Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 44

വിനോദിനെ ഭയപ്പെടുത്തുന്നതും.

ഒന്നുകിൽ വീണ കള്ളം പറയുന്നു, അല്ലെങ്കിൽ അവളാണ് ശരി.
വിവാഹശേഷമുള്ള കാര്യങ്ങളിൽ
വീണ പറഞ്ഞുള്ള അറിവേ ഉള്ളൂ.
കൂടുതൽ തിരക്കിയിട്ടുമില്ല.എന്ത് തീരുമാനം വീണയെടുത്താലും അതിനൊപ്പം നിന്നിട്ടേയുള്ളൂ.
കിള്ളിമംഗലത്ത്‌ തുടർന്നപ്പോഴും ശംഭുവിന്റെ കാര്യത്തിൽ പോലും മറുത്തു പറഞ്ഞുമില്ല.ഗോവിന്ദ് ഇന്നില്ല,അവന്റെ മരണമവൾക്ക് സന്തോഷം കൊടുക്കുന്നതിന് പകരം അവളെ മാറ്റിയിരിക്കുന്നു.
മറ്റുള്ളവരോടുള്ളത് പോട്ടെന്ന് വക്കാം,മനസ്സിലാക്കാം.പക്ഷെ ശംഭുവിനോടുള്ള മനോഭാവത്തിലും വന്ന മാറ്റം, അത് ക്രൂരമാണെന്ന് വിനോദിന് തോന്നി.പ്രത്യേകിച്ചും അവന്റെ ഈ അവസ്ഥയിൽ.അവൾ നടന്ന
വഴികളിലൂടെ സഞ്ചരിച്ച് നെല്ലും പതിരും തിരിച്ചറിയുന്നിടത്താവും
യഥാർത്ഥ പ്രശ്നവും അതിന് കാരണവും എന്ന് വിനോദിന് ഉറപ്പായിരുന്നു.

ഇതെ സമയം വീണയും തന്റെ മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.
അങ്ങോട്ടേക്ക് ദിവ്യ കയറിച്ചെന്നത് പോലും അവൾ അറിഞ്ഞില്ല.ഡസ്കിൽ ഒന്ന് തട്ടി
മുരടനക്കിയപ്പോഴാണ് വീണ ദിവ്യയുടെ സാന്നിധ്യമറിയുന്നത് തന്നെ.അവളെക്കണ്ട് വീണ ഒരു ചമ്മിയ ചിരിയും ചിരിച്ചു.

“കെട്ടിയോനെയും ഓർത്തിരിക്കാൻ പറ്റിയ സമയം ”
കയറിച്ചെന്നയുടനെ ദിവ്യ പറഞ്ഞു.

“ഓർക്കാൻ പറ്റിയ സാധനം”എന്ന് വീണ മനസ്സിൽ പറഞ്ഞു.പക്ഷെ പുറത്തുകാണിച്ചില്ല.”ഞാൻ വെറുതെ ഓരോന്നിങ്ങനെ……”
എന്ന് മാത്രം അവൾ പറഞ്ഞു.

“മ്മ്മ്….അത് വീട്ടിലിരുന്നു പോരെ പെണ്ണെ.സൂക്ഷിക്കേണ്ട സമയം ഇങ്ങനെ കറങ്ങിനടന്നോളും.
അതൊക്കെ പോട്ടേ,ഇങ്ങോട്ട് തിരിഞ്ഞുനോക്കാത്തവളാ ഈ കാട്ടായം കാണിക്കുന്നതെന്ന് ഓർക്കുമ്പഴാ.ഒന്നുമില്ലേലും
ശംഭുവിന്റെ അവസ്ഥ ഓർക്കണ്ടേ നീയ്?”ദിവ്യ ചോദിച്ചു.

“ഓഹ്……അതിപ്പോ ഞാനവിടെ ചെന്നിട്ട് എന്നാ ചെയ്യാനാ.അതും ഹോസ്പിറ്റലിൽ.എന്നാലും വിവരങ്ങളറിയുന്നുണ്ട്.”

“ശ്രദ്ധിക്കേണ്ട സമയത്ത് കറങ്ങി
നടക്കുവാ.എന്റെ കൊച്ചേ ഇവിടെ നീ കുത്തിപ്പിടിച്ചിരിക്കുന്ന നേരത്ത് ഹോസ്പിറ്റലിൽ കുറച്ചു സമയം ചിലവിട്ടൂടെ.അതവർക്കും
ഒരാശ്വാസമാവും.ഒന്നുല്ലേലും നിന്റെ താലിയോടെങ്കിലും ഒന്ന് നീതി കാണിച്ചുകൂടെ.”

“ഹ്ഹ്മ്മ്……താലി.അത് കെട്ടിയ ആളും നീതി കാണിക്കണ്ടേ?”

“എന്താ നിന്റെ മനസ്സില്?”ദിവ്യ ചോദിച്ചു.

“ചിലതൊക്കെ മനസ്സിലായത് ഇപ്പഴാ.അതിന്റെയാണെന്ന് കൂട്ടിക്കോ.”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025