പ്രദീപ്: ഒരു സെൻ്റോഫ് ഉണ്ടായിരുന്നു അതാ…അവളെന്തിയെ?
അഭി: ചേച്ചി റൂമിൽ ഉണ്ട്…അമ്മ ഒരു ചുരിദാർ ടോപ് തന്നു വിട്ടിരുന്നു ചേച്ചിക്ക്…അതിട്ടു നോക്കാൻ കേറിയതാ…
പ്രദീപ്: ആഹാ …എന്നാ നീ ഇരിക്ക് ഞാനൊന്നു ഫ്രഷ് ആയിട്ടു വരാം…
ഇത്രയും പറഞ്ഞുകൊണ്ട് പ്രദീപ് അപ്പുറത്തെ മുറിയിലേക്ക് ബാഗുമായി പോയി…അപ്പോഴേക്കും ചേച്ചി ഇറങ്ങി വന്നു…
ശ്യാമ: ചേട്ടൻ വന്നോടാ?
അഭി: ഹാ അപ്പുറത്തെ റൂമിലോട്ട് പോയി…അവിടാണോ നിങ്ങള് കിടക്കുന്നത്?
ശ്യാമ: ഓഹ് അതോ അത് ചേട്ടൻ ഓഫീസ് വർക്സ് ഒക്കെ ചെയ്യുന്നത് അവിടെ ഇരുന്നാ അതാണ്…
അപ്പോഴേക്കും ചേട്ടൻ ഒരു ടവലും ചുറ്റി ബാത്റൂമിലേക്ക് കയറാനായി പുറത്തേക്കിറങ്ങി…
പ്രദീപ്: ഞാൻ ഒന്നു കുളിച്ചിട്ട് വരാം…
അഭി: എന്നാ ഞാൻ ഇറങ്ങിയേക്കുവാ ചേട്ടാ…
