സുധി :ദെ അടുത്ത തവണ വരുമ്പോൾ സെറ്റ്…
സുമിത്ര :ഇത് തന്നെ അല്ലേ കഴിഞ്ഞ രണ്ടു മാസമായി പറഞ്ഞു കൊണ്ട് ഇരിക്കുന്നത്..
സുധി :എടി കെട്ടിയോളെ നിന്റെ കഴുത്തിൽ ഈ കിടക്കുന്ന അഞ്ചു പവന്റെ സാധനം ഞാൻ അങ്ങനെ തന്നെ പറഞ്ഞു വാങ്ങിയതല്ലേ… എന്നിട്ട് വാങ്ങി തരാതെ ഇരുന്നോ.
സുമിത്ര ഒരു നിമിഷം അവനെ തന്നെ നോക്കി..
സുമിത്ര :സോറി…. ഉം ഉമ്മ ഉമ്മാ..
സുധി :അതാണ്… നമുക്ക് വേണ്ടത്..
സുമിത്ര :അതല്ല സുധിയേട്ടാ ഒരുപാട് പണി ഉണ്ട് ഞാൻ ഒറ്റയ്ക്ക് അല്ലേ ഉള്ളു തീർത്തു വരണ്ടേ…
സുധി :ഒഹ്ഹ്ഹ് എന്നാൽ പിന്നെ നമുക്ക് ഒരാളെ കൂടി കൊണ്ട് വരാം..
സുമിത്ര :ആരെ…!
സുധി :അല്ല ഈ രാത്രി ടൈം നമ്മൾ ഒന്ന് മനസ്സ് വെച്ചാൽ ഒരാൾ കൂടി..
അവളുടെ മുഖത്ത് പെട്ടെന്ന് ഒരു ശുണ്ഠി വന്നു..
സുമിത്ര :ആഹ്ഹഹ്ഹ പറ പറ… ബാക്കി കൂടി പറ. ഇവിടെ ഉള്ളത് ഒരെണ്ണത്തിനെ നോക്കാൻ കണ്ണ് എത്തുന്നില്ല അതിന്റെ ഇടയ്ക്ക് അടുത്തൊരാൾ കൂടി..
അവൾ സുധിയെ അങ്ങോട്ട് തെള്ളി മാറ്റിയ ശേഷം. പുറത്തേക്ക് ഓടി ഇറങ്ങിയ…
സുമിത്ര :മോനെ തത്കാലം നല്ല പോലെ കുളി…എന്നിട്ട് നമുക്ക് ആലോചിക്കാം..
സുധി :അപ്പോൾ ഒക്കെ ആണല്ലേ…
സുമിത്ര :ഞാൻ പറഞ്ഞല്ലോ ഇനി മറ്റേ സാധനം ഇല്ലാണ്ട് എന്റെ അടുത്തേക് എങ്ങാനും വന്നാൽ..
സുധി :ഏത് സാധനം…
സുമിത്ര :കവർ കവർ…
സുധി :കോണ്ടമോ..
സുമിത്ര :ഒന്ന് പതുക്കെ പറ മനുഷ്യ കൊച്ചുള്ളത് ആണ് അപ്പുറത്ത്..
സുധി :പിന്നെ അതിന് അതൊക്കെ മനസ്സിൽ ആക്കാൻ ഉള്ള പ്രായം ഒന്നും ആയില്ല പെണ്ണേ… അല്ല എനിക്ക് ഇനി ഈ കോണ്ടത്തിൽ നിന്നൊരു മോചനം ഇല്ലേ ഇനി…
സുമിത്ര :തത്കാലം എല്ലാം ഒന്ന് റെഡി ആവട്ടെ. അമ്മ ഉണ്ടായിരുന്നു എങ്കിൽ കൂട്ടിനു ഒരാൾ ആയേനെ..
സുമിത്ര അങ്ങനെ പറഞ്ഞപ്പോൾ സുധി പെട്ടന്ന് നിശബ്ദത പാലിച്ചു. കല്യാണം കഴിഞ്ഞു സുധി ജോലിക്ക് പോകുമ്പോൾ അമ്മ ആയിരുന്നു അവൾക്ക് ഒരു കൂട്ടും ആശ്വാസവും. അമ്മ മരണപെട്ടതോടെ അവൾ ഒറ്റയ്ക്ക് ആയി. എന്തായാലും ആദ്യത്തെ പ്രസവ സമയത്തു അവർ കൂടെ ഉള്ളത് അവൾക്ക് ഒരുപാട് ആശ്വാസം ആയിരുന്നു. ഇപ്പോൾ സുധി പോയാൽ കുഞ്ഞു മാത്രം ആണ് ആകെ ഒരാശ്വാസം..
