ഗായത്രിക്ക് തിടുക്കം.അവിടെ ചുറ്റിപ്പറ്റി നിന്നിരുന്ന രുദ്രയും തന്റെ ചെവി കൂർപ്പിച്ചു.മാധവൻ പറഞ്ഞു തീർന്നതും ഗായത്രിക്കും ഒരാശ്വാസമായി.
“മാഷെ……..”റപ്പായി പതിയെ അയാളെ വിളിച്ചു.
“എനിക്കറിയാം.അവൻ തന്നോട് മനസ്സ് തുറന്നിട്ടുണ്ട്.അറിയണം എനിക്കതെല്ലാം.ഇപ്പോൾ അതിന് പറ്റിയ സമയവുമല്ല.”മാധവൻ പറഞ്ഞു.
“മ്മ്മ്മ്…….അവളെന്താ ഇവിടെ…?
ആ രുദ്ര.”മാധവൻ പറഞ്ഞതു കേട്ട് ഒന്ന് മൂളിക്കൊണ്ട് റപ്പായി ചോദിച്ചു.
“അവളാ ഇവിടെയെത്തിച്ചത്.
കാര്യങ്ങൾ നേരിട്ടറിയാൻ ഇവിടെ ചുറ്റിത്തിരിയുന്നുമുണ്ട്.”മാധവൻ പറഞ്ഞു.
“പക്ഷെ കൊല്ലാൻ വന്നവൾ തന്നെ ഇവിടെയെത്തിച്ചതിൽ എന്തോ ഒരു പന്തികേട് തോന്നുന്നില്ലെ മാഷെ?”റപ്പായി ചോദിച്ചു.
“അവൾക്ക് അവനെക്കൊണ്ട്
എന്തോ നേടാനുണ്ട്.താൻ പറഞ്ഞതുപോലെ കൊല്ലാൻ വന്നവൾ പിന്തിരിയണമെങ്കിൽ
അതിനിടയിൽ എന്തോ ഒന്ന് സംഭവിച്ചിട്ടുമുണ്ട്.അതാണവൾ തീരുമാനം മാറ്റിയതും.അത് എന്താണെന്നറിയണം.ഞാൻ നോക്കിക്കോളാം.”
“ശ്രദ്ധിക്കണം മാഷെ…..അവളുടെ സാന്നിധ്യവും.”റപ്പായി പറഞ്ഞു.
“കണ്മുന്നിലുള്ളതുകൊണ്ട് കരുതിത്തന്നെയാ റപ്പായി.ഇരുമ്പ് ഇവിടെയൊക്കെത്തന്നെയുണ്ട്.
അവളെന്തോ തീരുമാനിച്ചിട്ടുണ്ട്. അതിനി മാറില്ല എന്ന് അവളുടെ കണ്ണുകൾ എന്നോട് പറയുന്നു.”
മാധവൻ തന്റെ ആശങ്കയുടെ ഭാണ്ഡമഴിച്ചു.
റപ്പായി ഒന്നും മിണ്ടിയില്ല.
മാധവന്റെ തോളിലൊന്ന് തട്ടിയിട്ട് പുറത്തേക്ക് നടന്നു.രുദ്രയതും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.റപ്പായി പോകുന്നു എന്നവൾ ധരിച്ചു. പക്ഷെ റപ്പായിയെ അറിയുന്ന മാധവന് കാര്യം പിടികിട്ടി.അയാൾ ഉള്ളിൽ ചെറുതായിട്ടൊന്ന് ചിരിച്ചു
പിന്നെയും പത്തു ദിവസം വേണ്ടിവന്നു ശംഭു ഹോസ്പിറ്റൽ വിട്ട് വീട്ടിലെത്താൻ.അതുവരെ വീണ ഒഴികെയുള്ള,അവനെ ഇഷ്ട്ടപ്പെടുന്ന എല്ലാവരും തന്നെ അവനെ വന്നുകണ്ടു.ധൈര്യം കൊടുത്തു.വീണയും ശംഭുവും തമ്മിലുള്ള ഉടക്കറിയാത്ത ചെട്ടിയാരും,തന്റെ ഫ്രീ ടൈമിൽ കത്രീനയും ഇടക്ക് ഒന്നുരണ്ടു വട്ടം ദിവ്യയും അവനരികിലെത്തി.
വിശേഷങ്ങൾ തിരക്കി.പക്ഷെ വീണ മാത്രം………വീണയുടെ മാറ്റം സാവിത്രി ശ്രദ്ധിച്ചുതുടങ്ങിയതും അങ്ങനെയായിരുന്നു.പക്ഷെ ഗർഭിണിയെന്ന പരിഗണനയിൽ സാവിത്രി അതത്ര കാര്യമാക്കിയതുമില്ല.
പക്ഷെ ശംഭു വീട്ടിലെത്തിയിട്ടും അവനെ ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതെ നടക്കുന്ന വീണയെ സാവിത്രി കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങുകയായിരുന്നു.
*****
