Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശുഭ പ്രതീക്ഷ -2

ശുഭ പ്രതീക്ഷ 2

Shubhaprathiksha Part 2 | Author : kalamsakshi | Previous Part

 

രണ്ട് ദിവസം നാദിയയെ കാണാത്തതിൽ മനസ്സിൽ ചെറിയ വിഷമം ഉണ്ടായിരുന്നെങ്കിലും, ഒരു ചേച്ചിക്ക് കൊറോണ പോസിറ്റീവ് സ്ഥിതീകരിച്ചതിനെ തുടർന്ന് ഞങ്ങളുടെ വാർഡ് റെഡ്സോൺ ആയി പ്രഖ്യാപിച്ചത് കാരണം ആണ് അവൾ വരാത്തത് എന്ന് ഞാൻ ഊഹിച്ചു.അവളുടെ നമ്പർ വാങ്ങാത്തതിൽ അതിയായ ഖേദം തോന്നിയ ദിവസങ്ങൾ ആയിരുന്നു അത്. അവളുടെ ഫേസ്ബുക് പ്രൊഫൈൽ പോയി നോക്കിയെങ്കിലും അവളുടെ ഫോട്ടോ പോലും വെക്കാത്ത ആ അകൗണ്ടിൽ റിക്വസ്റ്റ് കൊടുത്താൽ അവൾ എന്ത് വിചാരിക്കും എന്ന് കരുതി ഞാൻ വേണ്ട എന്ന് വെച്ചു.

പിന്നെ പതിയെ ഞാൻ എന്റെ പണികളിൽ സമയം കണ്ടെത്തിയപ്പോൾ അവളുടെ കാര്യം മറന്നു.

എന്നാൽ മൂന്നാം നാൽ ഞാൻ ഉറക്കം ഉണരുന്നതിന് മുമ്പ് തന്നെ അവൾ എത്തി, ആ സമയത്ത് അമ്മയും വീട്ടിൽ തന്നെ ഉണ്ടായിരുന്നു.

അമ്മയാണ് എന്നെ വന്ന് വിളിച്ചത്.

“മോനെ… രമേഷേ… എഴുന്നേറ്റെ ദാ നാദിയ വന്ന് നിൽക്കുന്നു…”

“അമ്മ പൊയ്ക്കോ ഞാൻ എഴുന്നേറ്റു കുടിച്ചോളാം…”

ഉറക്ക പിച്ചിൽ അമ്മ എന്തോ കഴിക്കാൻ ഉണ്ടാക്കി വെച്ചു എന്നെ വിളിക്കുവാണ് എന്ന് വിചാരിച്ചാണ് ഞാൻ അത് പറഞ്ഞത്.

“ഈ ചെറുക്കൻ എന്താ ഈ പറയുന്നത്… ഡാ നാദിയ വന്ന് നിൽക്കുന്നു അവൾക്ക് എന്തോ പ്രോജക്ടോ മറ്റോ ചെയ്യാൻ ഉണ്ടെന്ന്, എഴുന്നേറ്റെ….”

അമ്മ എന്റെ ഉത്തരം കേട്ട് അന്തം വിട്ട് വീണ്ടും വിളിച്ചു.

“നാദിയായോ അവൾ എന്താ ഇത്രയും നേരത്തെ” അമ്മയുടെ വിളികേട്ട് എഴുന്നേറ്റ് കണ്ണു തിരുമി കൊണ്ട് ഞാൻ ചോദിച്ചു.

“അത് പിന്നെ ഇവിടെ മൊത്തം ലോക്ക് ഡൌൺ അല്ലേ, അവൾ വരുന്നത് ആരെങ്കിലു കണ്ടാൽ അത് മതി. അതാ അവൾ ആരും കാണാതിരിക്കാൻ നേരത്തെ പോന്നത്…”
ഉറക്ക ചടവ് മാറ്റാൻ ശ്രമിക്കുന്ന എന്നെ നോക്കി കൊണ്ട് അമ്മ പറഞ്ഞു.

ഞാൻ പതിയെ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നപ്പോൾ അമ്മ വെളിയിലേക്ക് പോയി.

പല്ല് തേച്ച് ചെറുതായി ഒരു കുളി കൂടി പാസ്സ് ആക്കിയിട്ടാണ് ഞാൻ പുറത്ത് ഇറങ്ങിയത്.

ഞാൻ ഹാളിൽ എത്തുമ്പോഴേക്കും അമ്മ ഷെഡ്‌ലേക്ക് പോയിരുന്നു, എന്നെയും കത്ത് നാദിയ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

“എന്താ മാഷേ നേരത്തേയും കാലത്തേയും എഴുന്നേറ്റ് കൂടെ” ഞാൻ വരുന്നത് കണ്ട് അവൾ ചോദിച്ചു.

“എഴുന്നേറ്റിട്ടും വലിയ കാര്യം ഒന്നും ഇല്ലല്ലോ…” ഞാൻ മടുപ്പോടെ പറഞ്ഞു.

“എന്താ മാഷേ അങ്ങനെ പറയുന്നേ മാഷിന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഇല്ലേ, ഇങ്ങനെ കിടന്നുറങ്ങിയാൽ ബിസ്സിനെസ്സൊക്കെ എപ്പോൾ തുടങ്ങാൻ ആണ്” അവൾ എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു.

“അഹ് എഴുന്നേൽക്കണം…” അതിന് എന്റെ കയ്യിൽ മറുപടി ഇല്ലാത്തതിനാൽ ഞാൻ അത് അംഗീകരിച്ചു.

“എന്നാൽ വന്ന് ഇരിക്ക് ഞാൻ കാപ്പി എടുത്ത് തരാം” അവൾ അവിടെ ഇരുന്ന കാസ്ട്രോളിൽ നിന്നും ദോശ ഒരു പ്ലേറ്റിലേക്ക് വിളമ്പി കൊണ്ട് എന്നെ വിളിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025