Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിശിര പുഷ്പ്പം 15

മിനി വീണ്ടും നിര്‍ത്തി. നീലമലകള്‍ക്കപ്പുറത്ത് മേഘങ്ങള്‍ ചുവക്കുന്നത് നോക്കിനിന്നു. മലനിരകള്‍ക്കപ്പുറത്ത് നിന്ന്‍ നിരാലംബമായ സ്വരത്തില്‍ ഒരു പക്ഷി ശബ്ദമിട്ടു.
“അയാള് മമ്മിയെ അയാള്‍ടെ വീട്ടിലേക്ക് ഒരു പാര്‍ട്ടിക്ക് വിളിച്ചു. അയാള്‍ടെ മോന്‍ ..അവന്‍റെ ബര്‍ത്ത്ഡേ ആണ്…മമ്മി പോയി…എനിക്കന്ന് ഒന്‍പത് വയസ്സ് ആണ് ഷെല്ലി…ഞാനും മമ്മിയും ചെല്ലുമ്പോള്‍ പാര്‍ട്ടി നടക്കുകയാണ്. പാട്ടും ഡാന്‍സും ഒക്കെ. ഇടയ്ക്ക് അയാള്‍ മമ്മിയ്ക്ക് ഷാമ്പെയിന്‍ കൊടുത്തു. മമ്മി കുടിച്ചു. എന്തോ അസ്വാസ്ഥ്യം തോന്നിയപ്പോള്‍ അയാള്‍ വിശ്രമിക്കാന്‍ പറഞ്ഞു ഒരു മുറി കാണിച്ചുകൊടുത്തു. മമ്മി വിശ്രമിച്ച് കിടക്കുമ്പോള്‍ അങ്ങോട്ടയാള്‍ വന്നു….”
ഷെല്ലിയുടെ മുഖം ഭീതിദമായി.
“മിനീ…”
അവളുടെ കൈയില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് അവന്‍ വിളിച്ചു.
“അഗസ്റ്റിഞ്യോയെ ഭ്രാന്ത് പിടിപ്പിച്ച പെണ്ണല്ലേ കരോലിനാ നീ എന്ന്‍ ചോദിച്ചു. മമ്മിയ്ക്ക് അയാള്‍ പറയുന്നത് ആദ്യം ഒന്നും മനസ്സിലായില്ല…അയാള്‍ക്ക് മാത്രമല്ല ആര്‍ക്കും ഭ്രാന്ത് വരും..ഉദാഹരണത്തിന് എനിക്കും എന്നും പറഞ്ഞ് അയാള്‍ മമ്മിയെ കയറിപ്പിടിച്ചു. ഡ്രഗ്ഡ് ആയിരുന്നെങ്കിലും മമ്മിയ്ക്ക് കാര്യങ്ങള്‍ ക്ലിയര്‍ ആയി മനസ്സിലായി…അയാള്‍ മമ്മിയെ റേപ് ചെയ്തു. പിന്നെ പേടിയായി മമ്മി ജീവിച്ചിരുന്നാല്‍ പ്രോബ്ലം ആണ് എന്ന്‍ മനസ്സിലാക്കി അയാള്‍ മമ്മിയെ കഴുത്ത് ഞെരിച്ച്…”
മിനി നിര്‍ത്തി. നിറഞ്ഞൊഴുകുന്ന കണ്ണുനീരിനെ കവിള്‍ നനച്ച് ഒഴുകാന്‍ അനുവദിച്ചു.
“അന്നേരം ആണ് ഞങ്ങടെ ഡ്രൈവര്‍ സായി അങ്കിള്‍ അങ്ങോട്ട്‌ ഓടി വരുന്നത്. മമ്മി മരിച്ചു എന്ന്‍ കരുതി അയാള്‍ മുറിയില്‍ നിന്ന്‍ പോയപ്പം. സായി അങ്കിള്‍ മമ്മീനെ എടുത്ത് ഹോസ്പിറ്റലില്‍ കൊണ്ട്പോയി. വഴീല്‍ വെച്ച് അല്‍പ്പപ്രാണനും വെച്ച് മമ്മി ഉണ്ടായത് മൊത്തം സായി അങ്കിളിനോട് പറഞ്ഞു. അങ്കിള്‍ പപ്പയ്ക്ക് ഫോണ്‍ ചെയ്തു. പിറ്റേന്ന് പപ്പാ പറന്നെത്തിയെങ്കിലും മമ്മി പോയിരുന്നു ഷെല്ലി….”
“അപകടം മണത്ത് ശക്തി സിംഗ് സ്ഥലം വിട്ടു. എങ്കിലും ഒരേയൊരു സാക്ഷിയായ സായി അങ്കിളിനേം അയാള്‍ ആളെ വിട്ട് കൊല്ലിച്ചു…”
“എന്നിട്ട്?”
ഷെല്ലി ചോദിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025