Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിശിര പുഷ്പ്പം 15

“രണ്ട് മണിക്കൂര്‍! എന്നിട്ട് എന്നെ വിളിക്കാഞ്ഞതെന്തെ?”
“പാവം പിടിച്ച് ഇങ്ങനെ ഉറങ്ങുന്നത് കണ്ടാല്‍ ആര്‍ക്ക് വിളിക്കാന്‍ തോന്നും?”
“ഓ റിയലി?”
“റിയലി. മാഡത്തിന് രാത്രിയില്‍ ഉറക്കം കുറവാണോ?”
“ഇന്നലെ ഉറങ്ങീപ്പം ഒരു മണി ആയി ഷെല്ലി…ഇപ്പം ഏകദേശം ആ സമയത്ത് ഒക്കെയാണ് ഉറക്കം…നേരത്തെ പത്ത് മണിയായാ കൂര്‍ക്കം വലിച്ച് ഉറങ്ങാന്‍ തുടങ്ങുവാരുന്നു….”
“കച്ചറ എന്ന മനോഹരമായ പദം കേട്ടിട്ടില്ല….കൂര്‍ക്കംവലി എന്ന വൃത്തികെട്ട വാക്കാണേല്‍ അറിയാം താനും,”
അവള്‍ ചിരിച്ചു.
“ആട്ടെ എന്താ ഉറക്കം ഇത്ര ലേറ്റ് ആയിട്ട്? കൊതുക് ശല്യം?”
“അതെ കൊതുക് ശല്യം,”
ബസ് നേര്യമംഗലം പാലത്തിനു മുകളിലൂടെ നീങ്ങവേ പുറത്തേ ഭംഗിയിലേക്ക് നോക്കി മിനി പറഞ്ഞു.
“ഒരു മുട്ടന്‍ കൊതുക്. നല്ല സുന്ദരന്‍ കൊതുക് ..ഒരു കാമുകന്‍ കൊതുക് ….ഇപ്പം ഉറങ്ങാന്‍ കെടന്നാലും എന്‍റെ മേത്ത് ..മുഖത്ത് ഒക്കെ വന്നിരുന്നു മൂളിക്കൊണ്ടിരിക്കും…ഒരു ഷെല്ലിക്കൊതുക്….”
അവള്‍ കയെത്തിച്ച് അവന്‍റെ കയ്യില്‍ പിടിച്ചു.
“എവിടെ നോക്കിയായാലും ഷെല്ലിയാ ചുറ്റും…മെസ്സ് ഹാളില്‍ ..ക്ലാസ്സില്‍ ….ഞാന്‍ ചുമ്മാ ഓരോന്ന്‍ ഇങ്ങനെ മാഡ് ആയിപ്പറയുന്നതല്ല ഷെല്ലി….ഷെല്ലിയെ ഓര്‍ത്തോര്‍ത്ത് കിടക്കും ഓര്‍ത്തോര്‍ത്ത് ഉറങ്ങും ഉറങ്ങിയാല്‍ സ്വപ്നത്തില്‍ വരും….എത്ര പ്രാവശ്യം സ്വപ്നത്തില്‍ ഞെട്ടിയെഴുന്നേറ്റിട്ടുണ്ട് എന്നറിയോ….സ്വപ്ന ആരുന്നു എന്നറിയുമ്പോ വിഷമം വരും പിന്നെ ചിരിക്കും ..തലയെണയെടുത്ത് കെട്ടിപ്പിടിച്ച് പിന്നേം കെടക്കും…”
അവളുടെ മൃദുവിരലുകളില്‍ നിന്ന്‍ തന്നിലേക്ക് താപം നിഷ്ക്രമിക്കുന്നത് ഷെല്ലിയറിഞ്ഞു.
ചന്ദന ഗന്ധമുള്ള വാക്കുകളാല്‍ അവള്‍ അവനെ മദിപ്പിച്ചു. പ്രണയത്തിന്‍റെ ചന്ദ്രിക സ്പര്‍ശമുള്ള നിശ്വാസം തന്‍റെ കവിളില്‍ തൊടുന്നത് ഷെല്ലിയറിഞ്ഞു.
“ഷെല്ലി എന്നെ ഓര്‍ക്കില്ലേ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025