Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 32

പണി.ഗോവിന്ദിനോടുള്ള പകയും മനസ്സിലിട്ടുകൊണ്ട്,അവനെ തന്റെ കാൽച്ചുവട്ടിൽ കിട്ടുന്നതിനുള്ള അവസരവും കാത്ത് വീണയും ഒപ്പം തന്നെയുണ്ട്.എന്തൊക്കെയാണ് എങ്കിലും ശംഭുവിന്റെ സാന്നിധ്യമാണ് അവളെ വീണ്ടും സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുന്നതും.

സമയം ഉച്ചയോടടുക്കുന്നു.അവന് കുടിക്കാൻ എന്തെങ്കിലും കൊടുക്കണം എന്ന് കരുതിയാണ് വീണ ജ്യുസുമായി മുകളിലെത്തിയത്.
ബാൽക്കണിയിൽ ശംഭു ആരോടോ ഗൗരവത്തിൽ സംസാരിക്കുന്നത് കേട്ടുകൊണ്ടാണ് അവൾ അങ്ങോട്ട്‌ ചെല്ലുന്നതും.അവളടുത്തെത്തിയതും അവരുടെ സംസാരം കഴിഞ്ഞിരുന്നു.

“ആരാണ് ഇത്രയും കാര്യമായി ഫോണില്?”ആ ജ്യൂസ്‌ നീട്ടിക്കൊണ്ട് അവൾ ചോദിച്ചു.

“ഒരു പരിചയക്കാരനാ.എന്തോ ഒരു അത്യാവശ്യം.ഒന്ന് കാണണമെന്ന്.”

“അയ്യടാ……….അങ്ങനെ ഒരത്യാവശ്യം ഉണ്ടെന്ന് എനിക്കൂടെ തോന്നട്ടെ.
എന്നിട്ട് വിടാം അതെങ്ങോട്ടായാലും.”
അവന്റെ സ്വഭാവം അറിയുന്ന വീണ അത് മുളയിലേ നുള്ളി.

“ഒന്ന് പുറത്ത് പോകാൻ സമ്മതിക്കില്ലെന്ന് വച്ചാ.മുറിയിൽ അടച്ചിരുന്നു മടുത്തു.”

“എനിക്ക് നിന്നെ ഇങ്ങനെതന്നെ വേണം മോനെ,അതുകൊണ്ടാ.ബലം പിടിച്ചിട്ടൊ,കൊഞ്ചിയിട്ടോ ഒരു കാര്യവുമില്ല.ഞാൻ സമ്മതിക്കില്ല.”

അവനോട് കട്ടായം പറഞ്ഞുകൊണ്ട് ഒഴിഞ്ഞ ഗ്ലാസുമായി അവൾ തിരികെ നടന്നു.”ശ്യേ…….ഇത് വലിയ കഷ്ട്ടം തന്നെ”എന്ന് മനസ്സിൽ കരുതിക്കൊണ്ട് ശംഭു ആ നിൽപ്പ് അങ്ങനെ നിന്നു.

മുറിക്ക് പുറത്തേക്ക് ഇറങ്ങവെ ഒരു അസ്വസ്ഥതയോടെ വീണ ഭിത്തിയിൽ പിടിച്ചുനിന്നു.ഒന്ന് ബാലൻസ് ചെയ്ത അവൾ മുന്നോട്ട് നടന്നുവെങ്കിലും അധികം പോകുവാൻ കഴിയാതെ
നിലത്തേക്ക് വേച്ചുപോയി.

എന്തെങ്കിലും ആവട്ടെ എന്ന് കരുതി ശംഭുവും പിന്നാലെ ഇറങ്ങി.”ഒന്ന് പുറത്തേക്ക് പോകുകയും വേണം,ഇ പെണ്ണ് സമ്മതിക്കുന്നുമില്ല”എന്ന
വിചാരവും മനസ്സിലിട്ട് അവൻ ഒരു വഴി ആലോചിച്ചുകൊണ്ട് മുറിയിൽ തന്നെ നിന്നുതിരിഞ്ഞു.തത്കാലം മുങ്ങാം എന്ന് കരുതിയ ശംഭു വേഷം മാറി പുറത്തേക്കിറങ്ങി.

പടികളിറങ്ങാൻ തുടങ്ങവെ വീണ ആ പരിസരത്ത് എവിടെയെങ്കിലുമുണ്ടോ
എന്ന് മുകളിൽ നിന്നും എത്തി
നോക്കിയ ശംഭു കാണുന്നത് പടിക്കെട്ടിന് താഴെ അവശതയോടെ കിടക്കുന്ന വീണയെയാണ്.അവൻ ഓടിയിറങ്ങി അവളുടെയടുക്കൽ എത്തി.ബുദ്ധിമുട്ടിയാണെങ്കിലും എണീക്കാൻ ശ്രമിക്കുകയായിരുന്ന വീണയെ അവൻ താങ്ങി തന്നോട് ചേർത്ത് പിടിച്ചു.

“എന്താടോ……..?എന്താ പറ്റിയെ?”
അവൻ കുലുക്കിവിളിച്ചു.

“ഒന്നുല്ലടാ,എനിക്കൊന്നുല്ലാ.ഒരു തലചുറ്റൽ പോലെ.രാവിലെയും ഒന്ന് തോന്നിയിരുന്നു.പ്രഷർ വല്ലോം താന്നിട്ടാവും.എന്റെ ചെക്കൻ പേടിക്കാതെ,ഒന്ന് കിടന്നാൽ ഇതങ്ങു മാറിക്കോളും.”ശംഭുവിന്റെ പരിഭ്രമം കണ്ട വീണ പറഞ്ഞു.പക്ഷെ ആ ശബ്ദം പതിഞ്ഞതായിരുന്നു.

“ഒന്നും ഇല്ലാഞ്ഞിട്ടാ ഈ കിടപ്പ്,ഞാൻ കണ്ടതല്ലെ? നന്നായിട്ടുണ്ട്.എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ?എന്നാ വല്ലായ്‌മ തോന്നിയാൽ എവിടെയേലും അടങ്ങിയിരിക്കുക,
അത് ചെയ്യില്ല.ഇങ്ങനെ നടന്നോളും. അതൊക്കെ പോട്ടേ വല്ലായ്മ വല്ലതും ഉണ്ടെങ്കിൽ ഒന്ന് പറയുക,

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025