Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിൽപ്പേട്ടത്തി 3

 

“”””ഇത്….ഇതെന്റെ ഫ്രണ്ടാ… മാധവ്… ഞങ്ങളൊരുമിച്ചായിരുന്നു ജോലി ചെയ്‌തിരുന്നത്. ഇതിവന്റെ ഭാര്യ മാളവിക… അവരുടെ കുഞ്ഞ് അനാമിക…””””…. പറഞ്ഞു പഠിപ്പിച്ചത് പോലെ ഞാൻ ഓരോ അക്ഷരങ്ങളും പറഞ്ഞു. എന്റെ അവസ്ഥ മനസ്സിലായത് പോലെ ഏട്ടത്തി എന്നോട് ചേർന്ന് നിന്നു ഒപ്പം എന്റെ കൈത്തണ്ടയിൽ കൈ ചുറ്റിപിടിച്ചു.

 

“””””എന്താ… പേര്….?”””””… മാളവിക ഏട്ടത്തിയെ നോക്കി ചിരിയോടെ ചോദിച്ചു.

 

“””””ശില്പ…!””””

 

“””””കുട്ടികൾ….”””””…. മാളവിക വീണ്ടും ചോദിച്ചു. അത് കേട്ടതും എനിക്ക് അങ്ങ് ചൊറിഞ്ഞുകയറി. ഈ പെണ്ണിന് വേറെയൊന്നുമില്ലേ ചോദിക്കാൻ. കോപ്പ്….!.

 

“””””ആയിട്ടില്ല….””””…. എന്റെ മുഖത്തേക്ക് ഇറച്ചുകയറിയ ദേഷ്യം കണ്ടതും ഏട്ടത്തി തന്നെ അവർക്ക് മറുപടി കൊടുത്തു.

 

പിന്നെയും അൽപനേരം സംസാരിച്ച ശേഷം വീണ്ടും കാണാം എന്നാ ഉറപ്പിൽ ഞങ്ങൾ പിരിഞ്ഞു.

 

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ എപ്പോഴുമുള്ളത് പോലെ ഞാനും ഏട്ടത്തിയും പരസ്പരം ഒന്നുംതന്നെ സംസാരിച്ചില്ല.

 

ജംഗ്ഷനിൽ നിന്നും വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോൾ ഞാൻ കണ്ടു ബസ് സ്റ്റോപ്പിൽ നിൽക്കുന്ന പാർവതിയെ.. ഒരുനിമിഷം എന്റെ മനസ്സിൽ എന്തോ ഒരുതരം സുഖമുള്ളൊരു വികാരം ഉണർന്നു. പക്ഷെ അധികം നേരം വേണ്ടി വന്നില്ല അത് ഹൃദയത്തെ കാർന്നുതിന്നുന്ന വേദനയായി മാറാൻ. ഞാൻ വിങ്ങുന്ന മനസ്സോടെ അവളെ തന്നെ തിരിഞ്ഞു നോക്കി സ്പീഡ് കുറച്ചു വണ്ടി ഓടിച്ചു.

 

അവൾ എന്നെ കണ്ടില്ല…!.. കാണാത്തത് നന്നായി…!… കണ്ടിരുന്നുവെങ്കിൽ എന്നോടുള്ള അവളുടെ വെറുപ്പ് നിറഞ്ഞ മുഖം കാണേണ്ടി വന്നേനെ…!. അത് വീണ്ടും എന്റെ മനസ്സിനെ വേദനിപ്പിക്കും…!.

 

ഓരോന്ന് ചിന്തിച്ചു ഒടുവിൽ ഞാൻ ഒരിക്കൽ കൂടി അവളെ തിരിഞ്ഞു നോക്കി.

 

“””… നേരെനോക്കി വണ്ടിയൊടിക്കടാ….!!”””””…. എന്റെ കാട്ടിക്കൂട്ടൽ കണ്ട് ഏട്ടത്തി എന്നോട് ദേഷ്യത്തോടെ പറഞ്ഞു പല്ലിറുമ്മി.

 

ഏട്ടത്തിയുടെ ദേഷ്യം നിറഞ്ഞ സ്വരം കേട്ടിട്ടും ഞാൻ പ്രതികരിച്ചില്ല. ഞാൻ ഒന്നും തന്നെ പറയാതെ വിങ്ങുന്ന മനസ്സോടെ നേരെ നോക്കി വണ്ടിയൊടിച്ചു. എന്തോ കാരണത്താൽ എന്റെ മിഴികളിൽ മിഴിനീർകണങ്ങൾ കൊണ്ട് നിറയുന്നുണ്ടായിരുന്നു. ഞാനത് പുറം കൈകൊണ്ട് തുടച്ചു വീട്ടിലേക്കുള്ള

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025