Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3

അങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നു സമയത്ത് പുറത്തൊരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടു. അടുക്കളയിൽ തന്നെ കൈ കഴുകി കാണണം അഖി സ്പീഡിൽ പുറത്തേക്ക് ഓടുന്നതും കണ്ടു.. അവന്റെ ബൈക്കും കൊണ്ട് ശ്യാമിന്റെ കൂട്ടുകാരൻ വന്നതാണ് എന്നെനിക്കു മനസ്സിലായി. ഞാനും പോകാനായി സാരി തലപ്പ് കൊണ്ട് മുഖം ഒന്ന് ഒപ്പിയിട്ട് ഇന്ന് ഇൻസ്‌പെക്ഷൻ ഉള്ള ദിവസം ആയതിനാൽ ഉച്ചയ്ക്ക് കഴിക്കാൻ വരില്ലെന്നും അവിടെ നിന്നു കഴിച്ചോളാം എന്ന് പറഞ്ഞിട്ട് ആന്റിയോട്‌ യാത്രയും പറഞ്ഞു എന്റെ ബാഗ് എടുത്തു തോളിൽ ഇട്ടു പുറത്തിറങ്ങി.അപ്പോൾ അഖി അവിടെ ബൈക്ക് കൊണ്ട് വന്ന പയ്യനോട് സംസാരിച്ചു നിൽക്കുകയായിരുന്നു.
ഞാൻ അവനെ പിന്നിൽ നിന്നു വിളിച്ചു.മോനെ അഖി എന്നാൽ നമുക്ക് ഇറങ്ങിയാലോ?????എന്റെ ശബ്ദം കേട്ടതും അഖി പോകാം എന്ന് പറഞ്ഞു തലയാട്ടി. അപ്പോൾ ആണ് അവനോടു സംസാരിച്ചു കൊണ്ട് നിന്നവൻ എന്നെ കണ്ടത്.എന്നെ കണ്ടതും അവൻ വായും പൊളിച്ച് എന്നെ നോക്കി നിൽക്കാൻ തുടങ്ങി.എന്റെ വയറിലും മുലയിലും ഒക്കെ അവന്റെ കണ്ണുകൾ ഇഴയുന്നു. ഞാൻ സാരി ഒന്നുകൂടി കയറ്റി ഇട്ടിട്ടു സാരിതലപ്പു കൊണ്ട് വയർ മറച്ചു പിടിച്ചെങ്കിലും അവൻ എന്റെ ശരീരം മുഴുവൻ കൊത്തിപറിക്കുന്നത് പോലെ നോക്കിക്കൊണ്ട് എന്നെ കണ്ടപ്പോൾ തുറന്ന വായ അടയ്ക്കാതെ തന്നെ നിൽക്കുകയാണ് അവൻ. വൃത്തി കെട്ടവൻ. ഞാൻ മനസ്സിൽ ചിന്തിച്ചു കൊണ്ട് ഈർഷ്യയോടെ മുഖം തിരിച്ചു. സന്തോഷത്തോടെ ഇറങ്ങി വന്ന എന്റെ മുഖം പെട്ടെന്ന് മാറിയത് കൊണ്ടാകും അഖി പെട്ടെന്നു എന്റെ ഈർഷ്യയോടെയുള്ള നോട്ടം എങ്ങോട്ടാണെന്ന് ശ്രദ്ധിച്ചതും അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അഖി പെട്ടെന്ന് ഇവനെ വിളിച്ചതും ഇവൻ ഞെട്ടിക്കൊണ്ട് തിരിഞ്ഞു.
എങ്കിൽ ശെരി പിന്നെ കാണാം. എനിക്ക് അൽപ്പം തിരക്കുണ്ട്. എന്ന് പറഞ്ഞു അഖി അവനെ ഒഴിവാക്കിയപ്പോൾ എനിക്ക് ഒരു ചെറിയ ആശ്വാസം തോന്നി. അപ്പോളേക്കും അവൻ എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കികൊണ്ട്‌ വെളിയിൽ ഇറങ്ങി അവിടെ അവനെ കാത്തു നിന്നിരുന്ന ഒരു ബൈക്കിന്റെ പിന്നിൽ കയറി പോയി. മതിലിന്റെ മുകളിൽ കൂടിയും അവൻ തല പൊക്കി എന്നെ നോക്കുന്നുണ്ടായിരുന്നു.ഇന്നലെ വരെ ഇതൊക്കെ ഞാൻ അവഗണിച്ചു വീട്ടിരുന്ന കാര്യങ്ങൾ ആയിരുന്നു. എന്നാൽ ഇപ്പോൾ അഖി അല്ലാതെ ഒരാൾ അങ്ങനെ നോക്കുമ്പോൾ തന്നെ എന്തോ പോലെ തോന്നുന്നു. പെട്ടെന്ന് സമയം നോക്കിയപ്പോൾ ഫസ്റ്റ്ബൈൽ അടിക്കാൻ പത്തു മിനിറ്റ് മാത്രമേ ഉള്ളൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025