ഞാൻ അവളെ അടുത്തൊട്ട് വിളിച്ചു
“എന്താ തന്റെ പേര് ”
അവളോട് ചോദിച്ചു
“ശ്രീദേവി”
അവൾ മുഖം ഉയർത്തി എന്നോട് പറഞ്ഞു
സത്യം പറഞ്ഞാൽ എനിക്ക് പിന്നെ അവളോട് ഒന്നും ചോദിക്കാൻ തോന്നിയില്ല
പെട്ടെന്ന് ബെൽ അടിച്ചു ഞാൻ അവളോട് പൊക്കോളാൻ പറഞ്ഞു ഞങ്ങൾ ക്ലാസ്സിൽ പോയി പിന്നെ അന്ന് അവളെ കണ്ടിലല്ല അത് എന്നിൽ സ്വൽപ്പം നിരാശ ഉണ്ടാക്കി
അങ്ങനെ കോളേജ് കഴിഞ്ഞ് വീട്ടൽ വന്നു കയറി പതിവ് പോലെ കര്യങ്ങൾ കഴിഞ്ഞ് ഒറങ്ങാൻ കിടന്നു രാവിലെ താഴെ നിന്നും ബഹളം കെട്ടാണ് എഴുന്നേറ്റത് ഫോൺ എടുത്തു സമയം നോക്കി 8 മണി ആയിട്ടുണ്ട്
കുറച്ചു നേരം കൂടി ഫോണിൽ കളിച് ഇരിക്കുമ്പോൾ ചേച്ചി റൂമിലോട്ടു വന്നു
“ഡാ അച്ഛന്റെ പഴയ ഫ്രണ്ടും ഫാമിലിയും വന്നിട്ടിട്ടുണ്ട് നിന്നോട് താഴോട്ട് വരാൻ പറഞ്ഞു.”
“ഞാൻ ഫ്രഷ് ആയി വരാം ചേച്ചി പൊക്കോ ”
ചേച്ചി പോയതോടെ ഞാൻ ബാത്‌റൂമിൽ കയറി പ്രാബദ്ധ കർമങ്ങൾ തീർത്ത പുറത്ത് ഇറങ്ങി ഡ്രസ്സ് ചെയ്ത് താക്കോലും എടുത്തു താഴോട്ട് ഇറങ്ങി
ചെന്നപ്പോ അവിടെ അച്ഛനോട് ഒരാൾ ഇരിന്നു കത്തി വെക്കുന്നുണ്ട് അതായിരിക്കും ഫ്രണ്ട് എന്ന് ഞാൻ മനസ്സിലോർത്തു
തയെക്ക് ഇറങ്ങി അവരുടെ അടുത്ത പോയി ഇരിന്നു
അവരെ നോക്കി ഒന്ന് ചിരിച്ചു
“അങ്കിൾ:മോനെ എന്താ ഇപ്പൊ ചെയ്യുന്നേ”
“ഞാൻ: ഞാൻ ഇപ്പൊ കോളേജ് 3 ർഡ് ഇയർ ആണ് ”
“അങ്കിൾ:ഏത് കോളേജിൽ ആണ് ”
“ഞാൻ : സിഎംസി കോളേജ് ”
“അങ്കിൾ: അന്നോ എടി മോള് അവിടെ അല്ലെ പഠിക്കുന്നെ”
അദ്ദേഹം വൈഫ് നോട് ചോദിച്ചു
അതിന് ആന്റി അതെ എന്ന അർത്ഥത്തിൽ തല ആട്ടി
“അങ്കിൾ:മോളേ ”
എന്ന് നീട്ടി വിളിച്ചു കൊണ്ട് അടുക്കല്ലയിലേക്ക് നോക്കി
എന്താ പപ്പാ ന്നു വിളിച്ചു കൊണ്ട് അവൾ അടുക്കളയിൽ നിന്ന് വന്നു
ഞാൻ ശബ്ദം കേട്ടോടാത്തേക്ക് നോക്കി ഒരേ സമയം ഞെട്ടലും സന്തോഷവും
