Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിശിര പുഷ്പ്പം 13

അവളുടെ ചുണ്ടുകള്‍ ചെമ്പകമൊട്ടുകള്‍ പോലെ ഉലഞ്ഞ് വിറച്ചു. നിലാവില്‍ അവളുടെ മിഴിയിണകള്‍ പ്രണയ സമുദ്രത്തിലെ സ്വര്‍ണ്ണമീനുകളായി. ചുരിദാറില്‍, ശ്വാസഗതിയാല്‍ ഉന്നതമായ മാറിടം മാര്‍ഗ്ഗഴിയിലെ തണുത്ത കാറ്റിലുലയുന്ന പൂമരം പോലെയുയര്‍ന്നു പൊങ്ങി.
അയാളുടെ വിരല്‍ സ്പര്‍ശം തന്‍റെ വിരലുകളില്‍ മുറുകിയപ്പോള്‍ അവള്‍ ചേര്‍ന്നു നിന്നു.
പൌരുഷത്തിന്‍റെ ഗാന്ധര്‍വസ്പര്‍ശമുള്ള അയാളുടെ വിരിമാറില്‍ അവളുടെ നെഞ്ചമര്‍ന്നു.
“ഓഹ്…”
പുതുമഴ വീണ മണ്ണിന്‍റെ വിഹ്വലതയോടെ ഒരു മര്‍മ്മരം അവളില്‍ നിന്നുയര്‍ന്നു.
മദനമധുവര്‍ഷം പോലെ അയാളുടെ ചുണ്ടുകള്‍ തന്‍റെ കണ്‍പോളകളിലേക്ക് താഴ്ന്ന്‍ വരുന്നത് അവള്‍ കണ്ടു.
സൌഗന്ധികത്തിന്‍റെ പരിമളം പോലെ അയാളുടെ ചൂടുറ്റ ചുണ്ടുകള്‍ വൈഡ്യൂര്യ തേജസ്സുള്ള കണ്ണുകളിലേക്ക് പറന്ന് താഴ്ന്നപ്പോള്‍ അവളുടെ പേലവമാര്‍ന്ന കണ്‍പോളകള്‍ കൂമ്പിയടഞ്ഞു.
യൌവ്വനത്തിന്റെ മുഴുവന്‍ ഭ്രാന്തും തന്‍റെ ദേഹത്തേക്ക് തീച്ചൂട് പോലെ കത്തിക്കയറുന്നത് ഷാരോണ്‍ അറിഞ്ഞു അയാളുടെ ചുണ്ടുകള്‍ തന്‍റെ കണ്‍പോളകളെ തഴുകിയപ്പോള്‍.
അതിന്‍റെ ഉള്‍ത്തള്ളളില്‍ അവള്‍ അയാളെ ഇറുകിപ്പുണര്‍ന്നു.
അല്ലെങ്കില്‍ താന്‍ നിലത്ത് വീണുപോകുമെന്ന് അവള്‍ ഭയപ്പെട്ടു.
“ഇനീം…”
അവള്‍ മന്ത്രിച്ചു.
ചുണ്ടുകള്‍ കവിളിന്‍റെ മൃദുമാംസത്തിലേക്ക് പ്രണയത്തേരോട്ടം നടത്തി.
നെഞ്ചില്‍ തീയുയര്‍ന്നു പടരുന്നു.
ചൂടിന്റെ അസഹ്യതയില്‍ അവളുടെ കൈകള്‍ വീണ്ടും അയാളെ വരിഞ്ഞുമുറുക്കി.
“ഇനീം…”
അവള്‍ വീണ്ടും മന്ത്രിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025