Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിശിര പുഷ്പ്പം 13

ആയിരുന്നോ?
ഷാരോണ്‍, മനസ്സാക്ഷിയെ വഞ്ചിച്ച് സ്വയം സംസാരിക്കരുത്!
നിന്‍റെ മനസ്സില്‍ ആരാണ് നന്ദകുമാര്‍ സാര്‍?
“സാര്‍…”
അവള്‍ വിളിച്ചു.
അപ്പോഴേക്കും നന്ദകുമാര്‍ കോഫി കുടിച്ചു കഴിഞ്ഞിരുന്നു.
“കഴിക്കൂ….തണുത്ത് പോകും,”
മേശപ്പുറത്തിരുന്ന കാപ്പിക്കപ്പിലേക്ക് നോക്കി അയാള്‍ പറഞ്ഞു.
“വരൂ…”
കാപ്പി കഴിച്ചു കഴിഞ്ഞ് അയാള്‍ പറഞ്ഞു. റെസ്റ്റോറന്‍റ്റില്‍ നിന്ന്‍ അവര്‍ തിരികെ ഷാരോണിന്‍റെ ഹോസ്റ്റലിലേക്ക് പോയി. അയാളോടൊപ്പം ബൈക്കിലിരിക്കുമ്പോള്‍ എന്തെങ്കിലും അയാള്‍ തന്നോട് ചോദിച്ചിരുന്നെങ്കില്‍ എന്ന്‍ അവള്‍ ആഗ്രഹിച്ചു.
എന്തൊരു തീച്ചൂട് ആണ് മൌനത്തിന്!
സാറിന് ദേഷ്യമാണോ?
മാപ്പ് പറയണോ?
പക്ഷെ തന്‍റെ മനസ്സ്?
താന്‍ എന്തിനാണ് ഈ മനുഷ്യന് വേണ്ടി ഉരുകിയത്?
റോയി ഒരിക്കലും ഒരു പ്രണയാനുഭാവമായി തന്നിലേക്ക് വരാതിരുന്നതിനു കാരണമെന്ത്?
അതിനര്‍ത്ഥം?
ഈശോയേ! ഈ മനുഷ്യനായിരുന്നില്ലേ തന്‍റെ മനസ്സില്‍ തന്‍റെ പ്രാണന് പകരമായി ഉണ്ടായിരുന്നത്?
പെട്ടെന്ന് ബൈക്ക് നിന്നു.
അവള്‍ ഇറങ്ങി.
അടുത്ത് ഒരു ദേവദാരു പൂത്ത് നില്‍ക്കുന്നു.
അതിനു ചുറ്റം ചിത്രശലഭങ്ങള്‍ പറക്കുന്നു.
പൂമരത്തിന്‍റെ പശ്ചാത്തലത്തില്‍ അവള്‍ നന്ദകുമാറിന്‍റെ മുഖത്തേക്ക് നോക്കി.
തന്‍റെ കനവില്‍ മയങ്ങിക്കിടന്നിരുന്ന രഹസ്യവര്‍ണ്ണങ്ങള്‍ സായന്തനത്തിന്‍റെ ചുവപ്പായി അവിടെ വീണുകിടക്കുന്നത് അവള്‍ കണ്ടു.
ചുറ്റും സിതാറിന്‍റെ സംഗീത മന്ത്രണത്തിന്‍റെ അനുരണനങ്ങള്‍ നിറയുന്നുവോ?
പൂക്കള്‍ നിറഞ്ഞ ഈ മരച്ചുവട്ടില്‍, ചിത്രശലഭങ്ങളും കിളികളും നിറഞ്ഞ ഈ വശ്യസായന്തനത്തില്‍ തങ്ങള്‍ ഇങ്ങനെ നില്‍ക്കുന്നതെന്താണ്?
ഞാന്‍ ഇപ്പോള്‍ കരളില്‍ ആശിച്ച് കൊതിക്കുന്നതെന്താണ്?
തെളിനിലാവ് പരന്നുലയാന്‍ ഇനി അധിക സമയമില്ല.
എന്‍റെ വഴിയിലേക്ക് ഏകനായി, ദുഖവും സംഗീതവുമായി മാത്രം വന്നവനേ…എനിക്ക് നിന്നെ….
ഷാരോണിന്‍റെ മനസ്സ് വാക്കുകള്‍ക്ക് വേണ്ടി പിടഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025