Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിശിര പുഷ്പ്പം 13

ഷാരോണിന്‍റെ മുമ്പിലെത്തിയതും പക്ഷെ പെട്ടെന്ന് തീയില്‍ ചവിട്ടിയത് പോലെ അവന്‍ നിന്നു.
“എന്നതാടാ?”
വാതില്‍ക്കലേക്ക് ഭീതിയോടെ നോക്കുന്ന രമേശനോട് റോയി ചോദിച്ചു.
അതിനുത്തരമായി വാതില്‍ക്കല്‍ നിന്ന്‍ ഒരു കൈ നീണ്ട് വന്ന്‍ രമേശന്റെ കോളറില്‍ പിടിക്കുന്നത് റോയി കണ്ടു.
“നന്ദകുമാര്‍ സാര്‍…”
അവന്‍റെ ചുണ്ടുകളില്‍ നിന്ന്‍ വാക്കുകള്‍ വിറച്ചു.
റോയി പെട്ടെന്ന് ഷാരോണിന്‍റെ മേലുള്ള പിടിവിട്ടു.
പക്ഷെ പെട്ടെന്ന് തന്നെ അവന്‍ സ്വതേയുള്ള ഭാവം വീണ്ടെടുത്തു.
“സാറേ…!”
അവന്‍ പുച്ഛത്തോടെ ചിരിച്ചു.
“അപ്പന്‍ മന്ത്രിയാ….ഈ റൂമില്‍ രണ്ട് ആണുങ്ങളുണ്ട്‌. രണ്ടുപേരെ ഒരേസമയം തോപ്പിച്ച് സിനിമാ സ്റ്റൈലില്‍ സാറ് ഇവളേം കൊണ്ട് ഇവടന്ന് പോകുവോ?”
“റോയിച്ചാ…”
ഒരു കൈയില്‍ രമേശനെ ഞെരിച്ച് പിടിച്ച് ഗൌരവത്തില്‍ നന്ദകുമാര്‍ റോയിയെ നോക്കി.
“എന്‍റെ ഭാര്യ മരിച്ച് കഴിഞ്ഞ് പലപ്രാവശ്യം ഞാന്‍ മരിക്കാന്‍ നോക്കിയിട്ടുണ്ട്…നടന്നില്ല…ഇന്ന്‍ നടക്കുവാരിക്കും. കാരണം മുമ്പി ആണത്തം മാത്രവോള്ള രണ്ട് പേരുണ്ട്. അകത്തേ മുറീല്‍ ഒക്കെ ഇനീം കാണുവാരിക്കും…”
നന്ദകുമാര്‍ അവന്‍റെ കണ്ണുകളിലേക്ക് തറച്ച് നോക്കി.
“എന്നായാലും ആദ്യം ഇവനെ….”
പറഞ്ഞു തീര്‍ന്നതും നന്ദകുമാര്‍ രമേശനെപ്പിടിച്ച് സമീപത്തെ ജന്നല്‍ക്കമ്പികളിലേക്ക് തള്ളി ഞെരിച്ചു.
അനിയന്ത്രിതമായ നിലവിളിയോടെ അവന്‍ നിലത്ത് വീണ് വേദനകൊണ്ട് പുളഞ്ഞു.
ചടുലമായ ആ നീക്കം കണ്ട്‌ റോയി അസ്തപ്രജ്ഞനായി. അവന്‍ പിമ്പോട്ട് ചുവട് വെച്ചു.
“അപ്പം സിനിമേലെ ചെല സീനൊക്കെ ഒള്ളതാ അല്ലേ?”
മുമ്പോട്ട്‌ ചെന്ന് റോയിയുടെ കോളറില്‍ പിടിച്ച് കൊണ്ട് നന്ദകുമാര്‍ ചോദിച്ചു.
“സാര്‍…ഞാന്‍ ….പ്ലീസ്…”
റോയിയുടെ മുഖത്ത് ഭയമിരമ്പി.
“എന്ത് പറ്റി? ആണത്തം താഴ്ന്ന്‍ പോയോ?”
നന്ദകുമാറിന്‍റെ കൈകള്‍ അവന്‍റെ അരക്കെട്ടിലേക്ക് നീങ്ങി. റോയി പെട്ടെന്ന് അരക്കെട്ട് പൊത്തിപ്പിടിച്ചു.
“ഒണ്ടാരുന്നു ഞാന്‍ പൊറത്ത്,”
റോയിയെ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി നന്ദകുമാര്‍ പറഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025