Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശുഭ പ്രതീക്ഷ -2

നാദിയ :- എന്നാൽ പോയി കിടന്നോ?

ഞാൻ :- കിടക്കാം, അതിന് മുമ്പ്

നാദിയ :- അതിന് മുമ്പ്?

ഞാൻ :- അല്ലെങ്കിൽ വേണ്ട നേരിൽ കാണുമ്പോൾ പറയാം

നാദിയ :- പറയെന്നെ ഇനി നേരിൽ കാണാൻ ലോക്ക് ഡൌൺ മാറണം

ഞാൻ :- അതെന്താ ഇന്നത്തെ പോലെ രാവിലെ വന്നാൽ പോരെ

നാദിയ :- ഉമ്മ വിടില്ല, ഇന്ന് തന്നെ കാല് പിടിച്ചിട്ടാണ് വിട്ടത്.

ഞാൻ :- എന്നാൽ ഒന്നുകൂടി കാല് പിടിക്കു…

നാദിയ :- ഇനി കാല് പിടിച്ചാൽ ഉമ്മ എന്നെ കാലിൽ തൂക്കി അടിക്കും.

ഞാൻ :- എന്നാൽ വേണ്ട റിസ്ക് എടുക്കണ്ട

നാദിയ :- ഹ… ഹ… ഹ…, പറയാൻ വന്ന കാര്യം പറഞ്ഞില്ല…

ഞാൻ :- അത് ഏതായാലും നേരിൽ കാണുമ്പോൾ പറയാം, എന്നാലേ ശരിയാകു.

നാദിയ :- മ്മ്… എന്നാൽ ശരി…

ഞാൻ :- പോകുവാണോ?..

നാദിയ :- അഹ് സമയം ഒരുപാട് വൈകി നേരത്തെ എഴുന്നേറ്റില്ലെങ്കിൽ ഉമ്മ എന്നെ ചവിട്ടി കൂട്ടും.

ഞാൻ :- എന്നാൽ ശരി വെറുതെ ഉമ്മയുടെ കൈക്ക് പണി ഉണ്ടാക്കേണ്ട.

നാദിയ : ഗുഡ് നൈറ്റ്…

ഞാൻ : ഗുഡ് നൈറ്റ്, ബായ്…

അവളോട്‌ എന്തൊക്കെയോ വീണ്ടും പറയാൻ മനസ്സ് കൊതിച്ചെങ്കിലും, സമയം ആകട്ടെ എന്ന് ആരോ എന്റെ തലയിൽ ഇരുന്ന് പറയുന്നത് കേട്ട് ഞാൻ ഫോൺ വെച്ച്.

പയ്യെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ?

“അഹ് ഇനി പന നോക്കി നിന്ന് ചോറ് നഷ്ടം ആകാതിരുന്നാൽ മതി” എന്റെ മനസ്സിലെ സംഘട്ടങ്ങൾ തുടരുന്നതിന് ഇടയിൽ ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ എന്നെ വരവേറ്റത് ചെയ്ത പണിക്കുള്ള കൂലി എത്തി എന്നുള്ള ബാങ്ക് മെസ്സേജിന്റെ സന്തോഷം ആണ്. ചിലവിന് പൈസ ഒന്നും ഇല്ലാത്തത് കൊണ്ട് ചെറിയ രണ്ട് ഓൺലൈൻ ഫ്രീലാൻസ് വർക്ക്‌ ചെയ്തതിന്റെ കൂലിയായിരുന്നു അത്.

വലിയ എമൌണ്ട് ഒന്നും ഇല്ലെങ്കിലും ആ തുകയിൽ നിന്നും കുറച്ച് അമ്മക്ക് കൊടുക്കാനും പിന്നെ എനിക്ക് ഒരു സെക്കന്റ്‌ ഹാന്റ്റ് ബൈക് വാങ്ങാനും ഞാൻ തീരുമാനിച്ചിരുന്നു.

വീട്ടിൽ വന്ന് കേറിയതിന് ശേഷം പുറത്തോട്ട് എങ്ങും പോകാൻ പറ്റിയിട്ടില്ല. എന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോകാൻ ബസും ഇല്ല. ഒരു ബൈക്ക് ഉണ്ടെങ്കിൽ ആവശ്യങ്ങൾ നടന്ന് പോകും, എന്ന് ഞാൻ കണക്ക് കൂട്ടി.

ഞാൻ ഫോൺ എടുത്ത് സുലൈമാനെ വിളിച്ചു. എന്റെ കൂടെ സ്കൂളിൽ പഠിച്ചതാണ് അവൻ. ഇപ്പോൾ സെക്കന്റ്‌ ഹാൻഡ് വാഹനങ്ങളുടെ വിൽക്കലും വാങ്ങലും ആണ് പരുപാടി. ഇവിടെ അടുത്ത് അവന് അതിന് വേണ്ടി ഒരു സ്ഥാപനവും ഉണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025