വിദൂരതയിലേക്ക് നോക്കി ഞങ്ങളിരുന്നു
സീമ : പിന്നെ… ഞാൻ പോയാൽ ഇനി ഇങ്ങനെ കുത്തഴിഞ്ഞ ജീവിതം ഒന്നും വേണ്ടാട്ടോ
ഞാൻ : ഇല്ല
സീമ : സത്യം
ഞാൻ : സത്യം
സീമ : മം ഞാൻ വിശ്വസിച്ചു
ഞാൻ : ഇനിയും വയ്യ വിഷമിക്കാൻ… അതോണ്ട് സത്യം…
സീമ : നീ കല്യാണം കഴിക്കണം….. നല്ലൊരു പെണ്ണിനെ….
ഞാൻ : അതൊക്കെ നമുക്ക് പിന്നെ ആലോചിക്കാം
സീമ : ഇല്ല….. ഇനിയും ഒറ്റപെടത്തിരിക്കാനാ ഞാൻ പറയുന്നേ…
ഞാൻ : വേണം…. എനിക്കറിയാം… പക്ഷെ നിനക്ക് പകരം ഒരാളെ….. സമയമെടുക്കും….
സീമ : മതി…. പക്ഷെ ഒരുപാട് സമയം എടുക്കണ്ട…. അപ്പോഴേക്കും വിഷമം ഒക്കെ മാറും
ഞാൻ : മാറിയാൽ മതി…
സീമ എന്റെ കയ്യിൽ പിച്ചി…
ഞാൻ : പക്ഷെ രാവിലത്തെ ചായയും ബ്രേക്ക്ഫാസ്റ്റും ഞാൻ എന്ത് ചെയ്യും….
സീമ : തന്നെത്താൻ ഉണ്ടാക്കി കഴിക്കണം
ഞാൻ : ഓരോന്ന് വന്നു ചെയ്തു മനുഷ്യന് ശീലായപ്പോൾ പറയുന്നത് കണ്ടോ…
സീമ : അല്ല പിന്നെ…. എനിക്ക് പനിച്ചപ്പോ ചായ ഇട്ടു തന്നല്ലോ… അത് പോലെ കാര്യങ്ങൾ ചെയ്യാ….
ഞാൻ : പറ്റില്ല
സീമ : എന്ത് മടിയാണ് ഏട്ടാ
ഞാൻ : ഐഷു നന്നായി ചായയും ബ്രേക്ക്ഫാസ്റ്റും വെക്കുമെന്നാ കേട്ടത്…
സീമ : കൊല്ലും ഞാൻ…..
ഞാൻ : എന്തിനു
സീമ : ഇനി ഐഷുവും വേണ്ട…..വേറെ ആരും വേണ്ട…
ഞാൻ : സീമയോ…
സീമ എന്നെ തറപ്പിച്ചു നോക്കി
സീമ : ഇനി ഒരു പെണ്ണിനെ ഞാനും അമ്മയും ചേച്ചിയും കൂടി കണ്ടു പിടിച്ചു തരാം….. അവളെ കല്യാണം കഴിച്ചു സുഖമായി കഴിയണം…..
ഞാൻ : നിന്നെ പോലെ ഒരെണ്ണത്തിനെ കിട്ടുമോ
സീമ : എന്നേക്കാൾ നല്ലത് കിട്ടും
ഞാൻ : വേണ്ട.. നിന്നെ മതി….
സീമ വീണ്ടും കയ്യിൽ പിച്ചി….
അങ്ങനെ ഒരുപാട് സംസാരിച്ചു അവിടെ ഞങ്ങളിരുന്നു …….
ഞാൻ : സമയം പോയതറിഞ്ഞില്ല
