനുഭവിക്കണം. ഗോവിന്ദിനെക്കൊണ്ടുള്ള ശല്യം ആയിരുന്നു മുന്നേയെങ്കിൽ ശംഭുവിന്റെ പോക്ക് കണ്ടിട്ടുള്ള ആധിയാ ഇപ്പൊ അതിന്.”

“അവന് പ്രായത്തിന്റെ ആവേശം കൂടും.അടങ്ങിനിൽക്കാൻ പറഞ്ഞു ഞാൻ.അവനെന്തെങ്കിലും പറ്റിയാൽ ആ പെണ്ണിനോട് സമാധാനം പറയുക ബുദ്ധിമുട്ടാകും.”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025