Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 23

. മൃദുല അവളുടെ പുകവലി നോക്കി ആസ്വദിച്ചു.

മൃദുല :ആഹാ നീ വലിയ്ക്കാൻ ഭയങ്കര ഏക്സ്‌പേർട്ട് ആണല്ലോ..

നിമ്മി :എന്തെ നിന്നെ പഠിപ്പിക്കണോ..

മൃദുല :അയ്യോ ഞാനില്ല..

നിമ്മി :എന്തില്ല എന്ന് ഒന്ന് പോ പെണ്ണേ ഇവിടെ ആര് കാണാൻ.

അവൾ ബാഗ് തുറന്നു അടുത്ത ഒരു സിഗർ എടുത്തു അവളുടെ നേരെ നീട്ടി.

നിമ്മി :ഇന്നാ പിടിക്ക് !!!!

മൃദുല :അയ്യോ എനിക്ക് വേണ്ട മോളെ ഞാനില്ല.

നിമ്മി :ചുമ്മാ ഒരെണ്ണം വലിച്ചു നോക്ക് തല ഒക്കെ ഒന്ന് ഉണരും നല്ലത് പോലെ.

മൃദുല :നീ ചുമ്മാ കളിക്കാതെ പോയെ പെണ്ണേ.

നിമ്മി :എന്നാൽ ഒരു കാര്യം ചെയ്യ് എന്തായാലും എടുത്തു പോയി പകുതി നീ വലിക്കു അപ്പോഴേക്കും ദേ എന്റെ കൈയിൽ ഉള്ളത് തീരും ബാക്കി ഞാൻ വലിച്ചു കൊള്ളാം.

മൃദുല :അയ്യോ ഞാൻ ഇനി ആ സ്വഭാവം കൂടി തുടങ്ങി വെപ്പിക്കാൻ ആണോ !!!

നിമ്മി :പിന്നെ നല്ല സർട്ടിഫിക്കറ്റ് ആയിട്ട് മോൾ എങ്ങോട്ടാ, ഒന്ന് പോടീ ജീവിക്കും സ്വന്തം ഇഷ്ടം പോലെ ജീവിക്കണം അല്ലാതെ മറ്റ് ഉള്ളവർ എന്ത് പറയും എന്ന് കരുതി ജീവിച്ചാൽ നമ്മുടെ ജീവിതം മറ്റ് ഉള്ളവരുടെ മുൻപിൽ താഴ്ന്നു പോകും. ഞാനൊരു കാര്യം ചോദിച്ചു കൊള്ളട്ടെ ക്യാഷ് ഇല്ലാത്തവന് ഈ സമൂഹത്തിൽ വിലയുണ്ടോ !!!? നീ പറ മണി !മണി ഉള്ളവൻ അധികാരം കൈയിൽ ഇട്ട് അമ്മാനം ആടും അത് കൊണ്ട് ഞാൻ പണത്തെ സ്നേഹിക്കുന്നു പണം ആണ് എന്റെ ദൈവം. അല്ലാതെ മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു കരുതുന്നു എന്ന് വിചാരിച്ചാൽ മോളെ നമ്മുടെ ജീവിതം അടുക്കള എന്ന നാലു ചുമരിനുള്ളിൽ ഒതുങ്ങും.

അപ്പോഴേക്കും മൃദുലയുടെ കൈയിലേക്ക് സിഗർ വെച്ച് കൊടുത്തു.

നിമ്മി :ദേ നിന്നെ ഞാൻ നിർബന്ധിക്കാൻ ഒന്നു പോകുന്നില്ല നിനക്ക് ഇഷ്ടം ഉണ്ടെങ്കിൽ വലിക്കാം. നിനക്ക് പൈസ ആവശ്യം ഉള്ളപ്പോൾ എന്നോട് ചോദിക്കാം. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അത് കൊണ്ട് മാത്രം ആണ് ഞാൻ എപ്പോഴും നിന്നെ കൂടെ കൂട്ടുന്നത്.

നിമ്മി പറയുന്നത് കേൾക്കുമ്പോൾ അവളോട്‌ ഉള്ള സ്നേഹം മൃദുലയ്ക്ക് കൂടി വന്നു. സത്യത്തിൽ അവളെ നിമ്മി നശിപ്പിക്കുക ആണെന്ന് ഉള്ള ബോധം അവൾക്ക് മനസ്സിൽ ആകുന്നില്ല എന്നതാണ് വാസ്തവം. ഒരു പെൺകുട്ടി എങ്ങനെ വഴി തെറ്റി പോകാം എന്നതിന് ഉദാഹരണം ആയിരുന്നു മൃദുല എങ്കിൽ നല്ല കുട്ടികളെ എങ്ങനെ നാശമാക്കാം എന്നതിനുള്ള ഉദാഹരണം ആയിരുന്നു നിമ്മി. അവളെ കൊണ്ട് ലഹരിയുടെ പാതയിലേക്ക് ആയിരുന്നു നിമ്മി നടന്നു ഇറങ്ങിയത്. ചുരിദാർ ഇട്ട ആ നാടൻ പെൺകോടിയുടെ കൈയിൽ ഇപ്പോൾ ഇരിക്കുന്നത് സിഗർ ആണ്. അവൾ പോലും അറിയാതെ നിമ്മി അതിൽ ചില മരുന്നുകൾ മിക്സ്‌ ചെയ്തിട്ടുണ്ട് അതിന്റെ രുചി നിമ്മിയ്ക്കും ഇഷ്ടം ആണ്. അത് മൃദുലയിലേക്ക് പകർന്നു കൊടുക്കുക ആണ് അവളുടെ ലക്ഷ്യം സത്യത്തിൽ നിമ്മി ഈ വേഷം അണിഞ്ഞത് തന്നെ മൃദുലയെ തകർക്കാൻ വേണ്ടി ആണ് എന്നാൽ അവളും സ്വയം ലഹരി മരുന്നുകൾക്ക് അടിമ പെടുക ആണ്.

നിമ്മി :എന്താ നീ ആലോചിച്ചു ഇരിക്കുന്നത് !

മൃദുല :ഹേയ് ഒന്നുമില്ല “”!

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025