Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശുഭ പ്രതീക്ഷ -2

“ഹലോ… കറവക്കാരൻ സെയ്‌തലിയുടെ മോൻ സുലൈമാനെ നീ ഇപ്പോഴും ജീവനോടെ ഉണ്ടോടെ? ” അവൻ ഫോൺ എടുത്ത ഉടൻ അവന്റ വാപ്പായെ വിളിച്ച് തന്നെ ഞാൻ തുടങ്ങി.

“രാവിലെ തന്നെ എന്നെ കുഴിവെട്ടി മൂടാൻ നിന്നെ എവിടുന്ന് കെട്ടിയെടുത്തടെ” മച്ചമ്പി എന്റെ സുഗവിവരം അന്വേഷിച്ചു.

“നാട് മൊത്തം കൊറോണ അല്ലെ, അത്കൊണ്ട് വീട്ടിൽ തന്നെ…,
പിന്നെ നിനക്ക് കൊറോണ ആണെന്ന് കേട്ടല്ലോ? എന്നിട്ട് നീ ചത്തില്ലേ? ” ഞാൻ ചിരിച്ചു കൊണ്ട് വീണ്ടും ചോദിച്ചു.

“കൊറോണ നിന്റ അപ്പന്…”

“ഡാ….” ഞാൻ ഫോണിലൂടെ ചീറി.

“അയ്യോ ക്ഷമി അളിയാ ഞാൻ അറിയാണ്ട് നാവീന്ന് വന്നതാ” അവൻ എന്നെ സമാദനിപ്പിച്ച് കൊണ്ട് അവൻ പറഞ്ഞു.

എന്റെ അച്ഛൻ മരിച്ചതിനു ശേഷം ആരെങ്കിലും അപ്പന് വിളിച്ചാൽ അവന്റെ മൂക്ക് ഇടിച്ചു പരത്താതെ ഞാൻ വിട്ടിട്ടില്ല, അത് അവനും അറിയാം അത് കൊണ്ടാണ് അവൻ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചത്.

“ഡാ…, ഇപ്രാവശ്യം ഞാൻ വിട്ടിരിക്കുന്നു. ഇനി ഇത്പോലെ നിന്റെ നാക്ക് പിഴച്ചാൽ ആ നാക്ക് വെട്ടി ഞാൻ പട്ടിക്കിട്ട് കൊടുക്കും.” ഞാൻ കലിപ്പിൽ തന്നെ പറഞ്ഞു.

“ഇല്ലടാ ഇല്ല… നീ അത് വിട്, നീ വിളിച്ച കാര്യം പറ” അവൻ പറഞ്ഞു.

“അഹ്… ഡാ എനിക്ക് ഒരു ബൈക്ക് വേണമായിരുന്നു സെക്കന്റ്‌ ഹാൻഡ്” ഞാൻ എന്റെ ഉദ്ദേശം അറിയിച്ചു.

“സെക്കന്റ്‌ ഹാൻഡോ… ഡാ ഒരു പുതിയത് നോക്കെടാ നിന്റെ കയ്യിൽ ഇല്ലാത്ത കാശൊ…” അവൻ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.

“അളിയാ കയ്യിൽ പത്തിന്റെ കാശ് ഇല്ലാത്ത സമയത്ത് ഇങ്ങനെ ഉള്ള ഊള കോമഡി അടിക്കരുത്” ഞാൻ അവനോട് പറഞ്ഞു.

“എന്നാൽ വിട്ടു… നിന്റെ ബജറ്റ് എത്രയാ” അവൻ ചോദിച്ചു.

“വളരെ പരിതാപകരം ആണ് അളിയാ, നീ കുറഞ്ഞത് ഒരെണ്ണം നോക്ക്” ഞാൻ അവനോടു ആവശ്യപ്പെട്ടു.

“ആഹ് നോക്കട്ടെ, കുറഞ്ഞത് എന്ന് പറയുമ്പോൾ…, ഡാ ഞാൻ നോക്കിയിട്ട് നിന്നെ വിളിക്കാം” അവൻ പറഞ്ഞു.

“എന്നാൽ ശരിയടാ നീ വിളിച്ചാൽ മതി” ഞാൻ ഫോൺ കട്ട് ചെയ്ത് പുറത്തേക്ക് ഇറങ്ങി.

അമ്മ ആപ്പോഴേക്കും തയ്യൽ ഷെഡിൽ പണികൾ ആരംഭിച്ചിരുന്നു.

“എന്റെ മോൻ ഇന്ന് എന്താ ഈ വഴിക്ക്” ഞാൻ പതിവില്ലാതെ ഷെഡിൽ എത്തിയപ്പോൾ എന്നെ നോക്കി ഒരു പുഞ്ചിരിയോടെ അമ്മ ചോദിച്ചു.

“അല്ല അമ്മേ ഞാൻ വിചാരിക്കുവായിരുന്നു ഒരു ബൈക്ക് എടുത്താലോ എന്ന്. അതാകുമ്പോൾ അമ്മയ്ക്കും സാധനം വാങ്ങാൻ ഇനി നടന്ന് പോകണ്ടല്ലോ” ഞാൻ അമ്മയുടെ അടുത്ത ഉള്ള ചെറിയ ടേബിളിന്റെ മുകളിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.

“എന്റെ മോന് ഇത്രയും പെട്ടന്ന് ഉത്തരവാദിത്തം ഒക്കെ വന്നോ?” ഞാൻ പറഞ്ഞത് കേട്ട് തയ്യൽ മിഷ്യൻ നിർത്തി എന്നെ നോക്കി വിശ്വാസം വരാത്തത് പോലെ അമ്മ ചോദിച്ചു.

“അങ്ങനെ പെട്ടൊന്നൊന്നും അല്ല, അമ്മ ഇങ്ങനെ കിടന്ന് കഷ്ടപ്പെടുന്നത് കാണുമ്പോൾ” ഞാൻ സെന്റി അടിച്ചു.

“എന്റെ മോൻ അങ്ങനെ എന്നെ സോപ്പ് ഇടുകയൊന്നും വേണ്ട, നിനക്ക് പുറത്തൊക്കെ പോകാൻ ഒരു വണ്ടി വേണം, അതിനല്ലേ? ” അമ്മ എന്റെ കള്ളത്തരം കണ്ട് പിടിച്ചത് പോലെ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025