Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 23

നിമ്മി :ഷോൾ എടുത്തു തലയിൽ ഇട്.

മൃദുല :എന്തിന് !!നീ എങ്ങോട്ടാ ഈ പോണത് !!

നിമ്മി :നീ വാ കൊച്ചേ പറയാം, നിനക്ക് ഞാൻ ഒരു സർപ്രൈസ് ഷോക്ക് തെരാൻ പോകുന്നു.

മൃദുല :സർപ്രൈസ് ഷോക്കോ എടി നിനക്ക് ശെരിക്കും വട്ടായോ !!!

നിമ്മി :ആഹ് ചെറുതായിട്ട്. നീ ഷോൾ തലയിൽ ഇട്ട് എന്റെ പിറകെ വാ.

നിമ്മി മുൻപിലും മൃദുല പിറകിലുമായ് നടന്നു. ചേരിയുടെ തിരക്കുള്ള വഴികളും ഇടുങ്ങിയ വഴികളും മാറി മാറി നടന്നു ഒടുവിൽ ആ യാത്ര ഒരു ചെറിയ ഇടുക്കു വഴിയിൽ എത്തി. കുറച്ചു ഉള്ളിലേക്ക് ചെന്നപ്പോൾ കറുത്ത ഷർട്ട്‌ ഇട്ട ഒന്ന് രണ്ട് പേർ അവിടെ നിൽക്കുന്നത് കണ്ടു. അതിൽ ഒരാൾ നിമ്മിയെ തടഞ്ഞു, എന്നാൽ അവൾ അപ്പോൾ തന്നെ കൈയിൽ ഇരുന്ന ഒരു കാർഡ് അയാളെ കാണിച്ചു. അയാൾ ആ കാർഡ് വാങ്ങി തിരിച്ചും മറിച്ചും നോക്കി. അയാൾ ഒന്ന് തലയാട്ടി കാർഡ് തിരിച്ചു നിമ്മിക്ക് കൊടുത്തു അകത്തേക്ക് പൊക്കോളാൻ കൈ എടുത്തു കാണിച്ചു. അവിടെ നിന്നവർ നിമ്മിയെയും മൃദുലയെയും അടിമുടി ഒന്ന് നോക്കി. അകത്തേക്ക് ഉള്ള വാതിൽ തുറന്നു നിമ്മി അകത്തേക്ക് കയറി തൊട്ട് പിറകെ മൃദുലയും. അത് ഒരു ചെറിയ മുറി പോലെ തോന്നി അതിന്റെ ഉള്ളിൽ മറ്റൊരു ഡോർ കണ്ടു അവിടെയും സെക്യൂരിറ്റി പോലെ ഒരു ജിം മാൻ നില്പുണ്ടായിരുന്നു. നിമ്മി അയാളെ മുൻപ് പുറത്ത് വെച്ച് കാണിച്ച അതെ കാർഡ് കാണിച്ചു ശേഷം മൃദുലയെ കൂടെ ചൂണ്ടി കാണിച്ചു. അയാൾ ഒന്ന് തല കുലുക്കിയ ശേഷം അകത്തേക്ക് പോയി കൊള്ളാൻ പറഞ്ഞു. അകത്തേക്ക് ഡോർ തുറന്നതും dj മ്യൂസിക് സൗണ്ട് ഭയങ്കരമായി മുഴങ്ങി ലേസർ ലൈറ്റ്കൾ അവരുടെ മുഖത്തിന്‌ നേരെ കറങ്ങി. മൃദുലയും നിമ്മിയും അകത്തു വന്നു അപ്പോഴേക്കും ഡോർ മെല്ലെ അടഞ്ഞു തുടങ്ങി. മൃദുല നിമ്മിയുടെ ചെവിയുടെ അടുത്ത് പോയി സംസാരിച്ചു കാരണം മ്യൂസിക് നല്ല സൗണ്ടിൽ ആയിരുന്നു.

മൃദുല :ഇതെന്താ സ്ഥലം !!?

നിമ്മി :പബ്‌ !!

മൃദുല :ഇവിടെ എന്താ?

നിമ്മി :ഇത് 24ഹവേഴ്സ് ഓപ്പൺ ആണ്. ഇവിടെ ഇരുന്നു ഡാൻസ് കളിക്കാം വേണമെങ്കിൽ കുടിക്കാം വലിക്കാം.

മൃദുല :ഓഹോ

നിമ്മി :നീ വാ !

മൃദുല :നിനക്ക് എന്നോടു ആദ്യമേ പറഞ്ഞു കൂടായിരുന്നോ ഇവിടെ ആണ് വരുന്നത് എന്ന്.

നിമ്മി :അതിനു നീ കൂടെ വരും എന്ന് ഉറപ്പില്ലല്ലോ പിന്നെ ചിലപ്പോൾ നിനക്ക് ഇതൊരു സർപ്രൈസ് ആകും എന്ന് കരുതി.

നിമ്മി അവളെ കൂട്ടി അകത്തേ ഇരിക്കാൻ പറ്റിയ മുറികളിലേക്ക് പോയി. ഡാൻസ് ഫ്ലോർ തകർത്തു കൊണ്ട് ബോയ്സ് ഗേൾസ് തുള്ളി ചാടുക ആണ്. അകത്തേ മുറിയിൽ വേറേ ആരും ഇല്ലായിരുന്നു. മൃദുല കൈയിൽ ഉള്ള ബാഗ് സെന്ററിൽ ഇരുന്ന ടേബിളിൽ വെച്ചു. എന്നിട്ട് ആ ടേബിൾ അടുത്തേക്ക് വലിച്ചു ഇട്ടു. മൃദുല തൊട്ട് അടുത്തായി തന്നെ ഇരുന്നു. ടേബിളിന്റെ മുകളിൽ വെച്ചിരുന്ന ബാഗ് എടുത്തു അതിൽ ഉണ്ടായിരുന്ന നീളമുള്ള സിഗർ എടുത്തു നിമ്മി ചുണ്ടിൽ വെച്ചു എന്നിട്ട് ലൈറ്റർ കൊണ്ട് മെല്ലെ കത്തിച്ചു. എന്നിട്ട് മൃദുലയെ നോക്കി കണ്ണിറുക്കി പിറകിലേക്ക് ചാരി കിടന്നു കൊണ്ട് മുകളിലേക്ക് പുക ഊതി വിട്ടു

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025