“ദേ പെണ്ണെ……….എന്റെ കയ്യീന്ന് മേടിക്കും.നീയെന്താ അവനോടിങ്ങനെ?അവന്റെ കുഞ്ഞിനെയല്ലേ നീ ചുമക്കുന്നത്.
ഇനി അങ്ങനെയല്ലെങ്കിൽ എന്റെ മുഖത്ത് നോക്കി പറയണം നീയ്.”
“ഏട്ടത്തി എന്നെക്കുറിച്ച് അങ്ങനെയാ കരുതിയിരിക്കുന്നെ ”
“നീ വെറുതെ എഴുതാപ്പുറം വായിക്കണ്ട.ഇവിടെയെല്ലാർക്കും നിന്നെക്കുറിച്ച് മാത്രേ ഇപ്പൊ പറയാനുള്ളൂ,നിന്നിലെ മാറ്റത്തെക്കുറിച്ച്.മുൻപെങ്ങും ഇല്ലാത്തത്ര പേടിയാ എനിക്കും നിന്റെ ഏട്ടനും.അതുകൊണ്ട് അറിഞ്ഞേ പറ്റൂ.ആരോടൊക്കെ വെറുപ്പ് കാട്ടിയാലും എന്തിന് ശംഭുവിനോട്…….”ദിവ്യ ചോദിച്ചു?”
ആ ചോദ്യം കേട്ട് വീണയൊന്ന് പതറി.അത് ദിവ്യ ശ്രദ്ധിക്കുകയും ചെയ്തു.
“ഒന്ന് ഞാൻ പറയാം.വേറെയാരെ
തള്ളിപ്പറഞ്ഞാലും നീ ശംഭുവിനെ വിട്ടുകളയരുത്.അവോനോട് ചെയ്യുന്ന തെറ്റിന് മാത്രം നിനക്ക് മാപ്പില്ല.”ദിവ്യ പറഞ്ഞു.
“അവനെന്നോട് തെറ്റ് ചെയ്താലോ?”വീണ ചോദിച്ചു.
“എന്താ അതിന് നിനക്കിത്ര ഉറപ്പ്?”
“എനിക്കുറപ്പുണ്ട്………..അവനും കത്രീനയും.”വീണ മുഴുവച്ചില്ല.
“അത് നീ വിശ്വസിക്കുന്നതല്ലേ. പക്ഷെ ഞാനറിയുന്ന ശംഭുവിന് നിന്നെ മറന്നിട്ട് ഒന്നിനും കഴിയില്ല.”
ദിവ്യ പറഞ്ഞു.
“അത് ചേച്ചിയുടെ വിശ്വാസം. ഞാൻ ചെയ്യുന്നതിനും പ്രവർത്തിക്കുന്നതിനും എന്റെതായ ന്യായങ്ങളുണ്ട്.”
“പക്ഷെ നിന്റെ ന്യായം മറ്റുള്ളവരെ വേദനിപ്പിച്ചും ബുദ്ധിമുട്ടിച്ചുമാവരുത്.”ദിവ്യയും വിട്ടുകൊടുത്തില്ല.
അവരുടെ തർക്കം മുറുകുന്നു എന്ന് തോന്നിയ വേളയിൽ വീണ കാത്തിരുന്നയാൾ എത്തിയെന്ന സന്ദേശം അവരെ തേടിയെത്തി.
അതുകൊണ്ട് മാത്രമാണ് പതിവ് തെറ്റിച്ച് വീണ ഓഫീസിലെത്തിയതും.
“ഞാൻ
പ്രതീക്ഷിച്ചിരുന്നയാളെത്തി.”വീണ പറഞ്ഞു.
“ഓഹ്….. അപ്പൊ വരവ് വെറുതെ അല്ല.”
“പിന്നല്ലാതെ…… ഏട്ടത്തി വാ.”
ചെട്ടിയാരെത്തിയെന്നറിഞ്ഞതും ദിവ്യയെയും കൂട്ടി വീണ കോൺഫറൻസ് ഹാളിലേക്ക് നടന്നു.
“പറഞ്ഞതുപോലെ കൺസന്റ് പറഞ്ഞിടത്തുതന്നെ എത്തിച്ചിട്ടുണ്ട്.”അവളെക്കണ്ട് ചെട്ടിയാർ പറഞ്ഞു.
“ഞാൻ പറഞ്ഞ ഡീറ്റെയിൽസ് ഒക്കെ കൊടുത്തിട്ടില്ലേ?”വീണ ചോദിച്ചു.
“ഉവ്വ്…….”ചെട്ടിയാർ മറുപടി നൽകി.
“അത് ശംഭുവിന്റെ പേരിൽ വൈറ്റ് മണിയായി തിരികെയെത്തും.ഒരു റിവേഴ്സ് ഹവാല.
