Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശുഭ പ്രതീക്ഷ -2

“മാഷേ ഞാൻ പറഞ്ഞില്ലേ, അപ്പോഴത്തെ ദേഷ്യത്തിന് ഓരോന്ന് പറഞ്ഞു എന്ന് വെച്ച്. അതൊന്നും മനസ്സിൽ വെക്കല്ലേ പ്ലീസ്…” അവൾ വീണ്ടും എന്നോട് കൊഞ്ചി കൊണ്ട് പറഞ്ഞു.

“വേണ്ട ഞാൻ ചീത്തയാണ്, പെണ്ണ് പിടിയൻ എന്നോട് കൂട്ട് കൂടിയാൽ നീയും ചീത്തയാകും” ഞാൻ വീണ്ടും എന്റെ ഭാഗത്ത്‌ ഉറച്ച് നിന്നു.

“അങ്ങനെ ആണോ? എന്നാൽ ഇപ്പൊ ശരിയാക്കി തരാം” അതുപറഞ്ഞ് അവൾ എന്റെ മുഖം രണ്ട് കയ്യും കൊണ്ട് ഉയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി അത് അപ്പോഴും നിറഞ്ഞൊഴുകുകയായിരുന്നു.

എന്റെ കണ്ണുനീർ കണ്ടത് കൊണ്ടാണെന്ന് തോനുന്നു അളവുടെ കണ്ണുളും നിറഞ്ഞു.

“എന്റെ മാഷ് ചീത്തയില്ല ഞാനാണ് ചീത്ത!” എന്ന് പറഞ്ഞ് അവൾ എന്റെ വലത്തെ കണ്ണിലും പിന്നെ ഇടത്തെ കണ്ണിലും ഉമ്മവെച്ചു പിന്നെ എന്റെ മുഖം മുഴുവൻ അവൾ ഉമ്മകൾ കൊണ്ട് മൂടി.

അവസാനം എന്റെ ചുണ്ടുകളിലേക്ക് അവളുടെ ചുണ്ടുകൾ ചേർത്ത് വെച്ചു. അവളുടെ ആ പ്രവർത്തി ഒട്ടും പ്രതീക്ഷിക്കാത്തത് കാരണം ഞാൻ പെട്ടെന്ന് ഞെട്ടി.

എന്റെ ഞെട്ടൽ കണ്ടു അവൾ എഴുന്നേറ്റു പുറകിലേക്ക് മാറി, ഞാൻ പെട്ടന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കി, കുസൃതി നിറഞ്ഞ നാണമാണ് എനിക്ക് അവിടെ കാണാൻ കഴിഞ്ഞത്.

ഞാൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചുവട് വെക്കുന്നത് അനുസരിച്ച് അവൾ പുറകിലേക്ക് പോയി. അവൾ ചെന്ന് ചാരിയിരുന്ന വാതിലിൽ മുട്ടി അത് പൂർണ്ണമായും അടഞ്ഞു അവൾ അതിൽ തട്ടി പുറകിലേക്ക് പോകാൻ കഴിയാതെ എന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു.

അവളുടെ അടുത്ത് എത്തിയ ഞാൻ വാതിലിന്റെ കുറ്റിയിട്ടു. അവൾ പെട്ടെന്ന് വാതിൽ തുറന്നു പുറത്ത് പോകാതിരിക്കാൻ വേണ്ടിയാണ് ഞാനത് ചെയ്തതെങ്കിലും, എന്റെ പ്രവർത്തി അവളുടെ കണ്ണുകളിൽ ഉണ്ടാക്കിയ ഭയം നിറഞ്ഞ അത്ഭുതം കണ്ടപ്പോൾ ഞാൻ തിരഞ്ഞ് പിന്നിലേക്ക് മാറാനോരുങ്ങി.

ഞാൻ പിന്മാറുന്നത് കണ്ട അവൾ എന്നെ പിടിച്ച് തിരിച്ച് അവളുടെ നെഞ്ചിലേക്കിട്ടു. ഞാൻ അവളുടെ നെഞ്ചിൽ അമർന്ന് വീഴുമ്പോൾ ഞാൻ അവളുടെ കണ്ണുകളിൽ കണ്ടത് എന്നോടുള്ള അവളുടെ അടങ്ങാത്ത സ്നേഹമാണ്.

ഞാൻ എന്റെ കൈ പതിയെ അവളുടെ ചുണ്ടുകളിലേക്ക് കൊണ്ട് പോയി. ഞാൻ പതിയെ അവളുടെ കീഴ്ച്ചുണ്ട് എന്റെ വിരലുകൾ കൊണ്ട് ചേർത്ത് പിടിച്ചു. ഞാൻ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാകാതെ അവൾ എന്നെ തന്നെ നോക്കി നിന്നു.

“മോനെ രമേഷേ ഒരു ഉമ്മക്ക് ഒരു ദിവസം മുഴുവൻ പിണങ്ങി മിണ്ടാതിരുന്ന്, ഇന്ന് രാവിലെ തന്നെ നിന്ന കരയിച്ച മുതലാണ്. അവൾ ഇങ്ങനെ നിൽക്കുന്നത് മുതലെടുത്താൽ അവൾ ചിലപ്പോൾ പിന്നെ ഒരിക്കലും ഇങ്ങോട്ട് വരലുണ്ടാകില്ല.” എന്റെ മനസ്സ് എന്നെ ഓർമ്മപെടുത്തി.

ഞാൻ പതിയെ അവളിൽ നിന്നും വിട്ടു മാറി പുറകിലേക്ക് തിരിഞ്ഞതും. അവൾ രണ്ട് കൈകളും കൊണ്ട് എന്റെ കഴുത്തിൽ ചേർത്ത് പിടിച്ചു, ഞാൻ അവളുടെ നേർക്ക് തിരിഞ്ഞതും അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ കവർന്നെടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025